പാചകം ഒരുവിധം അവസാനിപ്പിച്ച് പാത്രങ്ങളിലേക്ക് പകർന്നുവച്ചശേഷം ഏപ്രൻ അഴിച്ച് ഹക്കിൽ തൂക്കി കൂട്ടികൾ ഉറങ്ങുന്ന മുറിയിലേക്കവൾ ഓടി. കൂട്ടികൾ ഉണർന്നിരുന്നില്ല.
ആറു വയസ്സുകാരി അനുവിനെ ഇളയവൻ വിനു കെട്ടിപ്പിടിച്ചുറങ്ങുകയായിരുന്നു. ആദ്യം അനുവിനെ ഉണർത്തി പല്ലുതേപ്പിച്ചു; പല്ലുതേപ്പിക്കുമ്പോഴും ഉറങ്ങുകയായിരുന്ന വിനു മുഖത്തേക്ക് വെള്ളം വീണപ്പോൾ ഒന്ന് ചിണങ്ങി.
‘മോൻ നല്ല കൂട്ടിയല്ലേ ചേച്ചി മിടുക്കിയായിട്ട് പല്ലുതേച്ചത് കണ്ടില്ലേ. വേഗം കുളിച്ച് യൂണിഫോമിട്ട് അമ്മയുണ്ടാക്കിയ പാപ്പോം തിന്ന് സ്കൂളീപോയാൽ വൈകിട്ടമ്മവരുമ്പം ഐസ്കീം വാങ്ങിച്ചോണ്ടുത്തരാം.”
അത് കേട്ടപ്പോൾ അവൻ കാലെത്തിവാഷ്ബേസിനിൽ നിന്ന് വെള്ളമെടുത്ത് സ്വയം വായകഴുകി.അത് അൽപനേരമവൾ നോക്കി നിന്നു. പിന്നീട് കഥകള്‍.കോം അവരെ കുളിപ്പിച്ച് യൂണിഫോം അണിയിക്കുന്നതിനിടയിൽ ഉറക്കമെണീറ്റുവന്ന പ്രദീപന് പേസ്റ്റും ബഷമെടുത്തുകൊടുത്തു. കൂട്ടികൾക്ക് ആഹാരം നൽകി സ്കൂൾ ബാഗും ടിഫിൻ ബോക്സും റഡിയാക്കിയപ്പോഴേക്കും പുറത്ത് സ്കൂൾ ബസ്സിന്റെഹോൺ.
അതുകേട്ട് അന്നു പുറത്തേക്ക് ഓടി, പിന്നാലെ ഒരു കൈയ്യിൽ ചെറിയകൂട്ടിയേയും മറുകൈയ്യിൽ സ്കൂൾബാഗുകളും എടുത്തുകൊണ്ട് ഓടുമ്പോൾ ഹാളിലുള്ള ക്ളോക്കിൽ അവൾ ഒന്ന് പാളിനോക്കി. സമയം6.50
പിഞ്ചുകൂട്ടികളെ ഇത്രയും നേരത്തെ എത്രയോ ദൂരത്തുള്ള സ്കൂളിലേക്ക് വിടാൻ അവൾക്കൊട്ടും താൽപര്യമുണ്ടായിരുന്നില്ല. സിബിഎസ്സി സ്കൂളിൽ പഠിപ്പിച്ചില്ലെങ്കിൽ കൂട്ടികളുടെ ഭാവി പരുങ്ങലിലാവും എന്ന പ്രദീപന്റെ വിശ്വാസത്തിന് വിലങ്ങുതടിയാവണ്ട എന്ന ഒറ്റ വിചാരത്തിലാണ് അവൾ അതിന് കൂട്ടുനിന്നത്.
സ്കൂൾ ബസ്സ് കണ്ണിൽ നിന്ന് മറയുന്നതുവരെ കൈവീശിനിന്ന അവൾ പെട്ടെന്നൊരു ബോധാദയമുണ്ടായതുപോലെ അകത്തേക്കോടി.
പ്രദീപൻ റഡിയായി വരുമ്പോഴേക്ക് തനിക്ക് മറ്റൊരു ഡ്യൂട്ടികൂടി ചെയ്തുതീർക്കുവാനുണ്ട് എന്ന കാര്യം അവൾ മറന്നിരുന്നു.
തലയിൽ കെട്ടിയിരുന്ന തോർത്തഴിച്ച് അഴയിൽ ഇട്ടശേഷം മൂടികുളിപ്പിന്നൽ കെട്ടി.
‘പ്രദീപേട്ടാ, കുളിച്ചുവരുമ്പഴേക്ക് ഞാൻ തെക്കേലൊന്നുപോയി ഓടി ഇങ്ങുവരാം.’
കൂളിമുറിഭാഗത്തേക്ക് നോക്കി വിളിച്ചുപറഞ്ഞിട്ട് പുറത്തിറങ്ങി വാതിലൊന്നുചാരി അവൾ വേഗത്തിൽ അടുത്ത വീട്ടിലേക്ക് പോയി.