പറഞ്ഞാൽ ആള് തല്ലുപിടിക്കാൻ പോയാൽ, എനിക്ക് വയ്യ, ഒരു നിമിഷം എന്തൊക്കെയോ എന്റെ ഉള്ളിൽ മിന്നിമറഞ്ഞു പോയി.
ഞാൻ എങ്ങനെയൊക്കെയോ ധൈര്യം സംഭരിച്ചു അടുപ്പിൽ നിന്നും ആ കടലാസു എടുത്തു തുറന്നു നോക്കി. “എനിക്കൊരു കൂട്ടുകാരിയെ വേണം” പിന്നെ അവന്റെ നമ്പർ ഇതായിരുന്നു അതിൽ എഴുതിയിരുന്നത്. ഞാൻ പലവട്ടം ആലോചിച്ചിട്ട് ആ നമ്പർ എന്റെ ഫോണിൽ ഡയൽ ചെയ്തു. റിങ് ചെയ്യുന്നുണ്ടായിരുന്നു. മറുതലക്കൽനിന്നു അല്പം ദൃഢമാർന്ന ശബ്ദത്തിൽ..
“ഹലോ “
ഞാൻ ചാടിക്കേറി അങ്ങോട്ട് ചോദിച്ചു
“അനക്ക് എന്താ വേണ്ടേ ??”
“ഇത് ആ ബസിൽ കണ്ട കുട്ടിയാണോ ?”
അല്പം പരുങ്ങലോടെ ചോദിച്ചു.
“അതേയ്. രണ്ടു കുട്ടിയോൾടെ തള്ളേണ് ഞാന്. ഇച്ചൊരു ഭർത്താവുണ്ട്. ഇജ്ജെന്തിനാ ഇന്റെ വീടിന്റെ മുന്നീ വന്നുകണ്. ”
അല്പം ദേഷ്യത്തോടെ ഞാന് ചോദിച്ചു.
“ഇച്ചന്നെ കണ്ടപ്പോ ഇഷ്ടായി. അന്നേറ്റു ഒരു ഫ്രണ്ട്ഷിപ് ഇണ്ടാകാനാണ് ഫേസ്ബുക് ചോയിച്ചേ. ഇജ്ജ് മുണ്ടാണ്ട് പോയൊണ്ടാ ഞാന് നമ്പർ തന്നത്.”
“മോനെ ഇജ്ജ് വിചാരിക്കണ പോലത്തെ പെണ്ണൊന്നല്ല ഞാന്. ആദ്യം മര്യാദക്ക് ഇജ്ജ് ഇന്റെ വീടിന്റെ മുന്നീന്ന് പോയിന്. ഇല്ലെങ്കിൽ ഞാന് ഇന്റെ ഇക്കാനെ ഇപ്പൊ വിളിക്കും മൂപര് പണിക്കു പോയേ അന്റെ ഭാഗ്യം.”
ഇതും പറഞ്ഞു കൊണ്ട് ഞാന് ഫോൺ കട്ട് ചെയ്തു.