എനിക്കെന്തോ അവനിൽ എന്തോ സത്യസന്തത ഉള്ളതുപോലെ തോന്നി. അന്ന് ഞാൻ പിന്നൊന്നും ശ്രദ്ധിച്ചില്ല. ഇന്റെ ഇക്കാനെ കുറിച്ച് ആലോചിക്കുമ്പോൾ മാത്രമാണ് നെഞ്ചുപിടക്കുന്നതു. ഇതുവരെ ഞാൻ ഒന്നും ഇക്കാട് മറച്ചു വെച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന്. ഒരു പക്ഷെ എട്ടാം ക്ലാസ്സിൽ പഠിപ്പു നിറുത്തിയ എനിക്ക് മാത്രമാകും ഇതൊക്കെ വല്യ പ്രേശ്നമായി തോന്നുന്നത്. അയലത്തെ സുലു എപ്പോഴും ഫോണിലാ ഓൾടെ സ്കൂളിലും കോളേജിലും പഠിച്ച ചെക്കമ്മാരായിട്ടു ഫുൾടൈം സൊള്ളലാണ് പണി. ഓൾടെ കെട്ടിയോൻ ദുബായില. അതാകും ഇത്ര ധൈര്യം. ഇന്റെ ഇക്കാ ഇത്രേ അടുത്തില്ലേ പിന്നെ ഞാനെന്തിനാ വേറെ
ചെക്കന്മാരേറ്റു സംസാരിക്കുന്നതു. ഇക്ക് ഇനി അങ്ങനെ കൂട്ട് വേണം എന്ന് തോന്നുമ്പോൾ വിളിക്കാം. അല്ല പിന്നെ. അങ്ങനെ ഞാൻ ഒരു തീരുമാനത്തിലെത്തി.
പിറ്റേന്ന് അവൻ വിളിച്ചപ്പോൾ ഞാൻ പിന്നെ ഫോൺ എടുത്തില്ല. അവൻ വാക്കുപാലിച്ചു പിനീട് അവൻ എന്നെ വിളിച്ചിട്ടില്ല. അങ്ങനെ കുറെ ദിവസം കഴിഞ്ഞപ്പോൾ പിന്നെ എനിക്ക് ഏഴാം മാസമായി. വീട്ടിലെ പണികൾ ഒന്നുംക;ഥ’ക.ള്‍.കോ;o ചെയ്യാൻ പറ്റാത്ത അവസ്ഥ. മിക്കവാറും സമയം ഞാൻ റെസ്റ്റിൽ ആകും. അങ്ങനെ ഒരു ദിവസം വെറുതെ ഇരിക്കുന്ന സമയത്താണ് നബീലിന്റെ കാര്യം ഓർമ വന്നത്. അവൻ പിന്നെ എന്നെ വിളിച്ചു ശല്യം ചെയാത്തതിൽ എനിക്ക് അവനോടു ഒരു ബഹുമാനം തോന്നി. വിചാരിച്ചപോലെയല്ല അവൻ നല്ലവനാ. വാക്കു പാലിച്ചല്ലോ. ഞാൻ ഫോണിൽ അവന്റെ നമ്പർ എടുത്തു കുറെ ആലോചിച്ചു. വിളിക്കണോ വേണ്ടയോ. അവസാനം ഞാൻ വിളിക്കാൻ തീരുമാനിച്ചു. നമ്പർ ഡയൽ ചെയ്തു, റിങ് ചെയുന്നുണ്ട്.
“ഹലോ “
“ഹലോ ആരാ ?”
“ഞാൻ ഷെമീനയാണ് ഓർമ്മയില്ലേ, മറന്നുപോയോ ?”
“അയ്യോ ഇല്ല, ഞാൻ അന്നേ തന്റെ നമ്പർ ഡിലീറ്റ് ചെയ്തു. പിന്നെ വിളികൂല ന്നു പറഞ്ഞതല്ലേ. അതാ ഡിലീറ്റ് ചെയ്തേ “