ഷാര്‍ജയിലെ ഓണം

Posted by

അതിനു ശേഷം ഞാന്‍ ഷാര്‍ജയില്‍ ജോലി ഉള്ള സുന്ദയിയായ കല്യാണം കഴിയാത്ത പെണ്ണിനെ അന്വേഷിക്കാന്‍ തുടങ്ങി. ചില സ്ഥലങ്ങളില്‍ പെയ്മെന്റ് വാങ്ങാന്‍ പോകുന്ന സമയത്ത് റിസപ്ഷനിലുള്ള സുന്ദരികളായ പെണ്ണുങ്ങളെ ഞാന്‍ നോക്കാന്‍ തുടങ്ങി. പക്ഷെ എല്ലാവരും കല്യാണം കഴിഞ്ഞു കെട്ടിയവന്റെ കൂടെ താമസം ഉള്ളവര്‍ ആയിരുന്നു. കല്യാണം കഴിയാത്ത പെണ്ണുങ്ങള്‍ ഷാര്‍ജയില്‍ വളരെ കുറവായിരുന്നു.

ഞാന്‍ പെണ്ണ് അന്വേഷിക്കുന്ന കാര്യം എന്റെ കൂട്ടുകാരോടും പറഞ്ഞിരുന്നു. പക്ഷെ എന്റെ കണ്ടിഷനില്‍ ഉള്ള പെണ്ണുങ്ങള്‍ ഷാര്‍ജയില്‍ കാണാന്‍ ഇല്ലായിരുന്നു. അത് കാരണം എന്റെ സുഹൃര്‍ത്തിന്റെ നിര്‍ദേശപ്രകാരം ഞാന്‍ ദുബായില്‍ ഉള്ള അവിവാഹിതരായ പെണ്ണുങ്ങളെയും നോക്കി തുടങ്ങി. എന്നാല്‍ അതിക പേരും ചെറിയ ചുറ്റി കളികള്‍ ഉള്ളവര്‍ ആയിരുന്നു. എനിക്ക് പണ്ടേ ഭാഗ്യം എന്നാ സാധനം ഇല്ലായിരുന്നു. അത് കാരണം വിവാഹം എന്നാ കടമ്പ കടക്കാതെ ഞാന്‍ ബാച്ചലര്‍ ലൈഫിന്റെ പിടിയില്‍ ജീവിതം മുന്നോട്ട് നീക്കി. അതിനു ശേഷം നെറ്റിയില്‍ സിന്ദൂര കുറി ഉള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ എനിക്ക് വല്ലാത്ത ദേഷ്യവും അമര്‍ഷവും വന്നു തുടങ്ങി. പക്ഷെ എന്റെ സങ്കടങ്ങള്‍ എല്ലാം ഞാന്‍ ഉള്ളിലൊതുക്കി എന്റെ ജീവിതം തള്ളി നീക്കി.

ജോലിയില്‍ ഞാന്‍ വളരെ ആത്മാര്‍ഥത ഉള്ളവന്‍ ആയിരുന്നു. അത് കൊണ്ട് ബോസിന് എന്നെ വല്യ കാര്യം ആയിരുന്നു. ജോലി HR മാനേജര്‍ ആണെങ്കിലും ചെറിയ കമ്പനി ആയതിനാല്‍ ബോസ് കഴിഞ്ഞാല്‍ ഞാന്‍ ആണ് കമ്പനിയിലെ കാര്യങ്ങള്‍ ഒക്കെ നോക്കിയിരുന്നത്. അത് കൊണ്ട് തന്നെ പുതിയ ആളുകളെ എല്ലാം ഞാന്‍ തന്നെ ആണ് എടുത്തിരുന്നത്. ആവശ്യം അനുസരിച്ച് ആളുകളെ ജോലിയ്ക്ക് എടുക്കാന്‍ എനിക്ക് പൂര്‍ണ അധികാരം ഉണ്ടായിരുന്നു.

ആയിടയ്ക്ക് ഞങ്ങളുടെ ബിസിനസ്‌ കുറച്ചു വികസിച്ചിരുന്നു. കാര്യങ്ങള്‍ എല്ലാം എനിക്ക് തനിച്ചു ചെയ്യാന്‍ പറ്റാത്ത സ്ഥിതി ആയി. അത് മനസ്സിലാകിയ ബോസ് എന്നോട് ഒരു പെണ്ണിനെ എന്റെ അസിസ്റ്റന്റ്‌ ആയി എടുക്കാന്‍ പറഞ്ഞു. അത് എനിക്കും ഒരാശ്വാസം ആകും എന്ന് കണ്ട് ഞാന്‍ പുതിയ ആളിനെ നോക്കി തുടങ്ങി. പലരെയും കണ്ടെങ്കിലും എനിക്ക് ചേര്‍ന്ന ആരെയും കിട്ടിയില്ല. ജോലിയുടെ കാര്യത്തില്‍ ഞാന്‍ നല്ല കണിശക്കാരന്‍ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *