ഈയാം പാറ്റകള്‍ 2

Posted by

ഷീല അടുക്കളയിൽ ചെന്ന് വൈകിട്ടത്തേക്കു ഉള്ള ചപ്പാത്തി ഉണ്ടാക്കി . മുട്ട ബുൾസൈ യും ഉണ്ടാക്കി . പപ്പക്ക് ബുൾസൈ ഇഷ്ടമാ ….പക്ഷെ കഴിക്കുമ്പോ ചിലപ്പോ പൊട്ടി വായിലും താടിയിലും ആകും . പിന്നെ മണവും വരും ..അത് കൊണ്ട് വല്ലപോഴെ കൊടുക്കാറുള്ളൂ …മമ്മി പോയെ പിന്നെ ഒരു പ്രാവശ്യം മാത്രമേ കൊടുത്തുള്ളൂ .

അവൾ എല്ലാം റെഡിയാക്കി ..പിള്ളേർക്ക് ഭക്ഷണം കൊടുത്തു . അവരെ കിടത്തി ഉറക്കി . പിള്ളേര് ഏഴു മണിക്കേ ഉറങ്ങും . വെറുതെ മൊബൈൽ എടുത്തൊന്നു നോക്കി .. രണ്ടു മിസ്സ്‌ കാൾ ..ദീപയുടെ …ജോമോൻ ഇത് വരെ വിളിച്ചില്ല ..ഇപ്പൊ നല്ല ഫോമിൽ ആരിക്കും . അവൾ ജോമോനെ വിളിച്ചു . ബെല്ലടിച്ചു കുറെ കഴിഞ്ഞപ്പോൾ ആണ് എടുത്തത് …നാക്ക് കുഴയുന്നുണ്ട് ..നാളെ വൈകിട്ടത്തേക്കേ വരൂള്ളു എന്ന് …തനിക്കു എങ്ങനെ ഉണ്ടെന്നോ പിള്ളേരുടെ കാര്യമോ ഒന്നും ചോദിച്ചില്ല ….രാവിലെ കിടക്കുന്നത് കണ്ടിട്ട് പോയ ആളാ …അവൾക്കു സങ്കടം വന്നു .

പിന്നെ ദീപയെ ഒന്ന് മിസ് അടിച്ചു ..വിളിക്കാൻ ഒരു മടി

പെട്ടന്ന് തന്നെ കാൾ …ദീപയാ

” ഡി ദീപേ …സോറി ഡി ..എന്നോട് ക്ഷമിക്കു ….നീ ഒന്നും ഒർക്കരുത് …..ഹമ് …ഇല്ല ജോമോൻ ഇന്ന് വരില്ല ..ഉവ്വ……നിനക്ക് നാളെ ഇറങ്ങാൻ പറ്റുമോ ?…ശെരി ‘ ഫോൺ വെച്ചിട്ട് ഷീല എഴുന്നേറ്റു അടുക്കളയിലേക്കു പോയി ചപ്പാത്തിയും മറ്റും എടുത്തു താഴേക്കുള്ള കതകു തുറന്നു ……പെട്ടന്ന് എന്തോ ചിന്തിച്ചു നിന്നിട്ടു കാസറോൾ താഴെ വെച്ചിട്ടു ബാത്റൂമിലേക്കു കയറി ……

ഷീല താഴെ ചെന്നപ്പോളും മൈക്കിൾ അതെ കിടപ്പു കിടക്കുകയായിരുന്നു . അവൾ കാസറോൾ വെച്ചിട്ടു മഗ്ഗിൽ വെള്ളം എടുത്തോണ്ട് വന്നു കൈ കഴുകിക്കാൻ തുടങ്ങിയപ്പോൾ മൈക്കിൾ പറഞ്ഞു

” മോള് പൊക്കോ …ഞാൻ കഴിച്ചോളാം ….”

‘ അത് വേണ്ട പപ്പാ കഴിക്ക് …കഴിച്ചിട്ട് പത്രം കൊണ്ട് വേണം എനിക്ക് പോകാൻ “

” വേണ്ട മോളെ …ഇപ്പൊ വിശക്കുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *