“സോറി ഐഷു… നമ്മുടെ സൗഹൃദത്തെ ഞാൻ തെറ്റായി കണ്ടതല്ല… സോറി.. “
“അതല്ല പ്രവീൺ … നമ്മൾ ഡിഫറെൻറ് സ്റ്റേറ്റിൽ നിന്നാണ്… പ്രവീണിന്റെ വീട്ടുകാർക്ക് എന്നെ ഉൾകൊള്ളാൻ പറ്റിയില്ലെങ്കിലോ…!! ?. വീട്ടുകാർ എതിര് പറഞ്ഞാൽ ചിലപ്പോൾ ഈ സൗഹൃദം പോലും ഇല്ലാതായാലോ…!! “
… അങ്ങനെയൊരു ചിന്ത ഞാൻ മനസ്സിൽ നിന്നും കുഴിച്ചുമൂടി.
എങ്കിലും വീട്ടിൽ വെറുതെ അവതരിപ്പിച്ചു… വീട്ടുകാരുടെ പ്രതികരണം എന്നെ അത്ഭുതപ്പെടുത്തി..
അവർക്ക് പരിപൂർണ സമ്മതം… !!
അവളുടെ ചുറ്റുപാടിനെക്കുറിച്ചു അന്വേഷിച്ചറിഞ്ഞപ്പോൾ അമ്മ എതിര് പറഞ്ഞു.. ഞങ്ങൾക്ക് ചിന്തിക്കാൻ കഴിയുന്നതിലും ഉയർന്ന സാമ്പത്തികനിലവാരം…!! അവൾക്കു അതുപോലൊരു ജീവിതനിലവാരം സമ്മാനിക്കാനാവില്ലെന്ന ബോധം എന്നെ അതിൽ നിന്നും പിന്തിരിപ്പിച്ചു..
നാളുകൾ കടന്നുപോയി.. നല്ലൊരു ആലോചന ഒത്തുവന്നപ്പോൾ എന്‍റെ വിവാഹമുറപ്പിച്ചു.. ഐഷുവിനെ മിസ് ചെയ്യാൻ പോകുന്നുവെന്നൊരു തോന്നൽ… !! വിവാഹനിശ്ചയം അവളോട് പറയാൻ പോലും കഴിയുന്നില്ല..
വിവാഹനിശ്ചയത്തിനു ഒരു ദിവസം ബാക്കി നിൽക്കേ അവളെ അറിയിച്ചു..
തികച്ചും അപ്രതീക്ഷിതമായിരുന്നു അവളുടെ പ്രതികരണം… !!
” യു ആർ ചീറ്റ്…!! മാര്യേജ് നോക്കുന്നു എന്ന് കള്ളം പറഞ്ഞതാന്നാ ഞാൻ കരുതിയത്… ഞാൻ സമ്മതിക്കില്ല… എനിക്കു പറ്റില്ല… അങ്ങനെ ആർക്കും ഞാൻ വിട്ടുകൊടുക്കില്ല… പ്രവീൺ … പ്ളീസ്…!! 3വർഷമായി ഞാൻ…. എന്‍റെ ഫ്രണ്ട്ഷിപ് അതു തെറ്റായികാണുമോ എന്ന് കരുതിയാ ഞാൻ…!! “
…ശരിക്കും മറുപടി പറയാനാവാതെ ഞാൻ സ്തംഭിച്ചുപോയി..നാളെ വിവാഹനിശ്ചയം…!! പിന്മാറാൻ നിവൃത്തിയില്ല… അവളെ നഷ്ടപ്പെടുത്താനും വയ്യ…!!
അവളെ ആശ്വസിപ്പിക്കാൻ എന്തുപറയണമെന്നറിയില്ല.. കരഞ്ഞുകൊണ്ട് അവൾ ഫോൺ വെച്ചു..
കുറച്ചുസമയത്തിന് ശേഷം അവൾ വീണ്ടും വിളിച്ചു..
“പ്രവീൺ … പ്രവീൺ പറ…എവിടേക്കാണെങ്കിലും ഞാൻ വരാം.. നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യാം… എനിക്കു മിസ് ചെയ്യാൻ പറ്റില്ല… എന്നെ മനസ്സിലാക്കു… പ്ളീസ്…!! ”
…കുറച്ചു ദിവസങ്ങൾക്ക് മുൻപ് അവളിൽ നിന്നും ഇതു കേട്ടിരുന്നെങ്കിൽ…!! പക്ഷെ ഇന്ന്…
പന്തലിട്ട് ഒരു കൂട്ടം ആളുകളെ ക്ഷണിച്ചു ഒരു കുടുംബം… !!
സ്വപ്‌നങ്ങൾ കണ്ടു ഒരു പെൺകുട്ടി.. !!
എന്‍റെ വീട്ടുകാർ…!!