മതില്‍കെട്ടിനുള്ളലെ മൊഞ്ചത്തി

Posted by

അതൊരു നോമ്പു കാലമായിരുന്നു. രാവിലെ ഗുഡ് മോര്ണിംഗും രാത്രി ഗുഡ് നൈറ്റും മുടങ്ങതെ കുറച്ചു ദിവസം എസ്.എം.എസ് അയച്ചു . പിന്നീടാണ് വാട്ട്സാപ്പിലേക്ക് മെസ്സേജ് വിട്ടത്… എന്റെ Hai മെസ്സേജ് റിസീവ് ചെയ്ത ഉടനെ തിരിച്ചും മെസ്സേജ് വന്നു… ശരിക്കും ഞാനൊന്നു ഞെട്ടി. ആരാണെന്നു ചോദിച്ചപ്പോ തിരിച്ചങ്ങോട്ട് റംസീനത്തയല്ലേ, ഞാന്‍  നിങ്ങടെ വീടിനടുത്തുള്ളയാളാണ് എന്നും പറഞ്ഞു. ആരാണെന്നു ചോദിച്ചപ്പോ പേര് പറഞ്ഞു കൊടുത്തു, അങ്ങനെയൊരാളെ അറിയില്ലെന്നായി റംസീനത്ത. ഞാനും പറഞ്ഞു എന്നെ അറിയാന്‍ വഴിയില്ല, പക്ഷേ എനിക്കറിയാമെന്ന്. കണ്ടാലെന്നെ മനസ്സിലാകും, നമ്മള് സംസാരിച്ചിട്ടും ചിരിച്ചിട്ടുമൊക്കെയുണ്ടെന്ന് ഞാന്‍ തട്ടിവിട്ടു. ഫോട്ടോ അയക്കാന്‍ പറഞ്ഞപ്പോ ഞാനെന്‍റെ ഒരു ഫോട്ടോ വാട്ട്സാപ്പിലിട്ടു കൊടുത്തു. കണ്ടു പരിചയമുണ്ടെന്ന മറുപടി കിട്ടി. ഒപ്പം എവിടുന്നു കിട്ടി എന്‍റെ  നമ്പറെന്ന ചോദ്യവും, അതിനുത്തരമായി ഞാനൊരു കള്ളമങ്ങു കാച്ചി… സെക്കന്‍റ് ഹാന്‍റ്  മൊബൈല്‍  ഫോണ് വാങ്ങിയതാണെന്നും എന്നാലതിലെ നമ്പറുകളും കുറച്ചു ഫോട്ടോസും ഡിലീറ്റ് ചെയ്തിട്ടില്ലായിരുന്നെന്നും പറഞ്ഞു. സേവ് ചെയ്ത നമ്പറുകള് നോക്കിയപ്പോള് അതില്‍  റംസീനത്തയുടെ നമ്പറ് കണ്ടെന്നും പറഞ്ഞു. ദേ വരുന്നു അടുത്ത ചോദ്യം, റംസീന എന്നു കണ്ടാല് നീ എങ്ങിനെ ഞാനാണെന്നു ഉറപ്പിച്ചൂന്ന്. അതിനും വളരെ മനോഹരമായ കള്ളം ഞാന്‍ പറഞ്ഞു, റംസീന എന്ന പേരിനൊപ്പം സാഹില് ഘറ് എന്ന വീട്ടു പേരും ഉണ്ടായിരുന്നു, റംസീന സാഹില് ഘറ് എന്നായിരുന്നു നമ്പറ് സേവ് ചെയ്തിരുന്നതെന്ന് പറഞ്ഞപ്പോ അങ്ങനെയാരും സേവ് ചെയ്യില്ല ,നിനക്ക് പ്രണവ് തന്നതല്ലെ നമ്പര് എന്നായി ചോദ്യം. പ്രണവ്, ഞാന്‍  പറഞ്ഞില്ലേ എന്‍റെ  കൂട്ടുകാരന്‍റെ, എനിക്ക് നമ്പറ് തന്നവന്‍

Leave a Reply

Your email address will not be published. Required fields are marked *