തിരുവോണം [Shahana]

Posted by

തന്റെ ഏറ്റവും അടുത്ത സുഹൃത്തായ ഗായത്രിയോട് അങ്ങനെ പറയേണ്ടി വന്നതിൽ അവളുടെ മനസ്സ് തകർന്നു പോയിരുന്നു. കാരണം എന്നും തന്റെ ഏകാന്തതയിൽ ഒരൽപം ആശ്വാസം തരുന്നത് അവളുടെ ഫ്രണ്ട്ഷിപ് ആയിരുന്നു . ആ സഹൃദം ആണ് തനിക്കു നഷ്ട്ടമായതെന്നോർത്തപ്പോൾ അവളുടെ മനസ്സ് ഏങ്ങലടിച്ചു . അവൾ നേരെ തന്റെ മുറിയിലേക്ക് പോയി. അവളുടെ വിഷമങ്ങളിൽ ഇപ്പോഴും പങ്കുചേരുന്ന തലയിണയെ കെട്ടിപ്പിടിച്ചു അവൾ കരഞ്ഞു . മനസ്സിലെ വിഷമം അത് ഹൃദയത്തിൽ വിങ്ങലായി . ആ വിങ്ങൽ മിഴിനനയിച്ചുകൊണ്ട് അവിടമാകെ നനഞ്ഞു . പലപ്പോഴും അവൾ വിശ്വസിക്കും അവളെ ഓർക്കാൻ കുറെ ഹൃദയങ്ങൾ ഉണ്ടെന്ന്, പക്ഷെ പലതവണ ജീവിതം അവളെ പഠിപ്പിച്ചു അതൊക്കെ വെറും സങ്കല്പങ്ങളാണെന്ന് . എന്തൊക്കെയോ ആലോചിച്ചു അവൾ മയക്കത്തിലേക്ക് തെന്നി വീണു .

മറ്റൊരിടത്ത്

‘മജീദിക്കാ …എന്ന…ഞാൻ ഇറങ്ങട്ടെ…!!!
‘ അഹ്… നീയിറങ്ങിക്കോ മോനെ ….പിന്നെ നീ ആ ചാരിച്ചിറ വഴിയല്ലേ പോണേ ….!
‘ അതെ ഇക്ക… ന്താ….കാര്യം …!
‘എടാ, അവിടെ യുവധാരയിൽ ഒരു order ഉണ്ട് . നിനക്കൊന്നും കൊടുക്കാവോ..നിന്റെ റൂട്ട് അല്ല ന്നാലും….!
‘ അതിനെന്താ ഇക്ക…ഇങ്ങു തന്നെ…ഞാൻ കൊടുക്കാം…
‘ദേ… … പാർസൽ… അഡ്രസ്സും , ഫോൺ നമ്പറും ഇതിൽ ഉണ്ട്. ..കേട്ടോ…അപ്പോ ….ഹാപ്പി ഓണം….’
‘ശേരിയിക്ക.. ഹാപ്പി ഓണം…’
‘അളിയാ , ഹരി ..നീയിറങ്ങിയോ….പിന്നെ പാർട്ടിയുടെ കാര്യം അറിയാല്ലോ….!!
‘അതെന്തു ചോദ്യമാട…ഞാൻ ചത്തില്ലേൽ വന്നിരിക്കും..പോരെ…’
‘ഹ..ഹ.. നീ വരുമെന്ന് എനിക്കറിഞ്ഞുടെ..എന്നാലുമൊന്നു ഓർമ്മിപ്പിച്ചതാടാ..’
‘ന്നെ കൂടുതൽ ഓര്മിപ്പിക്കണ്ട…കേട്ടോ….’
‘എടാ….പിന്നെ ഒരു കാര്യം ഞാൻ അറിഞ്ഞു….’
‘എന്തുവാടേ….!!
‘ നമ്മുടെ സ്മിതയുടെ ക്ലിപ്പ് ലീക് ആയെന്നു ഒരറിവ് കിട്ടി . നീയറിഞ്ഞോ…!!
‘ഏയ്…..ഞാൻ ഒന്നും അറിഞ്ഞില്ല…..നീ എങ്ങനെയാ അറിഞ്ഞേ…!
‘ സജിയാണ് പറഞ്ഞത്. ഇനി അവൻ നമ്മളെ ഒന്ന് ഇളക്കി , കലക്ക് വെള്ളത്തിൽ മീൻപിടിക്കേണ്ട പരിപാടിയാണോന്നു അറിയില്ല….’
‘ഞാൻ വിവേകിനെ വിളിക്കട്ടെ. ഇനി അവന്റെ കയ്യെന്നു വല്ലോ അബദ്ധവും….’

Leave a Reply

Your email address will not be published. Required fields are marked *