എന്‍റെ മോഹങ്ങൾ കബറടക്കുന്നതു തന്നെയാണുചിതം.. !!
പക്ഷെ അതു അവളെ മനസ്സിലാക്കാൻ എനിക്കെങ്ങനെ കഴിയും…!!!
വാക്കുകൾ കിട്ടാതെ ഞാൻ പതറി..
കുറച്ചു സമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു..
“സാരമില്ല… ഞാൻ കരയില്ല.. തെറ്റു എന്‍റെ മാത്രമാണ്… ഞാനാണ് നഷ്ടപ്പെടുത്തിയത്.. ഇനി ഞാൻഎ വിളിക്കുകയില്ല…പ്രവീണിന് നല്ല ജീവിതമുണ്ടാകട്ടെ.. ഒരു പെൺകുട്ടിയുടെ സ്വപ്നം.. അവളുടെ വീട്ടുകാരുടെ അഭിമാനം ഒന്നും നമ്മൾ കാരണം തകരരുത്.. ബൈ… “
…. അതും പറഞ്ഞു അവൾ ഫോൺ വെച്ചു.. എന്ത് ചെയ്യണമെന്നറിയാതെ ഞാനും.. !!
പിന്നീട് മനസ്സിനെ പാകപ്പെടുത്താനുള്ള ശ്രമം… വിവാഹനിശ്ചയം കഴിഞ്ഞു…
ഐഷുവിന്റെ യാതൊരു വിവരവുമില്ല… ദിവസങ്ങൾ കടന്നുപോയി…
….എന്‍റെ മനസ്സ് കലുഷിതമായിരുന്നു..
അവളെക്കുറിച്ചായിരുന്നു ചിന്ത മുഴുവൻ.. അതിനിടയ്ക്ക് അപ്രതീക്ഷിതമായി അവളുടെ ഫോൺ കാൾ…!!
“പ്രവീൺ …നമുക്ക് നല്ല ഫ്രണ്ട്സായിരിക്കാം… എനിക്കു നിന്നെ നഷ്ടപ്പെടുത്താൻ വയ്യ… !! ”
…. അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
അതിനിടയ്ക്ക് “എനിക്കു നാളെ ഒരു പെൺകുഞ്ഞു ജനിച്ചാൽ അവൾക്കു നിന്‍റെ പേരിടും…ഈ സൗഹൃദത്തിന്റെ ഓർമക്കായി… “എന്നു പ്രോമിസ് ചെയ്തു..
.. നാളുകൾ കടന്നുപോയി… വിവാഹമടുക്കുന്നു… എനിക്കെല്ലാം അവളോട് പറയണമായിരുന്നു.. ഒരു കാപട്യത്തിന്റെ മുഖംമൂടിയിൽ അവൾക്കു മുന്നിലിരിക്കാൻ എനിക്കു കഴിയുമായിരുന്നില്ല..
പക്ഷെ എല്ലാം പറഞ്ഞുകഴിഞ്ഞപ്പോൾ എന്‍റെ സൗഹൃദത്തെ അതിന്റെ അർത്ഥതലങ്ങളിൽ ഉൾകൊള്ളാൻ കഴിയുന്ന പെണ്കുട്ടിയാണ് എന്‍റെ ഭാര്യയായി വരാൻ പോകുന്നത് എന്ന ആത്മസസംതൃപ്തി ബാക്കിയായി..
അതെ… ഇന്ന് ഈ യാത്ര പോലും അവളുടെ സമ്മതത്തോടെയായിരുന്നു… 7.5വര്ഷങ്ങള്ക്കു ശേഷം വീണ്ടുമൊരു കണ്ടുമുട്ടൽ… !! പക്ഷെ.. അതു സമ്മാനിച്ചത് വേദനയാണ്…ഹൃദയം നുറുങ്ങുന്ന വേദന.. !!
ഓർമകളിൽ നിന്നുണർന്നപ്പോഴേക്കും വീടെത്തിയിരുന്നു..
മുറിയിൽ അവൾ മോനെ ഉറക്കുകയാണ്… മൊബൈൽ പാട്ടുവെച്ചിരിക്കുന്നു…
എനിക്കേറ്റവും പ്രിയപ്പെട്ട വരികൾ..