“അല്ല ഇതാര് രവി സാറാ ….ബാംഗ്ലൂർക്കു പോണെന്നു പറഞ്ഞിട്ട്…!!
“യാത്ര വഴിക്കു വെച്ച് നിർത്തേണ്ടി വന്നു മധു. അവിടുത്തെ കാര്യങ്ങൾ പ്രതീക്ഷിക്കാത്തവണ്ണം ഡീൽ ആയി …” പ്രസന്നതയോടെ രവി പറഞ്ഞു
“എന്ന പിന്നെ പെട്ടന്ന് ഇങ്ങോട്ടു വന്നേ. നമുക്കിവിടെ ഒരുപാട് കാര്യങ്ങൾ ഉണ്ട് ചെയ്യാൻ . കഴിഞ്ഞ പ്രാവശ്യം പോലെ അല്ല …അറിയാല്ലോ ഈ വർഷത്തെ ഓണം …” “ഓ..അറിയവേ…ഞാനിപ്പോ എത്തിയേക്കാം…മധു ….” അതുപറഞ്ഞു രവി സുമിത്രയെയും കൂട്ടി നടന്നു .
അധികം വായിക്കാതെ തന്നെ അവർ ലിഫ്റ്റ് ഐഒറങ്ങി തങ്ങളുടെ ഫ്ലാറ്റിനു മുന്നി എത്തി . അവിടെ നിൽക്കുമ്പോഴും അപ്പുറത്തു കേണൽ സാറിന്റെ റൂമിൽ നിന്നും നല്ല ഈണത്തിൽ നാടൻപാട്ടുകൾ കേൾക്കാം . ഇത് കേട്ട് സുമിത്ര പൊട്ടിച്ചിരിച്ചു . ചിരിയടക്കാൻ കൈകൊണ്ട് ആംഗ്യം കാട്ടിയിട്ടു . രവി ഡോർ തുറക്കാനായി ഒരുങ്ങി . പക്ഷെ ഡോർ അകത്തു നിന്നും ലോക്ക് ആണ് .കാരണം ഹരി നേരത്തെ തന്നെ കീ ഉപയോഗിച്ച് അകത്തു നിന്നും ലോക്ക് ചെയ്തിരുന്നു . ചിലപ്പോൾ നിമ്യ ഡോർ ലോക്ക് ചെയ്തിട്ട് മുറിയും പൂട്ടി കിടന്നുറങ്ങുന്നുണ്ടാവും എന്ന് കരുതി തന്റെ കയ്യിൽ ഇരുന്ന സ്പർ കീ എടുത്തു രവി ഡോർ തുറന്നു . അവർ ഇരുവരും അകത്തേക്ക് നടന്നതും നിമ്യയുടെ മുറിയിൽ നിന്ന് പതിഞ്ഞ ശബ്ദത്തിൽ അവളുടെ കരച്ചിൽ കേൾക്കാം. ശബ്ദം വന്ന റൂമിലേക്ക് ഓടിയെത്തിയ അവർ കാണുന്നത് ഇരുകൈയികളും കട്ടിലിൽ ബന്ധനസ്ഥയ്ക്കപ്പെട്ടു ക്രൂരമായ ബലാത്സംഗത്തിന് വിധേയയാവുന്ന തന്റെ പൊന്നു മകളെയാണ്. ഇത് കണ്ടു സുമിത്ര ക്ഷണനേരത്തിൽ ബോധരഹിതയായി നിലത്തു വീണു. ഒരു നിമിഷം രവി അക്ഷരാർദ്ധത്തിൽ സ്തംഫ്യ്ച്ചു പോയി . താൻ നിൽക്കുന്ന ഭൂമി പിളർന്ന് രണ്ടായി പോവുമെന്ന എന്ന് പോലും അയാൾക്ക് തോന്നിപ്പോയി .
“അച്ഛാ……എന്നെ രക്ഷിക്ക അച്ഛാ …..” രവിയെ കണ്ട നിമ്യ തന്റെ സർവ ശക്തിയും എടുത്തു ഉറക്കെ നിലവിച്ചു .
സംയമനം വീണ്ടെടുത്ത രവി ഇതിനോടകം തന്നെ രക്ഷപ്പെട്ടു ഓടാൻ ശ്രേമിച്ച ഹരിയെ നിലത്തു ചവിട്ടിയിട്ടു . ശേഷം നടന്ന മല്പിടിത്തത്തിൽ രവി അവനെ കീഴടക്കി . എന്നിട്ട് അവിടെയുണ്ടായിരുന്ന കസേരയിൽ കെട്ടിയിട്ടു . അതിനു ശേഷം ഓടിവന്നു അയാൾ തന്റെ മകളുടെ കയ്യുടെ കെട്ടുകൾ അഴിച്ചു . അർധനഗ്നയായി അവളുടെ ശരീരം അയാൾ ഒരു പുതപ്പെടുത്തു പുതച്ചു . തന്റെ പ്രാണൻ തിരിച്ചു കിട്ടിയ ആശ്വാസത്തിൽ അവൾ തന്റെ അച്ഛനെ കെട്ടിപ്പിടിച്ചു ഏങ്ങലടിച്ചു കരഞ്ഞു .