… അതിനിടയ്ക്കെപ്പൊഴോ ഞങ്ങളുടെ അപരിചിത്വത്തെ ഭേദിച്ചുകൊണ്ടു അവൾ വിളിക്കാൻ തുടങ്ങി.. അവളിലെ ആ കൊച്ചുകുട്ടിയുടെ സംസാരം ഞാൻ കൗതുകത്തോടെ കേട്ടിരുന്നു…
അതിനിടയ്ക്ക് ഒന്നുരണ്ടു ദിവസം അവളുടെ വിളിയും മെസ്സേജുകളുമുണ്ടായില്ല… മനസ്സ് അസ്വസ്ഥമായി… ആരുമല്ലാതിരുന്നിട്ടും അവൾ ആരൊക്കെയോ ആയിരുന്നു എന്നൊരു തോന്നൽ…!!
പക്ഷെ അടുത്ത ദിവസം തന്നെ അവളുടെ കോൾ വന്നു…
“അണ്ണാ…ഒരു വിശേഷമുണ്ട്… വീട്ടിലൊരു ഫംഗ്ഷൻ ഉണ്ടായിരുന്നു…
ഫോട്ടോസ് ഞാൻ മെയിൽ ചെയ്തിട്ടുണ്ട്.. ഒന്ന് നോക്കിക്കേ.. !! ”
മെയിൽ ഓപ്പൺ ചെയ്തപ്പോൾ കുറെ ഫോട്ടോസ്…
അവളുടെ കണ്ണുകൾ…അധരങ്ങൾ…കാതുകൾ… എല്ലാം ക്രോപ് ചെയ്തുവെച്ചിരിക്കുന്നു..! !
ഏറ്റവും താഴെ മഞ്ഞ സാരിയണിഞ്ഞു അവളുടെ ചിത്രം..!!
“അണ്ണാ… നൗ ഐ ആം എ ബിഗ് ഗേൾ..!! ”
… അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.. വല്യകുട്ടി…!! അവളിലെ കൊച്ചുകുട്ടിയുടെ സംസാരം നൽകിയിരുന്ന കൗതുകം എനിക്കു നഷ്ടപ്പെടുമോ എന്ന് തോന്നിയപ്പോൾ ഞാൻ പറഞ്ഞു..
“ഐഷു…എന്നും കൊച്ചുകുട്ടിയായാൽ മതി.. !! “
…. ഐഷു…. അവളെ അങ്ങനെ ആരും വിളിക്കാറില്ല… ഞാൻ അങ്ങനെ വിളിക്കുമ്പോൾ അവളുടെ ആരോ ആണ് ഞാൻ എന്ന് അവൾക്കു തോന്നാറുണ്ടെന്നു അവൾ പലപ്പോഴും പറഞ്ഞു…അവളെ അങ്ങനെ വിളിക്കാനായിരുന്നു എനിക്കും ഇഷ്ടം… !!
….ഫോൺ റിങ് ചെയ്യുന്നു… ഓർമകളിൽ നിന്നു ഒരു നിമിഷം തിരികെ…
ഐഷു കാളിങ്… !!
ഫോണെടുത്തു…
“പ്രവീൺ … ഗോ സേഫ്… പാത്ത് ഡ്രൈവ് പണ്ണ്… എനക്കെതോ മനസ്സ് സരിയല്ല..
കൂപ്പിട്…”
…അവൾ ഫോൺ വെച്ചു… ഞാൻ യാത്ര തുടർന്നു..
… ശരിയാണ്… അവൾ ഇന്ന് ആ പഴയ ഐഷുവല്ല.. വലിയ കുട്ടിയാണ്..
ഞാൻ ഡിഗ്രി കഴിഞ്ഞു ഒരു വിസിറ്റിംഗ് വിസയിൽ ദുബൈലേക്ക് പോയ സമയം… മനസ്സ് പ്രവാസത്തോടു വല്ലാത്തൊരു എതിർപ്പ് പ്രകടമാക്കിയിരുന്നു.. സുഹൃത്തുക്കൾ.. വീട്ടുകാർ.. എല്ലാവരെയും വിട്ടു ദൂരെ… !