നിന്നെയൊന്നു ചേർത്തുപിടിക്കാൻ.. മനസ്സിൽ കളങ്കമേതുമില്ലാതെ നിന്‍റെ നെറ്റിയിലൊന്നു ചുംബിക്കാൻ കൊതിയില്ലാഞ്ഞിട്ടല്ല.. പക്ഷെ… എനിക്കു കഴിയുന്നില്ല… അതൊരു പാപമാവില്ല എന്ന് മനസ്സുപറയുമ്പോഴും അതിനപ്പുറം അതു പാടില്ല എന്നാരോ…!!! “
“പ്ളീസ്…ആ ഒരു സ്വാന്തനം ഒരുപാടാഗ്രഹിക്കുന്നുണ്ട് ഞാൻ…
പക്ഷെ… ഭയമാണ്… എനിക്കു എന്നെ തന്നെ നഷ്ടമാവുമോ എന്ന ഭയം.. മറ്റൊരാളോട് ഞാൻ ക്രൂരത കാണിക്കുമോ എന്ന ഭയം… !!
ഒരിക്കലും മനസ്സ് പതറില്ല എന്ന് സ്വയം ഉറപ്പിച്ചാണ് ഞാൻ പ്രവീണിന്റെ കാറിൽ കയറുന്നതു… പക്ഷെ… ഇപ്പൊ ഞാൻ എന്‍റെ നിയന്ത്രണത്തിനപ്പുറത്താണ്.. ഇനി എനിക്കെന്നെ നിയന്ത്രിക്കാനാവില്ല.
ഞാൻ യാത്ര പറഞ്ഞു ഇറങ്ങാൻ തുടങ്ങിയിട്ട് ഒരുപാടു സമയമായി.. പക്ഷെ പോകാൻ കഴിയുന്നില്ല.. ഞാൻ പോകേണ്ടവളാണ്.. പോയെ തീരൂ…
ഈ നഷ്ടത്തിന് പകരമാവില്ല ലോകത്തുള്ള മറ്റൊന്നും…ഒരിക്കലും.. !!”
…. കൈകൾ മുറുകെപ്പിടിച്ചു ഒരിറ്റു കണ്ണുനീരിന്റെ നനവോടെ അവൾ ഇറങ്ങിനടന്നു…എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ണാടിയിൽ ഞാൻ കണ്ടു… കണ്ണുകൾ ചുവന്നിരിക്കുന്നു… ഉള്ളിലെവിടെയോ വല്ലാത്തൊരു നീറ്റൽ… ആരാണവൾ..!!!
ഇന്നുവരെ മറ്റാർക്കും കഴിയാത്തവിധം എന്‍റെ ഹൃദയത്തെ കീറിമുറിക്കാൻ മാത്രം എന്‍റെ ആരാണവൾ…!! ?
… കാർ സ്റ്റാർട്ട് ചെയ്തു… മനസ്സ് ഒട്ടും ശാന്തമല്ല..കണ്ണുകൾ കലങ്ങിയിരിക്കുന്നു… കിലോമീറ്ററുകളോളം സഞ്ചരിക്കാനുണ്ട്…കാർ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നു… അവളുടെ മുഖവും കരഞ്ഞുകലങ്ങിയ കണ്ണുകളും കണ്ണിൽ തെളിയുന്നു…
അവളാരാണെന്നു മനസ്സ് ഉത്തരം തേടിക്കൊണ്ടിരുന്നു… !!!
ഡിഗ്രി ആദ്യവർഷം…ഓർകുടിന്റെ ചരമമടുത്തുകൊണ്ടിരിക്കുന്നു… ഫേസ്ബുക് ജനിച്ചിട്ട് അധികമായിട്ടുമില്ല… ഉള്ള അറിവ് വെച്ചു ഒരു അക്കൗണ്ട് തുടങ്ങി… ഫേസ്ബുക് ഒരു ഫേക്ബുക് ആണെന്ന തിരിച്ചറിവോടെ തന്നെ..!!
മറ്റുള്ളവരുടെ ലൈക്സ് കിട്ടാനുള്ള ത്വര എന്നിലും പ്രകടമായിരുന്നു.. രാത്രികളിൽ കംപ്യൂട്ടറിനു മുന്നിൽ സമയം ചെലവഴിക്കുന്നതിൽ ആനന്ദം കണ്ടെത്തിത്തുടങ്ങിയിരുന്നു ഞാൻ..
.. രാത്രി ഒരുപാടു വൈകിയിരിക്കുന്നു… 12മണി കഴിയുന്നു..ഒരു ഫ്രണ്ട് റിക്വസ്റ്റ്… !! ആയിഷ …!!.. ആഹാ… പെണ്ണാണ്.. പ്രൊഫൈൽ ചെക്ക് ചെയ്തു… 4സുഹൃത്തുക്കൾ… ഒരു പഴയ സ്കൂൾ ഫോട്ടോ… മറ്റു ഡീറ്റെയിൽസ് ഒന്നുമില്ല… ഫേക്ക്…!!