ഹൃദയത്തിന്റെ ഭാഷ 4

Posted by

പുരപ്പുറത്തേക്ക് ഒരുമഴ തല്ലിയാർത്തുവന്ന് തലയടിച്ച് ചിതറി!.
ന്യൂസ് ട്ടൈമിൽ സിനി നിറഞ്ഞ ചിരിയോടെ നിൽക്കുന്നു.
അവളുടെ ചിരിയിൽ നിസാഹായതയുണ്ട്, അമർഷമുണ്ട് , ‌ പുച്ഛത്തിന്റെ കനലുകളുണ്ട്!.
എന്റെ ഏതാനും ദിവസങ്ങളിലെ നഷ്ടമായഉറക്കത്തിന്റേയും പ്രയത്നത്തിന്റേ
യും ഫലം എന്നതിലുപരി ഒരു പെൺക്കുട്ടിയുടെ ക്രൂരമായ കൊലപാതകത്തിലേക്ക് വെളിച്ചം വീശുന്ന തെളിവുകളാണ് കൈമോശം വന്നിരിക്കുന്നത്.
എന്നാൽ ആ തെളിവുകൾ എന്റെ പക്കലുണ്ടെന്ന് ഇത്ര കൃത്യമായി അവരെങ്ങനെ അറിഞ്ഞു?!.
ആരോടെല്ലാം ഞാൻ അതിനേക്കുറിച്ച്‌ സംസ്സാരിച്ചിട്ടുണ്ട്?!.
റീഗൽ അവൾ കയറിപ്പോയ വെളുത്ത മാരുതിക്കാർ അതിന്റെ പുറകിലെ ഗ്ലാസിൽ എഴുതി വച്ചിരുന്ന അക്ഷരങ്ങൾ!.
ഞാൻ ഇതിനു മുന്മ്പും ആ കാറ് കണ്ടിട്ടുണ്ട്, ആ അക്ഷരങ്ങൾ എന്റെ കണ്മുന്നിലെന്നപോലെ തെളിഞ്ഞ് നിൽക്കുന്നുണ്ട്. ഒർമ്മകൾക്കുള്ളി
ലെവിടെയൊ അത്രയെളുപ്പം തിരിച്ചെടുക്കാനാകാത്ത ദൂരത്തിൽ കരിമ്പടം പുതച്ച് കിടക്കുന്നുണ്ടവ.
ഫോൺ റിംഗ് കേട്ടാണ് ഉണർന്നത്.
എപ്പോഴാണ് ഞാൻ ഉറങ്ങിയെതെന്നുപോലും ഓർമ്മയില്ല.
കണ്ണുകൾ തിരുമ്മിയടച്ച്തുറന്ന് മൊബൈലെടുത്ത് നോക്കിയപ്പോൾ ദേവരാജൻ സാർ.
കാൾ അറ്റന്റ് ചെയ്ത് ചെവിയിലേക്കു വയ്ക്കുന്നതിനു മുൻപുതന്നെ അദ്ദേഹം വിശേഷങ്ങൾ ആരാഞ്ഞുതുടങ്ങി.ഇന്ന് ലീവാണെന്നും ഗസ്റ്റ് ഹൗസിലേക്ക് വന്നാൽ അൽപ്പനേരം സംസാരിച്ചിരിക
്കാമെന്നും പറഞ്ഞു.
നഷ്ടപ്പെട്ട തെളിവുകളെക്കുറിച്ച് അദ്ദേഹത്തോട് പറയുവാൻ ആഞ്ഞപ്പോഴാണ് ഞാൻ ഓർത്തത് ആ തെളിവുകൾ!.
അതെക്കുറിച്ച് ഞാൻ അല്ലാതെ ഈ ഭൂമിയിൽ രണ്ടാമതൊരാൾ അറിഞ്ഞിട്ടുണ്ടെങ്കിൽ അത് ഞാൻ മനസ്സറിഞ്ഞ് വിശ്വസിച്ച സാഹിത്യകാരന്റെ മുഖംമൂടിവച്ച ഇദ്ദേഹത്തോട് മാത്രമായിരുന്നല്ലൊ?!.

Leave a Reply

Your email address will not be published. Required fields are marked *