ഓടിക്കെ..” ചുറ്റും കൂടിയിരുന്ന കുട്ടികളിൽ ഒരുവൻ വിളിച്ച് പറഞ്ഞ് കൊണ്ട് അവിടെ നിന്ന് ഓടി മറഞ്ഞു. കുട്ടികൾ വരാന്തയുടെ മറ്റേയറ്റത്തേക്ക് നോക്കിയപ്പോൾ പ്രൊഫസർ രാമചന്ദ്രൻ നടന്ന് വരുന്നത് കണ്ടു.നിമിഷനേരം കൊണ്ട് കുട്ടികൾക്കിടയിലെ കലപില സംസാരം അവസാനിച്ചു. കുട്ടികളിൽ കുറച്ചു പേർ ഒരോരുത്തരായി പിരിഞ്ഞു പോകാൻ തുടങ്ങി.
ബാക്കിയുള്ള കുട്ടികൾ ഇരുവശത്തേക്കും നീങ്ങി നിന്നപ്പേളുണ്ടായ വഴിയിലുടെ രാമചന്ദ്രൻ മിഥുനിന്റെ അടുത്തെത്തി. “എന്താടാ ….. കൂട്ടം കൂടി നിൽക്കുന്നത് ” ഇടിവെട്ടുന്നത്പോലെ അയാൾ ചുറ്റും കൂടി നിന്നവരോടായി ചോദിച്ചു. കുട്ടികൾ പെട്ടെന്ന് തന്നെ അവരവരുടെ ക്ലാസുകളിലേക്ക് മടങ്ങി.
രാമചന്ദ്രനെ കണ്ട ഷഹാന ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു. കോളേജിൽ എല്ലാവർക്കും പേടിയുള്ള വ്യക്തിയാണയാൾ പോരാത്തതിന് എം ടിയുടെ ബന്ധുവും.
” എന്താടാ എന്തുപറ്റി?” കുമ്പിട്ടിരിക്കുന്ന മിഥുനിന്റെ തോളിൽ കൈവെച്ച് കൊണ്ട് അയാൾ ചോദിച്ചു.
” അത്…. ഇവൾ….” മിഥുൻ ഒന്നാലോചിച്ചു. കാര്യം പറയണോ. പെട്ടെന്ന് തന്നെ അവൻ തീരുമാനം എടുത്തു. വേണ്ട പറഞ്ഞാൽ അത് അതിലും വലിയ നാണകേടാവും
“ഇവൾ ” ചോദ്യഭാവത്തിൽ രാമചന്ദ്രൻ മിഥുനിനെ നോക്കി
“ഒന്നുമില്ല സാർ” അവനൊഴിഞ്ഞു മാറാൻ ശ്രമിച്ചു
“പിന്നെന്തിനാ ‘അമ്മേ’ എന്ന് വിളിച്ച് അലറിക്കരഞ്ഞത് ” സംശയത്തോടെ അയാൾ ചോദിച്ചു
” അത്… പിന്നെ… ” മിഥുന്നൊന്ന് ആലോചിച്ചു നിമിഷ നേരം കൊണ്ടവനൊരു നുണ തട്ടിക്കൂട്ടിയെടുത്തു കൊണ്ട് തുടർന്നു “സാർ ഞാൻ ഓടി വരുകയായിരുന്നു. അപ്പോൾ ഈ കുട്ടിയുടെ കാൽ തട്ടി വീണതാണ്. അവൻ ഷഹാനയുടെ നേരെ വിരൽ ചൂണ്ടി, അല്ല എന്ന് പറയരുതേ എന്ന ആംഗ്യ ഭാവത്തിൽ പറഞ്ഞു.
“സത്യമാണോടീ” അയാൾ ഷഹാനയുടെ നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു.
ഷഹാന ഒന്ന് അന്തിച്ചു നിന്നു. എന്തിനായിരിക്കും മിഥുൻ അങ്ങനെ പറഞ്ഞതെന്ന് ആലോചിച്ചിട്ട് അവൾക്കൊരു എത്തും പിടിയും കിട്ടിയില്ല. എങ്കിലും അവൾ തലയാട്ടി സമ്മദിച്ചു കൊണ്ട് സുമയ്യയെ ചൂണ്ടി പറഞ്ഞു. “അതേ സാർ, ഞാനിവളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് …..
ഇര 4
Posted by