ഹൃദയത്തിന്റെ ഭാഷ 4

Posted by

ഹൃദയത്തിന്റെ ഭാഷ- 4

Hridayathinte Bhasha PART-04 bY അഭ്യുദയകാംക്ഷി | Previous Parts

 

സ്വബോധം വീണ്ടെടുത്ത് അവളെ അന്വേഷിച്ച് മുറ്റത്തേക്കിറങ്ങി ഓടിയെങ്കിലും ഗെയിറ്റിനരികുചേർത്ത് നിർത്തിയിട്ടിരുന്ന ഒരു കാർ തിടുക്കപ്പെട്ട്‌ സ്റ്റാർട്ടായി വളവുതിരിഞ്ഞ് ഹൈവേയിലേക്കിറങ്ങി കാഴ്ച്ചയിൽനിന്ന
ും മറഞ്ഞു.
വഴിവിളക്കിന്റെ അരണ്ടവെളിച്ചത്തിൽ അതൊരു വെള്ളനിറമുള്ള മാരുതി കാറാണെന്നും അതിന്റെ പുറകിലെ ചില്ലിൽ st K co. എന്ന് വെളുത്ത അക്ഷരങ്ങളിൽ കുറിച്ചിട്ടിരുന
്നതായും കണ്ടു.
മനോനില നഷ്ടപ്പെട്ടവനെപ്പോലെ പലതും ചെയ്തുക്കൂട്ടിയെങ്കിലും ഒരുപാട് ഊടുവഴികൾ നിറഞ്ഞ ഒരു നഗരത്തിലേക്ക് തുറന്നുവിട്ട പ്രധാന നിരത്തിലേക്ക് കേവലം ഒരു വെള്ളമാരുതികാർ
അന്യഷിച്ച് പുറപ്പെടുന്നതിലെ അനൗചിത്യം കണക്കിലാക്കി നിരാശനായി ഞാൻ റീഗലിനെ ഫോണിൽവിളിച്ചു. രണ്ടുതവണ റിംഗ് ചെയ്ത ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആയി.
ഓഫീസ് നമ്പറിൽ വിളിച്ചപ്പോൾ ലോങ്ങ് ലീവിനുള്ള അപേക്ഷകൊടുത്ത് രാവിലെ തന്നെ ധൃതിയിൽ കൊൽക്കത്തയിലേക്ക് തിരിച്ചുപോയി എന്ന് രാമേട്ടൻതളർന്ന ശബ്ദത്തിൽ അറിയിച്ചു.
സർവ്വതും നഷ്ടപ്പെട്ട് പ്രത്യാശയുടെ ഒരു വാതിലുപോലും കാണാതെ ഞാൻ സോഫയിലേക്ക് തളർന്ന് വീണു.

Leave a Reply

Your email address will not be published. Required fields are marked *