ഇനി വീട്ടിൽ എത്തിട്ട്
ഒരു സന്തോഷ വാർത്ത ഉണ്ട് കൂട്ടുക്കാരെ
എന്റെ ജോലി പോയി …
കാരണം നിങ്ങൾക്ക് ഊഹിക്കാമല്ലോ ,
എനിക്ക് വിഷമമൊന്നും ഇല്ല ഈ ജോലി പോയതിന്റെ വിശദീകരണം കേട്ടപ്പോൾ
ഇന്നലെ രാത്രി ഞാൻ അവരുടെ മോനോട് ആണത്രേ പറഞ്ഞത്,
എന്റെ വീട്ടിന്ന് പിടിക്കുന്നത് നീ അവാതിരിക്കാൻ സൂക്ഷിച്ചോ എന്ന് ,,
അതിന്റെ പിന്നാലെ ആ വീട്ടുക്കാർ ഉമ്മയും മരുമകളും മകളും ഒക്കെ മാറി മാറി എന്തൊക്കെയോ പറഞ്ഞു എന്നെ ,,,
ക്ഷമ നശിച്ച ഞാൻ തിരിച്ചും പറഞ്ഞു ..
ഇനി എന്നെ വേണ്ടാത്തത് പറയരുത് ..
ഞാൻ തെറ്റ് ചെയ്യുന്നത് ആരെങ്കിലും ഇന്ന് വരെ കണ്ടിട്ടുണ്ടോ ?
സംശയിക്കാനും ആരോപണം ഉന്നയിക്കാനും ആർക്കും സാധിക്കും ….
എന്റെ വീട്ടിൽ വന്ന് വാതിൽ മുട്ടുന്നവരെ ഞാൻ കാണിച്ചു തരാമെന്ന് പറഞ്ഞപ്പോൾ
അതറിയനോ കേൾക്കാനോ താൽപര്യമില്ല ആർക്കും ..
കാരണം അവർക്കറിയാം
ആരൊക്കെയാണ് എന്ന്
ഞാൻ പറഞ്ഞാൽ
പലർക്കും പരസ്പ്പരം മുഖത്തോട് മുഖം നോക്കാൻ പോലും പറ്റില്ലെന്ന് ,,.
നിങ്ങൾക്ക് അറിയോ കൂട്ടുക്കാരെ ,,
ഇവരുടെ ഒക്കെ മുഖത്തുള്ള പരിഹാസം എനിക്ക് ജീവിക്കാനുള്ള വാശി കൂട്ടിയതെ ഉള്ളു …
നമ്മൾ ഒന്നുമല്ലന്ന് മറ്റുള്ളവർ അടിച്ചമർത്തുമ്പോൾ അന്തസായി തന്നെ ജീവിച്ചു കാണിച്ചു കൊടുക്കണം.
ആർക്ക് മുന്നിലും ജയിക്കാൻ വേണ്ടിയല്ല, തൊറ്റിട്ടില്ല എന്ന് സ്വയം ആശ്വസിക്കാൻ വേണ്ടി ,,,
അല്ലെങ്കിൽ മരണത്തെ ആഗ്രഹിക്കാത്ത നിമിഷങ്ങൾ ഉണ്ടാവില്ല ഓരോ ദിവസവും ….
ബാപ്പയെ എന്തായാലും അറിയിക്കില്ല ജോലി പോയത്
എന്തിനാ പാവത്തിന്റെ ഉള്ള മനസമാധാനം കൂടി ഇല്ലാതാക്കുന്നെ ,..
നമ്മൾ നേരത്തെ പറഞ്ഞു നിർത്തിയത് ..
ടൂർ പോയി വന്നതിനെ കുറിച്ചല്ലെ ..
ഇളയുമ്മയുടെ ഒഴുഞ്ഞു മാറ്റം
ഇത്തയോട് പങ്കു വെക്കാൻ ഞാൻ ഇക്കാക്കയുടെ മുറിയിലേക്ക് നടന്നു…
വാതിൽ മുട്ടും മുമ്പേ അതിനകത്തു നിന്ന് ഇക്കാക്കയുടെ ഗൗരവത്തോടെയുള്ള സംസാരം കേട്ടു ,
വാതിൽ മുട്ടി വിളിക്കാൻ പോയ ഞാൻ കൈ പിൻവലിച്ചു
സമീറ ഇത് ഒരു സ്വർഗമാണ് അതറിഞ്ഞു നിനക്ക് ജീവിക്കാൻ പറ്റുമെന്ന് എനിക്ക് ഉറപ്പുണ്ടായിട്ടാ നിന്നെ സ്വന്തമാക്കാൻ ഞാൻ ആഗ്രഹിച്ചതും സ്വന്തമാക്കിയതും… ആ നീ ഇങ്ങനെ കാണിച്ചത് വളരെ മോശയി ഇളയുമ്മ അല്ല അത് ഉമ്മ തന്നെയാ നമുക്ക്..,,