ഹാളിന്റെ പിന്നിൽ വന്ന് നിന്നപ്പോൾ അവരുടെ സംസാരം എനിക്ക് കേൾക്കാം .,
ഞങ്ങളെ തീരുമാനത്തിൽ ഇനി ഒരു മാറ്റം ഇല്ല ,
ഞങ്ങളെ പെങ്ങളെ ഇവിടുത്തേക്ക് തന്നത് സ്വത്തും പണവും കണ്ടിട്ടല്ല ,, .
തറവാടിത്തം കണ്ടിട്ടാണ്
എന്നിട്ടിപ്പൊ ഒരു പെണ്ണ് കേറി വരുമ്പോയേക്കും എന്ത് പറ്റി ഇവിടുള്ള ആണുങ്ങൾക്ക് നാവ് ഇറങ്ങി പോയോ …..
ഇളയുമ്മയുടെ ഇക്കയാണ് ഇത്രയും ചൂടായത് ..
പടച്ചോനെ എന്താ ഞാനി കേൾക്കുന്നത് എല്ലാം .
എന്താ അതിന് മാത്രം ഇവിടെ ഉണ്ടായത് എനിക്ക് ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല …
വീണ്ടുമുള്ള അവരുടെ സംസാരത്തിൽ നിന്നും
ചില കാര്യങ്ങൾ മനസ്സിലായി ,,
ഈ വീട്ടിൽ ജോലിക്കാരി ആയി ഒതുങ്ങി കൂടാൻ. അവരുടെ പെങ്ങളെ അവർ അയക്കില്ല…,
അതായത് എന്റെ ഇളയുമ്മയെ ..
ഇനിയുള്ള കാലം അവരുടെ പെങ്ങളെ അവർ നോക്കിക്കോളാം എന്ന് ,,,
ബാപ്പ മറുപടി ഒന്നും പറഞ്ഞില്ല
മൗനം തന്നെ അവർ പോവും വരെ ..
ഞാൻ ബാപ്പയുടെ അടുത്ത് പോയി ഇരുന്നു
ഒരായിരം ചോദ്യങ്ങൾ മനസ്സിൽ ഉണ്ടായെങ്കിലും എനിക്ക് ഒന്നും ചോദിക്കാൻ ആയില്ല ,,,
ചില നേരം നമ്മൾ അങ്ങനെയാണ് ആവശ്യമുള്ള ഇടങ്ങളിൽ വാക്കുകൾ ഒത്തിരി ഉണ്ടങ്കിലും ഒന്നും മിണ്ടാൻ വയ്യാത്ത അവസ്ഥ …,
കുറച്ചു നേരത്തെ ഞങ്ങൾക്കിടയിലെ മൗനത്തിന് വിരാമം ഇട്ട്
ബാപ്പ പറഞ്ഞു
സമീറ ഈ വീട്ടിൽ മരുമകളായി വരണം എന്നുള്ളത് അൻസിലിനെക്കാളും നിർബന്ധം സഫിയാക്ക് ആയിരുന്നു …
ആരാരും ഇല്ലാത്ത സമീറ നമ്മളെ
പൊന്നു പോലെ നോക്കും ഇക്ക എന്ന് പറഞ്ഞിട്ട് …
കൂടെ അൻസിലിന്റെ വാക്കുകളും ,,
സമീറയെ മകളായി കണ്ടിട്ടാണ് ഇങ്ങോട്ട് കൊണ്ട് വന്നത് ഞാൻ
നമ്മൾ ചിന്തിക്കുന്നതിനും
അപ്പുറമാണ് മനസ്സും അതിനുള്ളിലെ മോഹങ്ങളും
അതാണ് സമീറയിലും നമുക്ക് പറ്റിയത് …
ഇളയുമ്മയെ ഭാര്യ ഭരിക്കുന്നത് തടഞ്ഞിട്ടും അതിൽ തോറ്റ് പോയത് കൊണ്ട്
ജീവിതത്തെ നേരിടാൻ ഉള്ള കരുത്ത് ഇല്ലാതെ
ഇതൊക്കെ അവൻ കാരണമാണെന്ന് ഓർത്തു ഞങ്ങളെ മുഖത്തു നോക്കാൻ പറ്റാതെ എന്റെ മോൻ ഒളിച്ചോടി ദുബായിലേക്ക് ……
ബാപ്പയ്ക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ് മോളെ
അല്ലാഹുവിന്റെ അനുഗ്രഹം മാത്രമാണ് ബാപ്പ ഈ നിക്കാഹ് കൊണ്ട് ആഗ്രഹിച്ചത് ….