ആമി അഭിരാമി

Posted by

ഗൾഫിൽ കിടന്ന് അദ്വാനിച്ചതും ലോണും എടുത്ത് കെട്ടിയ 3 പീടിക മുറികളിൽ ഒന്ന് ചെറിയ കേസിൽ ആണ് അതിന്റെ കാര്യങ്ങൾ ചേട്ടൻ ഇക്കാനെയാണ് ഏല്പിച്ചിരിക്കുന്നത് ഇക്ക സന്തോഷത്തോടെ അത് ഏറ്റെടുക്കുകയും ചെയ്തു

രാധിക മൊബൈൽ എടുത്ത് നോക്കി 13 പ്രാവശ്യം ചേട്ടൻ വിളിച്ചിരിക്കുന്നു

..ഇക്ക ഞാൻ കുളിക്കായിരുന്നു അഭി ആണെങ്കിൽ ആ സമയം നോക്കി ആമിയുടെ അടുത്തേക്കും പോയി..

..ഞാൻ കണ്ടു ആ കാന്താരിയെ പിന്നെ കദീജാക്ക് ഒരു കല്യാണ കാര്യം വന്നിട്ടുണ്ട് പയ്യനെ കുറിച്ച് ഒന്ന് അന്ന്യേഷിക്കാം എന്ന് കരുതി ഇറങ്ങിയതാ അപ്പോളാ മോഹൻ വിളിക്കുന്നത് ഈ കാര്യം പറഞ്ഞ് വക്കീലിനെ കണ്ടപ്പോൾ കരാർ കാണണമെന്ന് തിരിച്ചു വന്ന് എടുത്തു കൊടുക്കാമെന്നു വെച്ചാ വക്കീലിന് സമയം ഇല്ലാ..

..ഇനി എന്തു ചെയ്യും ഇക്ക..

..രാധികക്ക് വാട്‌സ്ആപ്പ് ഉണ്ടോ..

..ആ ഉണ്ട് ഇക്ക..

..എങ്കിൽ അതിന്റെ ഫോട്ടോ എടുത്ത് അയക്ക്..

..ശരി ഇക്ക..

രാധിക caller id യിൽ നിന്ന് നമ്പർ എടുത്ത് മൊബൈലിൽ ഇക്ക എന്ന് സേവ് ചെയ്തു കരാർ എടുത്ത് അതിന്റെ ഫോട്ടോ ഇക്കയുടെ വാട്‌സ്ആപ്പിലേക്ക് സെന്റ് ചെയ്തു ഇക്ക റിസീവ് ചെയ്തു എന്ന് കണ്ടതിനു ശേഷം ഭർത്താവിന്റെ നമ്പറിലേക്ക് മിസ് അടിച്ചു

..ഹലോ..

..എത്ര നേരമായി രാധു ഞാൻ വിളിക്കുന്നു..

..ഞാൻ കുളിക്കായിരുന്നു ചേട്ടാ..

..മ് ഓക്കെ ഇക്ക വിളിച്ചില്ലേ..

..വിളിച്ചു കരാറിന്റെ ഫോട്ടോ സെന്റ് ചെയ്തു കൊടുത്തു..

..രാധു ഞാൻ ഡ്യൂട്ടി കഴിഞ്ഞ് നൈറ്റ് വിളിക്കാം..

..ഓക്കെ ചേട്ടാ..

..ഓക്കെ..

രാധിക മൊബൈൽ ചാർജിൽ ഇട്ട് ഉച്ചയൂണിനുള്ള തയ്യാറെടുപ്പിനായി അടുക്കളയിൽ കയറി അപ്പോളാണ് അഭി വന്നു കയറിയത് വന്ന പാടെ റൂമിലേക്ക് കേറാൻ നിന്ന അഭിയെ രാധിക വിളിച്ചു

..അഭി അമ്മയെ ഒന്നു സഹായിക്കേടി..

..എനിക്കൊരു മൂഡില്ല അമ്മേ..

അമ്മയും മകളും കൂട്ടുകാരെ പോലെയാണ് അടുക്കളയിൽ അമ്മക്ക് സഹായമായി അവൾ നിൽക്കാറുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *