അവൾ കാണുയർത്തി സലീനയെ ഒന്നൂടെ നോക്കി ഇല്ല അവൾ ഒന്നും അറിയുന്നില്ല…
അവളതു പതിയെ കയ്യിലെടുത്തു…
ബാഗ് തിരികെ വെച്ചു പെട്ടന്ന് കിടന്നു മറുവശത്തെക്കു തിരിഞ്ഞു…
ഷാൾ എടുത്തു അലല്പം മറച്ചു പിടിച്ചു..
ഈശ്വരാ ഇനി ഇവൾ ഇതിനു ലോക്ക് വല്ലതും വെച്ചുകാണുമോ…
അവൾ ഏറെ ആകാംഷയോടെ അതിന്റെ പവർ ബട്ടൻ അമർത്തി ..
അടുത്ത നിമിഷം അവളുടെ കണ്ണിൽ നിരാശ വീണു..
നാശം അവലിതു ലോക്ക് ചെയ്തു വെച്ചിരിക്കുന്നു…
എന്തായിരിക്കും paswrd.. അവളോർത്തു..
എന്തായാലും ഒന്നു ശ്രമിച്ചു നോക്കാം
ആദ്യം അവൾ സലീന എന് പേരുതന്നെ ടൈപ്പ് ചെയ്ത് നോക്കി ..
but നോ രക്ഷ…
വേറെ എന്തായിരിക്കും… അവൾ കുറച്ചു ആലോചിച്ചു..
ഇനി അവളുടെ മൊബൈൽ നമ്പർ തന്നെ ആയിരിക്കുമോ അവൾ അതുകൂടി പരീക്ഷിച്ചു…
പക്ഷെ സ്ക്രീനിൽ വീണ്ടും തെളിഞ്ഞു റോങ് paswrd..
അവളാകെ നിരാശയായി..
ഇനി ഒരു ചാൻസ് കൂടിയുള്ളി..
പെട്ടന്നാണ് അവൾക്കു അതു തോന്നിയത്. ഇ ഇനി തന്റെ പേര് തന്നെ ആയിരിക്കുമോ…
എന്തായാലും ഒന്നുകൂടി നോക്കാം..
അവൾ പയ്യെ തിരി ജു സലീനയെ നോക്കി.. അവൾ ഉറക്കത്തിലേക്കു പോയിരിക്കുന്നു..