തിരുവോണം [Shahana]

Posted by

അപ്പോൾ ആണ് അയാൾ സുമിത്രയെ പാട്ടി ഓർക്കുന്നത് . നോക്കുമ്പോൾ നിലത്തു ബോധരഹിതയായി കിണ്ടാക്കുന്ന ഭാര്യയെ ആണ് . പെട്ടന്ന് തന്നെ അയാൾ കുറച്ചു വെള്ളം അവളുടെ മുഖത്തു തളിച്ച് . ക്ഷെണം അനുഭവപ്പെട്ട അവളെ അയാൾ കട്ടിലിൽ പിടിച്ചു കൊണ്ട് പോയി കിടത്തി . അതിനു ശേഷം അയാൾ തന്റെ മകളുടെ മുറിവുകളിൽ ഇൻഫെക്ഷൻ വാറണ്ടിരിക്കാൻ മരുന്ന് തളിച്ച് കഴുകി . അവൾക്ക് കുറച്ചു വെള്ളം കൊടുത്തശേഷം മയക്കത്തിലുള്ള സുമിത്രയുടെ അടുക്കൽ നിമ്യയെയും അയാൾ കൊണ്ട് കിടത്തി. ഇതിനോടകം തന്നെ അയാൾ വിളിച്ചറിയിച്ചവണ്ണം പോലീസ് മഫ്ടി വേഷത്തിൽ എത്തിയിരുന്നു . കമ്മീഷണറുടെ സ്പെഷ്യൽ നിർദേശപ്രകാരമായിരുന്നു . അധികം വായിക്കാതെ തന്നെ തെളിവെടുപ്പിനും , സാക്ഷിമൊഴികളും ഒന്നും നിൽക്കാതെ അവനെയും കൊണ്ട് അവർ പോകാൻ ഒരുങ്ങി .
“അപ്പൊ..ശെരി സർ…” ഇവന്റെ കാര്യം ഇന്ന് തീർഥ്യ്ക്കാം. ലോക്കപ്പ് മർദ്ദനത്തിൽ മനംനൊന്ത് പ്രതി കായലിൽ ചാടി ജീവനൊടുക്കി നാളെ രാവിലത്തെ പാത്രത്തിൽ സാറ് വായിക്കാൻ റെഡി ആയിക്കോ .
“ഒകെ , ..എന്നാൽ നിങ്ങൾ ഇറങ്ങിക്കോ ..” അതും പറഞ്ഞു ഒപ്പിട്ട ഒരു ചെക്ക് ലീഫ് അയാൾ എസ്. ഐ സോമശേഖരന്റെ കയ്യിൽ കൊടുത്തു .

അവർ പോയ ശേഷം ഡോർ ലോക്ക് ചെയ്തു ഫ്രിഡ്ജിൽ നിന്നും കുറച്ചു വെള്ളമെടു കുടിച്ചു കൊണ്ട് രവി മുറിയിലേക്ക് പോയി . അവിടെ നിമ്യയെ മടിയിൽ കിടത്തി അവളുടെ മുടിയിഴകളിൽ വിരലോടിക്കുകയാണ് സുമിത്ര. അയാൾ നടന്നു ചെന്ന് അവർക്കരികിലേക്ക് ഇരുന്നു . . കുറ്റബോധം കാരണം അയാൾക്ക് തന്റെ തല കുനിച്ചിരിക്കാനേ കഴിഞ്ഞുള്ളു .അയാളുടെ മനസ്സ് മുഴുവൻ കുറ്റബോധത്തിന്റെ തിരമാലകൾ അലയടിക്കുകയ്യാണ് . ഒന്ന് പൊട്ടിക്കരയാൻ അയാളുടെ മനസ്സു വെമ്പുകയാണ്. തന്റെ മകളുടെ ഈ അവസ്ഥയ്ക്ക് കാരണം പണത്തിനും പദവിക്കും വേണ്ടിയുള്ള തന്റെ നെട്ടോട്ടമാണെന്ന യാഥാർഥ്യം രവി ഇതിനോടകം തന്നെ മനസ്സിലാക്കി . ആ ആവേശത്തിന്റെ പരിണിതഫലമോ …പിച്ചി ചീന്തപ്പെട്ട മകളുടെ ശരീരവും . …..

Leave a Reply

Your email address will not be published. Required fields are marked *