മുറ്റത്തുനിന്നും കഴിഞ്ഞുപോയ ദിനത്തിന്റെ ശേഷിപ്പ് അടിച്ചുവാരി ഒരു മൂലയിൽ കൂട്ടിയ ശേഷം ചൂല് അടുക്കളയുടെ പിന്നാമ്പുറത്ത് കുത്തിച്ചാരി വച്ച് രണ്ടാം വേഷത്തിനായി അവൾ കുളിമുറി ലക്ഷ്യമാക്കി നടന്നു.
തലേദിവസം ബക്കറ്റിലെ സോപ്പുലായനിയിൽ മൂക്കിവച്ച വിഴുപ്പുതുണികൾ ഓരോന്നായി അലക്കി പുറത്ത് അഴയിൽ വിരിച്ച് വീണ്ടും കുളിമുറിയിലേക്ക് പ്രവേശിച്ചു.
പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് ഈറനോടെ വീടിനുള്ളിലേക്ക് നടക്കുമ്പോൾ മൂലകൾക്ക് മുകളിലേക്ക് കയറ്റിക്കുത്തിയിരുന്ന തോർത്തിന്റെ തുമ്പുകൾ അവളുടെ തുടകളിൽ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു.
അലമാരയിൽ മടക്കി തൂക്കിയിരുന്ന ഒരു മാക്സിയെടുത്ത് അണിഞ്ഞശേഷം നനഞ്ഞ തോർത്ത് വാഷ്ബേസിനിലേക്ക് പിഴിഞ്ഞ് ഒന്നുകൂടഞ്ഞു ശേഷം തലമുടിയിൽ പൊതിഞ്ഞുകെട്ടിക്കൊണ്ട് അവൾ അടുക്കളയിലേക്ക് നടന്നു.
അടുക്കളവാതിലിനു പിന്നിലെ ഹക്കിൽ തൂക്കിയിരുന്ന ഏപൺ കഴുത്തിലൂടെ താഴേക്കെടുത്ത് പിന്നിലേക്ക് കെട്ടിവച്ചശേഷം സ്റ്റൗ ഓൺ ചെയ്ത് അടുത്ത വേഷത്തിന് തുടക്കം കുറിച്ചു.
തലേദിവസം പാത്രത്തിൽ പകർന്നു വച്ചിരുന്ന വെള്ളം അടുപ്പത്ത് വച്ച് കാപ്പിപ്പൊടി ഇട്ടു. തിളച്ചപ്പോൾ പഞ്ചസാരയിട്ട് വാങ്ങി അരിക്കലം അതേ അടുപ്പിലേക്ക് എടുത്തുവച്ചു. കാപ്പി ഊറ്റിരണ്ട് ഗ്ലാസിൽ പകർന്ന് അതിൽ ഒന്നുമായി (3) ബെഡ്റൂമിലേക്ക് നടന്നു. പ്രദീപൻ അപ്പോഴും പൂതപ്പിനുള്ളിൽ ചുരുണ്ടുകിടക്കുന്നുണ്ടായിരുന്നു.
അതുകണ്ടപ്പോൾ എന്തോ ഓർത്തിടെന്നവണ്ണം മുഖത്തേക്ക് പാഞ്ഞെത്തിയ ചിരി ഒതുക്കിക്കൊണ്ട് കാപ്പി ടേബിളിലേക്ക് വച്ച് അവൾ അടുക്കളയിലേക്ക് തന്നെ പോയി. പ്രേഡായിംഗ് റൂമിലെ ക്ളോക്ക് തുടർച്ചയായി മുഴക്കിയ ആറു മണിയൊച്ചകൾ അവളുടെ മുഖത്തേക്ക് ഒരങ്കലാപ്പ് കോരിയിട്ടു.
അരി കഴുകി അടുപ്പത്തിരുന്ന കലത്തിലിട്ടശേഷം ഫ്രിഡ്ജിൽ നിന്നും അരിഞ്ഞു വച്ചിരുന്ന പച്ചക്കറികളും മറ്റുമെടുത്ത് അടുത്ത ബർണറിന് തീപകർന്ന് നിമിഷനേരത്തിനുള്ളിൽ പലതരം കറികൾ രൂപപ്പെടുത്തി.
ഇതിനിടെ ഗ്ലാസിൽ പകർന്നുവച്ചിരുന്ന കാപ്പി പലതവണ അവൾ സിപ്പ് ചെയ്തു.
ചോറ്, കറി, ടിഫിൻ