പൂക്കൾപോലെ

Posted by

പൂക്കൾപോലെ ആണ് നമ്മൾ മനുഷ്യർ
പലവിധ നിറങ്ങൾ പലപല സുഗന്ധങ്ങൾ ചിലപൂക്കൾ ഭംഗി ഒത്തിരി ഉണ്ടാവും എന്നാൽ സുഗന്ധം ഉണ്ടാവില്ല…
എന്നാലും പൂക്കളെ ഇഷ്ടപ്പെടാത്തവർ വിരളമാവും …,
ചിലർക്ക് അത് കൈകളിൽ കൊണ്ട് നടക്കാനും തലയിൽ ചൂടാനും മറ്റൊരാൾക്ക് സമ്മാനിക്കാനും നിത്യ വരുമാനത്തിനായി വിൽക്കുവാനും പൂക്കളെ ഉപയോഗിക്കുമ്പോൾ ,,
എനിക്ക് ഇഷ്ട്ടം അത്
ജനിച്ച തണ്ടിൽ തന്നെ പൂത്തു നിൽക്കുന്നത് കാണുവാൻ ആയിരുന്നു…
പൊട്ടിയ ചട്ടി മാറ്റി മണ്ണിൽ നട്ടു ചെടികൾ ആയുസ്സ് ഉണ്ടങ്കിൽ ജീവിക്കട്ടെ …
ഇത്തിരി വെള്ളം നനച്ചു എല്ലാത്തിലും ..
സമയം ഇപ്പൊ ഉച്ചയാവും
ബാപ്പയെ ഒന്ന് വൃത്തിയാക്കിട്ട് ഭക്ഷണവും മരുന്നും കൊടുത്തിട്ട് നമുക്കൊരു സ്ഥലം വരെ പോവണം ..
ബാപ്പ എനിക്കൊരു കുഞ്ഞിനെ പോലെയാണ് ഇപ്പൊ
പരിപാലനം ഒരു കുഞ്ഞിനെ ശുശ്രുഷിക്കും പോലെ ആണ്
ആദ്യമാദ്യം ബാപ്പയുടെ മലമൂത്ര വിസർജനം എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു..
ആ നേരത്തൊക്കെ ബാപ്പയുടെ കണ്ണ് നിറഞ്ഞൊഴുകും പാവം പിന്നീട് എനിക്കും ബാപ്പയ്ക്കും അത് ശീലമായി ബാപ്പയുടെ കണ്ണുനീരും മാഞ്ഞു
എന്റെ വിരക്തിയും…
ഇനി അടുപ്പിൽ നനവുള്ള വിറക് ഒന്ന് കത്തി കിട്ടാൻ ഒരു യുദ്ധം നടത്തണം ..
ഞാനൊന്ന് ഫ്രഷ് ആയി വരാം. ചായ കുടിക്കാൻ ഒന്നും സമയം ഇല്ല ,,,
ഇനി നമുക്ക് നടന്നു കൊണ്ട് സംസാരിക്കാം..
ബാപ്പ ഇനി രണ്ടുമൂന്ന് മണിക്കൂർ ഒറ്റയ്ക്കാണ്
വേറെ നിവർത്തിയില്ല..
ഞാൻ ഇവിടെ അടുത്ത് ഒരു വീട്ടിൽ ജോലിക്ക് പോവുന്നത്…
പണ്ട് ഞങ്ങൾ ആയിരുന്നു ഈ നാട്ടിലെ പ്രമാണിവീട്
ഇന്ന് ആ പ്രമാണിത്തം ഈ നാട്ടിലെ പലരും പങ്കിട്ട് എടുക്കുന്നു…,
അതിലൊരു വീട്ടിൽ അലയ്ക്കലും ഇരുനില വീട് തൂത്തു തുടയ്ക്കലും കയ്യുമ്പോ തന്നെ നടു ഓടിയും ,, എന്നാലും കുത്തു വാക്കുകൾക്ക് ഒന്നും ഒരു കുറവും ഇല്ല താനും….,
ബാപ്പയെ പട്ടിണിക്കിടാനും
മരുന്ന് ഇല്ലാതെ വേദനിപ്പിക്കാനും എനിക്ക് റൂഹ് ഉള്ളിടത്തോളം കാലം കഴിയില്ല …
അവിടുന്ന് കിട്ടുന്ന ശമ്പളം ആണ് ഇപ്പോഴുള്ള ആകെ ജീവിത വരുമാനം ….
അത് കൊണ്ട് ആര് കുത്തുവാക്ക് പറഞ്ഞാലും ഒരു ചെവിയിൽ കൂടി കേട്ട് മറു ചെവിയിൽ കൂടി വിടും
സത്യം പറഞ്ഞ ചിലതൊക്കെ മനസ്സിൽ തട്ടി നോവിക്കും…,,
ഇപ്പൊ എന്നെ കടന്നു പോയ ആൾ ആരെന്ന് അറിയണോ ?..
കൂട്ടുകാരെ ,
ഫസൽ എന്നാ പേര്
അല്ലെങ്കിൽ വേണ്ട
ആ കാലത്തിലേക്ക് നമുക്ക് പോവാം ഞാൻ ഒൻമ്പതാം ക്ലാസ്സിൽ പഠിക്കുന്ന കാലം…

Leave a Reply

Your email address will not be published. Required fields are marked *