അവന്റെ മറുപടി കേട്ട് വാ പൊളിച്ച് നിന്നുപോയി സഫിയ. അവളുടെ മൌനം റിയാനില്‍ അസഹനീയത വളര്‍ത്തി. അവന്‍ മിണ്ടാതെ സ്റ്റെപ്പുകള്‍ കയറി. സഫിയ അവന്റെ അടുത്ത് വേഗത്തില്‍ സ്റ്റെപ്പുകള്‍ കയറി വന്ന് അവന്റെ കൈതലം പിടിച്ചു.
“…പറ നീ…പറ….നിനക്കെന്നെ ഇഷ്ടാണോ…..”. സഫിയ അല്‍പം കിതപ്പോടെ പറഞ്ഞു.
“…അതല്ലേ ഞാന്‍ പറഞ്ഞേ….”. റിയാന്‍ വെട്ടുപോത്തിനെ വീര്യത്തോടെ പോലെ വെട്ടി തുറന്ന് പറഞ്ഞു.
“…..ആ നീ പറഞ്ഞു…പക്ഷേ…എന്താ നിനക്കെന്നെ ഇഷ്ടപ്പെടാന്‍ കാരണം…”. സഫിയ അവന്റെ മറുപടിക്കായി കൊതിയോടെ കാത്തിരിന്നു.
“..ആ…എനിക്കറിയില്ല….”. റിയാന്‍ താഴേ വിശാലമായി കിടക്കുന്ന താഴ്വരയിലേക്ക് അലക്ഷ്യമായി നോക്കികൊണ്ട് പറഞ്ഞു.
“…പറയെടാ കുട്ടാ….എന്റെ മുഖം കണ്ടിട്ടാണോ….പറയെടാ….പ്ലീസ്സ്…”. സഫിയ പ്രായം മറന്ന് കെഞ്ചി. അവള്‍ക്കതില്‍ യാതൊരു തരത്തിലും സങ്കോചം ഉണ്ടായില്ല. കാരണം ഇത്തരം വികാരങ്ങള്‍ പണ്ടേ അസ്തമിച്ചതായിരുന്നു. അവള്‍ അവന്റെ മുഖത്തേക്ക് അവന്റെ വാക്കുകള്‍ക്കായി കൊതിച്ചു നോക്കി.
“…പറയെടാ…കുട്ടാ….എന്റെ മുഖം കണ്ടീട്ടാണോ…കുട്ടാ….”.
“…അല്ലാ….”. അവന്റെ മറുപടി കേട്ട് അവള്‍ അല്‍ഭുതത്തോടെ നോക്കി.
“…പിന്നേ….”. അറിയാതെയവള്‍ പറഞ്ഞുപോയി.