ഇറങ്ങുമ്പോൾ അവൻ എന്നോട് ഫേസ്ബുക്കിൽ ഉണ്ടോ എന്ന് ചോദിച്ചു. അവനെ കാണുമ്പോൾ തന്നെ ഒരു കള്ള ലക്ഷണം ഫീൽ ചെയ്യുന്ന രൂപമാണ്. ഞാൻ ദേഷ്യത്തിൽ ഒന്ന് നോക്കി മിണ്ടാതെ അകന്നു പോയി. അതിനു ശേഷം എന്തോ നെഞ്ചിടിപ്പ് കൂടുന്നപോലെ. ആകെക്കൂടെ എന്റെ ഉള്ളിൽ ഒരുഭയം നിറഞ്ഞു. ആ കല്യാണം കഴിഞ്ഞു പിരിഞ്ഞുപോരാൻ നേരമായിരുന്നു പിന്നെ ഞാനവനെ കണ്ടത്. എന്റെ കൂടെ എന്റെ അമ്മായിയമ്മയും രണ്ടു മക്കളുമുണ്ടായിരുന്നു. ഒരു കുഞ്ഞിനെ ഉമ്മ കയ്യിൽ പിടിച്ചിട്ടുണ്ട് ഒരാളെ എന്റെ കയ്യിലുമായിരുന്നന്നു. ചെറിയ വഴിയിലൂടെ നടക്കുകയായിരുന്ന ഞങ്ങളുടെ എതിരെയാണ് അവന്റെ വരവ്. ഞാൻ ആകെ പേടിച്ചു ഉമ്മയുടെ മുന്നിൽ വെച്ച് അവൻ എന്നോട് എന്തെങ്കിലും ചോദിക്കുമോ എന്ന ഭയമായിരുന്നു ഉള്ളിൽ. ഞങ്ങൾ അവന്റെ അടുത്ത് എത്താറായി. ആ ഇടുങ്ങിയ വഴിയിൽ അവൻ സൈഡിലേക്ക് മാറിനിന്നു ഞങ്ങൾക്ക് പോകാൻ വഴിയൊരുക്കി. ആദ്യം നടന്ന ഉമ്മ അവനെ മറികടന്നതും. അവൻ എന്നെ വഴിമറച്ചു മുന്നിൽ നിന്നു. എന്റെ എല്ലാ പ്രാണനും പോയി, ഉമ്മ ഇതിനുമറിയാതെ മുന്നോട്ടു നടക്കുന്നു. ഞാൻ ആകെ ഭയന്നു ഉമ്മയെങ്ങാനും കണ്ടാൽ, അവനെ പറ്റി ചോദിച്ചാൽ… ഞാൻ എന്ത് പറയും. എന്ത് പറഞ്ഞാലും സംശയത്തിന്റെ ഒരു കറ എന്നിൽ വീഴില്ലേ. പിന്നൊന്നിനും അത് തുടച്ചുമാറ്റാൻ കഴിയില്ല. അവൻ എന്റെ നേരെ ഒരു കടലാസ് തുണ്ട് നീട്ടി. ആ ഒരു രണ്ടുമൂന്നു സെക്കന്റുകളുടെ മരവിപ്പിൽ നിന്നു രക്ഷപെടാൻ വേണ്ടി ഞാൻ ആ കടലാസ് വാങ്ങി. അപ്പോൾ തന്നെ അവൻ വഴി മാറി തന്നു എനിക്ക്. ഞാൻ വേഗം ഉമ്മയുടെ പിന്നാലെ നടന്നു. പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി അവൻ എന്നെ നോക്കി അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
വീട്ടിലെത്തുന്ന വരെ ഞാൻ ആ കടലാസു കഷ്ണം മുറുകെ പിടിച്ചിരുന്നു. എനിക്കുറപ്പാണ് അതിൽ അവന്റെ ഫോൺ നമ്പർ ഉണ്ടായിരിക്കുമെന്ന്. ഞാനത് തുറന്ന് നോക്കിയില്ല. ഞാനാ കടലാസു തുണ്ട് കൊണ്ടുപോയി അടുപ്പിൽ കൊണ്ടിട്ടു. ഇനി തീ കത്തിക്കുമ്പോൾ എരിഞ്ഞുപോകട്ടെ എന്ന് കരുതി. എന്നിട്ട് വൈകീട്ടുള്ള ഭക്ഷണം വെക്കാൻ വേണ്ടി വെള്ളംകോരാന് കിണറ്റിന്റെ അടുത്ത് പോയപ്പോഴാണ് ഞാൻ ഞെട്ടിയത്. ദേ വീണ്ടും അവൻ ഞങ്ങളെ ഫോളോ ക;ഥ’ക.ള്‍.കോ;oചെയ്തു എൻറെ വീട് കണ്ടുപിടിച്ചിരിക്കുന്നു. വീടിന്റെ പുറത്തെ റോഡിൽ അവൻ ഒരു ബൈക്കിൽ നിൽക്കുന്നു. എൻറെ ഉള്ളു ആളി കത്തികൊണ്ടിരുന്നു. ഇവൻ എന്തിനുള്ള പുറപ്പാടാണ്, എൻറെ ഉള്ളിൽ അങ്കലാപ് കൂടി കൂടി വന്നു. അവൻ അവിടെ നിൽക്കുന്നത് കണ്ടു ആരെങ്കിലും ചോദ്യം ചെയ്‌താൽ. എനിക്ക് വയ്യ. ഞാൻ അറിയാത്ത ഒരു പരിചയവുമില്ലാത്ത ഒരു പയ്യൻ എൻറെ പ്രാണൻ എന്തിനാണ് ഇങ്ങനെ എടുക്കുന്നത്. എന്റെ ഇക്കാ പണി കഴിഞ്ഞു വന്നു ഇതെങ്ങാനും കണ്ടാൽ. ഇനി ഞാൻ ഈ കാര്യം മൂപ്പരോടു