നാട്ടുവഴിയിലൂടെ പൊടി പറത്തിക്കൊണ്ട് ബസ് വന്നു നിന്നു. ഞാൻ ചെറിയമ്മ ബസിൽ നിന്ന് ഇറങ്ങുന്നതും കാത്ത് നിന്നു. ബസിൽ നിന്നും ആദ്യം നയനമോൾ ചാടിയിറങ്ങി, അജിയേട്ടാ എന്ന് വിളിച്ചുകൊണ്ടു എന്റെ അടുത്തേക്ക് വന്നു. പിന്നാലെ ചെറിയമ്മയും, ഞാൻ നയനമോളെ എന്നോട് ചേർത്ത് നിർത്തി ചെറിയമ്മ വരുന്നതും നോക്കിനിന്നു. വലിയൊരു ബാഗും തൂക്കി എന്റെ അടുത്തേക്ക് വന്നു. ചെറിയമ്മയെ കാണാൻ സീരിയൽ നടി അർച്ചന മേനോനെ പോലെയായിരുന്നു.
മാലതി : നീയെന്തു നോക്കി നിക്കുവാട അജി, ഈ ബാഗൊന്നു പിടിക്കട.
ഞാൻ ചെറിയമ്മയുടെ കയ്യിൽ നിന്നു ബാഗു വാങ്ങി തോളിലിട്ടു. അത്യാവശ്യം കനമുണ്ട്.
ഞാൻ : എങ്ങനെയുണ്ടായിരുന്നു യാത്രയൊക്കെ ?
മാലതി : പട്ടാമ്പി വരെ കുഴപ്പല്ലായിരുന്നു. അവിടുന്ന് ഇങ്ങോട്ട് ബസിൽ സീറ്റ് കിട്ടിയില്ല. തൂങ്ങിപിടിച്ചാ വന്നേ കയ്യൊക്കെ കഴക്കുന്നു.
ഞാൻ : ചെറിയച്ഛൻ വന്നില്ലേ ?
മാലതി : ഇല്ലടാ. കടയിൽ തിരക്കാട. ഞങ്ങളെ ബസ് കേറ്റിയിട്ടു പോയി.
ഞങ്ങൾ അങ്ങനെ വീട്ടിലേക്കു നടന്നു. ചെറിയമ്മക്ക് നല്ല യാത്രാ ക്ഷീണം ഉണ്ട്. പോകുന്നവഴിയിൽ ഓരോന്ന് ചോദിച്ചുകൊണ്ട് നടന്നു.
മാലതി : അവിടെ ആരെങ്കിലും വന്നോടാ ?
ഞാൻ : എല്ലാ വർഷവും ആദ്യം വരുന്നത് ചെറിയമ്മയാണ്. ഇപ്രാവശ്യവും അങ്ങനെ തന്നെ. ഇവള്ടെ ക്ലാസ്സൊക്കെ കഴിഞ്ഞോ. ?
മാലതി : പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ ഞങ്ങൾ പുറപ്പെട്ടു.
ഞാൻ : അതു നന്നായി.
മാലതി : എന്ത് നന്നായി ?. ഇത്ര അടുത്തായിട്ടും വഴിതെറ്റിയെങ്കിലും നിയങ്ങോട്ടൊന്നു വന്നിട്ടുണ്ടോ ?. ശെരിക്കും ഞങ്ങൾ വരാൻ പാടില്ലാത്തതാ. പിന്നെ ഏട്ടനെ ഓർത്ത് വരുന്നതാ.
ചെറിയമ്മ കള്ള പിണക്കം നടിച്ചു.
ഞാൻ : ചെറിയമ്മക്ക് അറിയാലോ. അച്ഛന് പഴയപോലെ ഞാൻ ബുധിമുട്ടിക്കാറില്ല. ഇക്കണ്ടകാലം മുഴുവൻ ഞങ്ങൾക്ക് വേണ്ടി കഷ്ടപെട്ടില്ലേ. ഇനി കുറച്ച് കാലം വിശ്രമിക്കട്ടെ. അതുകൊണ്ട് എല്ലാ കാര്യങ്ങളും ഞാനാ നോക്കുന്നത്. ഇവിടുന്നു മാറി നിക്കാൻ സമയം കിട്ടുന്നില്ല. അതാ ഞാൻ എങ്ങോട്ടും ഇറങ്ങാത്തതു.
മാലതി : എനിക്കറിയാടാ കുട്ടാ. നീയുള്ളതു ഏട്ടന് വലിയയൊരു ആശ്വസമാ. ഈ സ്നേഹം എന്നും ഉണ്ടാവണം കേട്ടോ.
ഞാൻ : ഇനി ചെറിയമ്മേടെ പരാതി പരിഗണിച്ചു ഓണം കഴിഞ്ഞാൽ കുറച്ച് ദിവസം ഞാൻ ചെറിയമ്മേടെ വീട്ടിൽ വന്നു നിൽക്കാൻ പോവാ . എന്തിനു ഏതിനും ഓടിവരാൻ ഈ ചെറിയമ്മയല്ലേ ഞങ്ങൾക്കുള്ളു.