അവിചാരിതം 1

Posted by

അരുൺ ഷെല്ഫ് തുറന്ന് മുന്തിയ ഇനം വിസ്കി 4 ഗ്ലാസ്സുകളിൽ പകർന്നുകൊണ്ട് ചോദിച്ചു.

“എന്നാണ് നിങ്ങൾ ലാൻഡ്‌ ചെയ്തത്? എന്താണ് ആഗമനോദ്ദേശം”

ഉത്തരം പറഞ്ഞത് മെർലിൻ ആയിരുന്നു.

“അമേരിക്കയിൽ തന്നെ സ്ഥിരം ആക്കാൻ ഞങ്ങൾ തീരുമാനിച്ചു അരുൺ. ഞങ്ങളുടെ രീതികൾക് ഇന്ത്യ ശെരിയാകില്ല. സൊ വി ഡിസൈഡഡ് ടു സെൽ ഓൾ ഔർ റീമെയ്‌നിങ് എസ്റ്റേറ്റ്‌സ് ഹിയർ ഇൻ ഹൈ റേഞ്ച്.”

“Yes, അരുൺ അവൾ പറഞ്ഞത് ശെരിയാണ്. നാട് എന്നുള്ള സെന്റി പപ്പയ്ക്ക് ആരുന്നു. ഇനി ഇപ്പൊ അതില്ലല്ലോ”

ഗ്ലാസ്‌ ചുണ്ടോട് അടുപ്പിച് ഒരു കവിൾ ഇറക്കികൊണ്ട് അയാൾ തുടർന്നു.

“എല്ലാം വിറ്റിട്ട്, ഇവിടം വിടും മുന്പ് കുറച്ചു ദിവസം ഈ മണ്ണിൽ നിക്കാൻ തീരുമാനിച്ചു. പിന്നെ അഭ്യാസങ്ങൾ പഠിച്ചത് ഈ മണ്ണിലല്ലേ.ഇന്ത്യയിലെ അവസാന adventure ഇവിടെ തന്നെയാവണം എന്ന് എനിക്കും ഇവൾക്കും ഒരു ആഗ്രഹം. ഇത്തവണ നിങ്ങളെയും കൂടെ കൂട്ടാൻ ഞങ്ങൾ അങ്ങ് തീരുമാനിച്ചു”

സെറ്റിയിൽ ഇരിക്കുന്ന പ്രീതയെ നോക്കി അയാൾ വാചകം പൂർണമാക്കി.

“അത്താഴം തയ്യാറയി കുഞ്ഞേ” നാരായണന്റെ ശബ്ദം ആയിരുന്നു.

“എങ്കിൽ നാരായണൻ പൊക്കോളൂ. ഇനി രണ്ടു ദിവസത്തേക്ക് ഇങ്ങോട്ട് വരണ്ട. നാരായണന്റെ മുതലാളിയേം ഭാവി വധുവിനേം രണ്ടുദിവസത്തേക് ഞങ്ങൾ അങ്ങ് കിഡ്നാപ് ചെയ്യുകയാണ്.”

പുഞ്ചിരിച്ചുകൊണ്ട്, പർപ്പിൾ കളർ നോട്ട് ഒന്ന് മെർലിൻ നാരായണന് നീട്ടി. ഭവ്യതയോടെ അയാൾ അതും വാങ്ങി അടുക്കളയിലേക് തിരിയുമ്പോൾ മെർലിൻ പറഞ്ഞു.

“നാരായണൻ പൊക്കൊളു. ഡിഷസ് ഞാൻ സെർവ് ചെയ്തോളാം”

“ശെരി കുഞ്ഞേ” നാരായണൻ ജനലുകളും വാതിലുകളും അടച്ചശേഷം താക്കോൽ പ്രീതയെ ഏല്പ്പിച്ചു. അപ്പോളേക്കും മെർലിൻ ഫുഡുമായി ടേബിളിൽ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *