അത് പറഞ്ഞ അവള്‍ ചിരിച്ചു. പിന്നീടാണ് ഞാന്‍ പറഞ്ഞത് എന്താണെന്ന് ഞാന്‍ ഓര്‍ത്തത്. അപ്പൊ അവള്‍ എല്ലാത്തിനും തയ്യാറായി നില്‍ക്കുകയാണെന്ന് എനിക്ക് തോന്നി.
രാഹുല്‍ : എന്നാല്‍. ഉടനെ എന്റെ കമ്പനിയില്‍ ജോയിന്‍ ചെയ്യാന്‍ തയ്യാറായിക്കോ. നാളെ എനിക്ക് റെസ്യുമേ മെയില്‍ അയക്കണം. അത് കഴിഞ്ഞിട്ട് ഞാന്‍ വിളിക്കാം. അപ്പൊ ഇനി എന്റെ കൂടെ മൃദുലയും കാണും അല്ലെ.
അതെ കേട്ട അവള്‍ സന്തോഷത്തോടെ ഒന്ന് മൂളി.
മൃദുല : രാഹുലിനെ എനിക്ക് ഒരുപാട് ഇഷ്ടമായി. ഇങ്ങനെ എന്നോട് ആരും ഫ്രീ ആയി സംസാരിക്കാറില്ല. എനിക്ക് ഒരു ജോലിയുടെ പ്രശനം വന്നപ്പോള്‍ തന്നെ രാഹുല്‍ എന്നെ സഹായിക്കാം എന്ന് പറഞ്ഞില്ലേ. എനിക്ക് ഇത് പോലെ ഒരാളെ ആയിരുന്നു ഭര്‍ത്താവ് ആയി വേണ്ടത്
രാഹുല്‍ : ദൈവമേ. ഞാന്‍ അത് അങ്ങോട്ട് പറയാന്‍ വരിക ആയിരുന്നു. എന്റെ സങ്കല്‍പ്പത്തില്‍ ഉള്ള പെണ്ണിന്റെ എല്ലാ ലക്ഷണവും മൃദുലയ്ക്കുണ്ട്. എനിക്കും ഇത് പോലെ ഫ്രീ ആയി സംസാരിക്കുന്ന പെണ്ണിനെ ആണ് വേണ്ടത്. സത്യം പറഞ്ഞാല്‍ ഇപ്പോഴും എനിക്ക് മൃദുലയെ കെട്ടണം എന്നുണ്ട്
മൃദുല : രാഹുല്‍ പറയുന്നത് ഒക്കെ സത്യം ആണോ
രാഹുല്‍ : മൃദുലയോട് ഞാന്‍ എന്തിനു കളവ് പറയണം. എല്ലാം ദൈവ നിശ്ചയം പോലെ തോന്നുന്നു. ഞാന്‍ എത്ര ആയി ജോലി ഉള്ള ഒരു പെണ്ണിനെയും അത് പോലെ എനിക്ക് ഒരു അസിസ്ടന്ടിനെയും തേടി നടക്കുന്നു. ഒടുവില്‍ ദൈവം ആയിട്ട് ഇപ്പൊ എനിക്ക് രണ്ടും കാണിച്ചു തന്നു
മൃദുല : അല്ല രാഹുലിന്റെ വീട്ടില്‍ സമ്മതിക്കുമോ.
രാഹുല്‍ : സമ്മതിച്ചാലും ഇല്ലേലും ഒരുമിച്ചു ജീവിക്കാന്‍ നമുക്ക് ആരുടേയും സമ്മതം വേണ്ട. മൃദുലയ്ക്ക് അറിയുമോ എന്റെ ഒരു കൂട്ടുക്കാരന്‍ ഒരു പഞ്ചാബി പെണ്ണിനെ കല്യാണം കഴിക്കണം എന്ന് വീട്ടുകാരോട് പറഞ്ഞു. അവര്‍ സമ്മതിച്ചില്ല. അങ്ങനെ അവര്‍ ഇവിടെ ഒരുമിച്ചു താമസം തുടങ്ങി
മൃദുല : എന്നിട്ട്
രാഹുല്‍ : എന്നിട്ടെന്താ. ഒടുവില്‍ വീട്ടുകാര്‍ അവരുടെ വിവാഹം നടത്തി കൊടുത്തു
മൃദുല : ആണോ. എനിക്ക് കേട്ടിട്ട് ഒരു വിശ്വാസം വരാത്ത പോലെ
രാഹുല്‍ : ഞാന്‍ പറഞ്ഞത് സത്യം ആണ്
മൃദുല : അതല്ല. രാഹുലിനെ എനിക്ക് വിശ്വാസം ആണ്. ഇങ്ങനെ ഒക്കെ നടക്കുമോ