“ഞാനിങ്ങനെ പെട്ടന്ന് തന്റെ കാര്യം ഓർമ വന്നപ്പോൾ വെറുതെ വിളിച്ചു നോക്കിയതാ “
“ഞാൻ വിചാരിച്ചു ഇനി നമ്മൾ സംസാരിക്കില്ലെന്ന്. താൻ ഫോൺ കട്ട് ചെയ്തോ ഞാൻ അങ്ങോട്ട് വിളിക്കാം “
ഞാൻ ഫോൺ കട്ട് ചെയ്തു. അതെന്തായാലും എനിക്ക് ലാഭമായി. ഇക്കാ ചെയ്തുതരുന്ന ചെറിയ റീചാർജ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഇക്കാടെന്നു ചീത്ത കേൾക്കും. നബീലും കരുതിയിട്ടുണ്ടാവുക അതാണ് അവൻ എനിക്ക് വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ടാവുക. കാൾ അറ്റൻഡ് ചെയ്തു വീണ്ടും സംസാരിച്ചു തുടങ്ങി.
“താൻ എന്നേക്കാൾ മൂത്തതാണ് എന്ന് എനിക്കറിയാം. എന്നാലും ഞാൻ ഷെമി എന്ന് വിളിക്കുന്നതുകൊണ്ടു കുഴപ്പമില്ലല്ലോ അല്ലെ ? അല്ലെങ്കിലും ഈ ഫ്രണ്ട്സിന്റെ ഇടയിൽ പ്രായം ഒരു പ്രശ്നമല്ല “
ഞാനൊന്ന് വെറുതെ മൂളി. ഞാൻ എന്തോ വലിയ തെറ്റാണു ചെയ്യുന്നത് എന്ന ബോധം എന്റെ ഉൾമനസിൽ ഉണ്ട്. എന്നാലും എന്തെങ്കിലും ആകട്ടെ എന്നുകരുതി അവൻ പറയുന്നതും കേട്ടു ഞാനിരുന്നു. ആദ്യമെല്ലാം അവൻ അവനെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. വീട്, വീട്ടുക്കാർ, കൂട്ടുകാർ, ജോലി എല്ലാ കാര്യങ്ങളും എന്നോട് പറഞ്ഞു. ഞാനിതെല്ലാം കേട്ടിരുന്നു എന്നല്ലാതെ ഞാൻ ഒന്നും അവനോടു പറഞ്ഞില്ല. അവൻ പറഞ്ഞതെല്ലാം വെച്ച് ഞാൻ വിചാരിച്ചതിലും എത്രയോ പാവമാണ് അവൻ എന്ന് എനിക്ക് മനസിലായി. പതിയെ അവൻ കാണിക്കുന്ന സൗഹൃദം ഞാനും തിരിച്ചു കാണിച്ചു തുടങ്ങി. ഞങ്ങൾ പരസ്പരം നന്നായി മനസിലാക്കി നല്ല സുഹൃത്തുക്കളായി തുടർന്ന് സംസാരിച്ചു. വീട്ടിലെ വിരസമായ വേളയിൽ അവനെനിക്ക് തുണയായി.
അതിനിടയിൽ ഞാൻ അവനെ ഒരിക്കൽ നേരിൽ കാണാമെന്നും വാക്കുകൊടുത്തു. ഡോക്ടറുടെ അടുത്ത് ചെക്കപ്പിന് പോകേണ്ട ദിവസമായിരുന്നു അന്ന്. ആശുപത്രിൽ വെച്ച് കാണാമെന്നായിരുന്നു പറഞ്ഞത്. അവിടെ ചെന്നപ്പോൾ തന്നെ അവൻ