തിരുവോണം [Shahana]

Posted by

തിരുവോണം

Thiruvonam bY Shahana

 

ഇന്ന് തിരുവോണം, നാടെങ്ങും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും , സംമ്പൽസമൃദ്ധിയുടെയും ഉത്സവമായ ഓണം ആഘോഷിക്കുന്നു . എല്ലാ മലയാളികളുടെയും നാട്ടിലും, വീട്ടിലും ആരവങ്ങളും ആഘോഷങ്ങളും ചാർത്തി ഓണം കൊണ്ടാടുകയാണ് . മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങിക്കഴിഞ്ഞു ..പകിട്ടാർന്ന പൂക്കളും ,പാറിപ്പറക്കുന്ന ചിത്രശലഭങ്ങളും മിഴിവേകുന്ന ഇ ചിങ്ങപ്പുലരി അവൾക്ക് നൽകുന്നത് വേദനാർഹമായ നിമിഷങ്ങളാണ് . ഓർമ്മകൾ കൂടുകൂട്ടാനും , കൂട്ടുകാരെയുമെല്ലാമൊന്ന് കാണാനും , ഒന്നുചിരുന്നു വട്ടമിട്ട് സദ്യയുണ്ണാനും, കയ്യികൊട്ടിക്കളിക്കാനും , ഉഞ്ഞാലാടാനുമൊക്കെ അവളുടെ മനസ്സ് തുടിക്കുകയാണ് . പക്ഷെ ഇന്നത്തെ മനോഹര സുദിനം ആ വിശാലമായ ഫ്ലാറ്റിന്റെ നാലുചുവരുകൾക്കുള്ളിൽ കഴിച്ചുകൂട്ടാനാണ് അവളുടെ വിധി .ഇന്ന് അവളുടെ മനസ്സിനെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് അവളുടെ പ്രിയപ്പെട്ടവർ തന്നെയാണ് . അവളുടെ മാതാപിതാക്കൾ .അവർ രണ്ടുപേരും ജീവിതത്തിൽ അവൾക്കു നൽകിയ ഏറ്റവും വലിയ സമ്മാനമാണ് “ഒറ്റപ്പെടുത്തൽ” . അവരുടെ ഒറ്റപ്പെടുത്തലിൽ അവളുടെ സ്വപ്നങ്ങളും, മോഹങ്ങളും ചങ്ങലയ്ക്കിട്ട അടിമയെപ്പോലെ ഇരുളിൽ മറഞ്ഞിരുന്നു .

തീർത്തും അർഥശൂന്യമായ ബാല്യമായിരുന്നു അവളുടേത് .
ഒരിക്കലും അവൾ അമ്പിളിയമ്മാവന് വേണ്ടി കരഞ്ഞിട്ടില്ല , കാരണം അവളുടെ അച്ഛൻ അവളെ ഒരിക്കലും മടിയിലിരുത്തി ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെയും , അവർക്കു കാവലായി അരമുറിത്തേങ്ങയുടെ വലുപ്പത്തിൽ പൂർണ്ണ ശോഭയോടെ നിൽക്കുന്ന അമ്പിളിയമ്മാവനെയും കാണിച്ചുകൊടുത്തിട്ടില്ല. സ്വപ്നങ്ങൾ സത്യമാവണമെന്നു ഒരിക്കലും അവൾ ആഗ്രഹിച്ചിട്ടില്ല, കാരണം അവളുടെ സ്വപ്നങ്ങൾക്കുമേൽ പുസ്തകത്തിന്റെ ഒരു കൂടാരം തന്നെ അവർ തീർത്തിരുന്നു . പലപ്പോഴും കൊഴിയാൻ മടിച്ച മോഹങ്ങൾ പറിച്ചറിയുമ്പോൾ , ഒരു തീക്കനലായി അവ, അവളുടെ മനസ്സിൽ പടർന്നു കയറുമായിരുന്നു. അതിൽ അവസാനത്തേതായിരുന്നു ഈ തിരുവോണദിവസവും . അവൾ ഒരുപാട് ആഗ്രഹിച്ചതാണ് ഈ തിരുവോണദിവസം അച്ഛന്റെയും , അമ്മയുടെയും, ഒപ്പമിരുന്നു ഓണസദ്യയുണ്ണാനും, പിന്നീട് അസോസിയേഷൻ നടത്തുന്ന ഓണാഘോഷപരിപാടികളിൽ പങ്കുചേരാനും ,

Leave a Reply

Your email address will not be published. Required fields are marked *