മക്കളെ കണ്ടില്ല. മാസം വാടക എൺപതു ദിനാർ. എനിക്ക് സ്ഥലവും ഫ്ലാറ്റും എല്ലാം ഇഷ്ടമായി. അവരുടെ പെരുമാറ്റം ഏറ്റവും ആകർഷിച്ചത്. സൗഹ്രദപരമായ ഇടപെടൽ. കിച്ചൻ ഉപയോഗിക്കാൻ തരില്ല എന്നത് മാത്രം ആയിരുന്നു ഏക കണ്ടിഷൻ. അപ്പൊ തന്നെ വാടക അഡ്വാൻസ് കൊടുത്തു എന്റെ ബാഗ് ഫ്ലാറ്റിൽ കേറ്റി താമസം തുടങ്ങി.
പ്രധാന വാതിൽ തുറന്നു അകത്തു കടന്നാൽ വലതു വശത്തായി എന്റെ മുറിയിലേക്കുള്ള വാതിൽ. അത് കഴിഞ്ഞു നേരെ മുന്നിൽ ഹാൾ തീരുന്നിടത്തു കോറിഡോർ. വലത്തേക്ക് അവരുടെ ബെഡ് റൂം. ഇടത്തേക്ക് കിച്ചൻ. അതിനിടക്ക് ബാത്ത് റൂം.
ഇളം നീല നിറത്തിൽ ചുവരുകൾ. പതിമൂന്നു അടി സമ ചതുരം കാണും മുറിക്ക് . വാതിൽ തുറന്നു നോക്കിയാൽ നേരെ മുന്നിലെ ഭിത്തിയോട് ചേർന്ന് ഒരു കട്ടിൽ, വാതിലിന്റെ വലതു വശത്തായി ഒരു മേശ, അതിൽ പഴയ ഒരു ടിവി, കസേര, അതിന്റെ സൈഡിലായി തുണി വെക്കാൻ ഉള്ള അലമാര. വലതു ഭിത്തിയിൽ ജനൽ ഇടനാഴിയിലേക് തുറക്കുന്ന രീതിയിൽ. സ്ലൈഡിങ് വിൻഡോസ് ആണ്.ഇത്രയുമാണ് മുറി.

വിനയൻ ചേട്ടൻ അവിടെ കൺസ്ട്രക്ഷൻ കമ്പനിയിൽ എഞ്ചിനീയർ ആണ്. രേണു ചേച്ചി അതെ ഓഫീസിൽ ജോലി .
എനിക്ക് കാലത് ഏഴു മണിക്ക് ഫ്ലാറ്റിൽ നിന്നും ഇറങ്ങണം , എന്നാലേ എട്ടു മണിക്ക് മുന്നേ ഓഫീസിൽ എത്തുകയുള്ളൂ. ഹിദ്ദ് എന്നാണ് എന്റെ ഓഫീസിൽ ഉള്ള സ്ഥലപ്പേര്. . വേറെയും കുറെ ആളുകൾ ഉണ്ട് ഓഫീസിലേക്ക്. അതുകൊണ്ട് ടൗണിൽ നിന്നും ഒരു ബസ് അറേഞ്ച് ചെയ്‌തിട്ടുണ്ട് കമ്പനി. വിനയൻ ചേട്ടൻ കാലത്തു അഞ്ചു മണിക്ക് പോകണം. രേണു ചേച്ചിക്ക് ഏഴു മുപ്പതിനും. ഞാൻ ആറു മുപ്പതിന് എഴുന്നേൽക്കും, ഇരുപത് മിനുട്ട് കൊണ്ട് ബാത് റൂമിലെ എല്ലാ പരിപാടീം തീർത്ത കറക്റ്റ് ഏഴുമണിക് ഫ്ലാറ്റുന്നു ഇറങ്ങും. രേണു ചേച്ചി ഏഴു മണിക് എഴുന്നേൽക്കാറ് . ചില ദിവസങ്ങളിൽ ഞാൻ ബാത് റൂമുന്നു ഇറങ്ങുമ്പോൾ ഹാളിൽ കാണാം അവരെ. ചായ കുടിച്ചു ടിവിയും കണ്ട് ഇരിക്കുക ആയിരിക്കും. ഞാൻ മിക്ക ദിവസവും ബാത് റൂമിൽ നിന്ന് കൈലി മുണ്ടും ബനിയനും ഇട്ടു പുറത്തിറങ്ങു. രേണു ചേച്ചിയോട് ഒരു ബഹുമാനം കാണിക്കാം എന്ന് കരുതിയാണ്. അവരുടെ രണ്ടാളുകളുടെയും പെരുമാറ്റം അത്രക് നല്ലതാണ്.
വൈകിട്ട് അഞ്ചു മണിക് ഓഫീസിൽ നിന്നും ഇറങ്ങിയാൽ ആറു മണിക്ക് ഫ്ലാറ്റിൽ എത്താം. വന്നു കഴിഞ്ഞാൽ ഞാൻ നേരെ മുറിയിൽ കേറും. ടീവി കാണുക, ചായ ഉണ്ടാക്കി കുടിക്കുക. ഇതൊക്കെ കഴിഞ്ഞു അല്പസമയം അയാൾ കുളി. പിന്നെ നേരെ പുറത്തേക്ക്, മലയാളി ഹോട്ടലുകൾ നാലെണ്ണം ഉണ്ട് അടുത്തായി..