എന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. കൂടെ ഉമ്മ ഉള്ളതുകൊണ്ട് ഞങ്ങൾ പരസ്പരം നോക്കി കണ്ടു എന്നല്ലാതെ സംസാരിക്കാൻ നിന്നില്ല. ചെക്കപ്പ് കഴിഞ്ഞു ഞാൻ പുറത്തിറങ്ങിയപ്പോൾ.
“ഞാൻ ഇവിടെ ഇരിക്കാം ഉമ്മ പോയി മരുന്ന് വാങ്ങിയിട്ട് വരുമോ ? നല്ല തിരക്കാകും അവിടെ. എനിക്ക് നിക്കാൻ വയ്യ. “
ഒരു നീരസവും കൂടാതെ ഉമ്മ വാങ്ങിയിട്ട് വരാമെന്നേറ്റു. ഞാൻ ഗൈനക്കോളജിസ്റ്റിന്റെ റൂമിന്റെ അവിടുന്ന് മാറി വേറെ ഡോക്ടറുടെ റൂമിന്റെ മുന്നിലെ പേഷ്യന്റ്‌സിന് ഇരിക്കാനുള്ള സീറ്റിന്റ പിന്നിലെ വരിയിൽ പോയിരുന്നു. മറ്റിടത്തു നല്ല തിരക്കായിരുന്നു. എല്ലാം കണ്ടറിഞ്ഞ നബീൽ അങ്ങോട്ട് വന്നു. എന്റെ അടുത്ത സീറ്റിൽ വന്നിരുന്നു. സംസാരിക്കുന്ന പോലെ സ്മൂത്ത് അല്ല ആള് കാണുമ്പോൾ. ആ കള്ള ലക്ഷണം എപ്പോഴും ഉണ്ട്. ചുവന്ന കണ്ണും ആഴത്തിലുള്ള നോട്ടവും. ഇത്തവനോട് പറഞ്ഞപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു.
എന്തിക്കെയോ പറഞ്ഞുകൊണ്ടിരുന്നു ആകെ അഞ്ചാറു മിനിറ്റെയ് സംസാരിക്കാൻ പറ്റുള്ളൂ. ഫ്രണ്ട്ഷിപ് ആണെങ്ങിലും ഞങ്ങൾ തമ്മിൽ ഒരു ചേച്ചി അനിയൻ ബന്ധം ഉള്ളത് പോലെയാ എനിക്ക് തോന്നിയിട്ടുള്ളത് അത് കൊണ്ട് സംസാരിക്കാൻ സ്റ്റാർട്ടിങ് ട്രെബിളോ, ബുദ്ധിമുട്ടോ ഒന്നും തോന്നിയില്ല.
“ഡോക്ടർ എന്ത് പറഞ്ഞു. കുഞ്ഞിന് അനക്കം ഒക്കെയില്ലേ. ചവിട്ടുന്നും കുത്തുന്നും ഒക്കെയുണ്ടോ ?”
എന്ന് പറഞ്ഞു അവൻ എന്റെ വയറ്റിൽ കൈ വെച്ചു. സൈഡിലും അടിവയറ്റിലും ഒന്ന് തടവി അവൻ കയ്യെടുത്തു.
പക്ഷെ ഞാനാകെ ഷോക്ക് ആയിപോയി. എന്റെ വാക്കുകൾ മുട്ടി എനിക്ക്. അവൻ അത് കരുതി കൂട്ടി ചെയ്തതിന്റെ ഒരു കുറ്റബോധമോ കള്ളത്തരമോ ഒന്നും അവന്റെ മുഖത്ത് കണ്ടില്ല. എന്നോടുള്ള അടുപ്പത്തിന്റെ സ്വാതന്ത്രത്തിൽ ചെയ്തതാണ്. എന്നാലും ആ ഒരു നിമിഷം ഞാൻ തരിച്ചുപോയി. പെട്ടന് തന്നെ ശ്രദ്ധ വീണ്ടെടുത്ത് ഞാൻ അവനോടു പറഞ്ഞു
“ഉമ്മ വരാനായി തോന്നുന്നു. നീ പൊയ്ക്കോ. ഞാൻ വിളിക്കണ്ടു. “