ആ ടൂറിന് ശേഷം ആണ് അത് എന്താണെന്ന് ഞാൻ പതിയെ തിരിച്ചറിഞ്ഞു തുടങ്ങിയത് ,,,
ഇപ്പൊ എനിക്ക് എല്ലാം അറിയാം
ജീവിതം സുഖം മാത്രമല്ല നേർക്കാഴ്ചയുടെ
നേർക്കാഴ്ചയുടെ നെരിന്റെ വേദനയുണ്ട്
പറഞ്ഞറിയിക്കാൻ ആവാത്ത വാക്കുകൾ ഉണ്ട്..
മിണ്ടാൻ കൊതിച്ചിട്ടും വിധിയും മൗനവും തട്ടി മാറ്റിയ ജീവിത സന്ധർഭങ്ങൾ ഉണ്ട് ….,,
പറയാൻ വലിയൊരു കഥ ഉണ്ട് നോവിച്ചും കൊതിപ്പിച്ചും സ്നേഹത്തിൽ അലിയിച്ചും എന്റെ കഥ ..
അല്ലോഹ് ;
ആകാശം വീണ്ടും കാർമേഘം വന്ന് മൂടി
മഴ വരുന്നുണ്ട്
ഡ്രസ്സൊക്കെ ടെറസിൽ ആണ് ഇത്തിരി വെളിച്ചം വന്നപ്പോ അലക്കി ഇട്ടതാണ് ..
ഞാൻ പോയി അതൊക്കെ ഒന്ന് എടുത്തു വെക്കട്ടെ കൂട്ടുകാരെ
നന്നായിട്ട് മഴപെയ്തു ഇന്ന് പട്ടിണിയും ആയി
നിങ്ങളോട് കഥ പറഞ്ഞിരുന്നിട്ട് ഉണങ്ങാൻ ഇട്ട വിറകിന്റെ കാര്യം മറന്നു …
ടെറസിൽ വിരിച്ച അലക്കിയ തുണികൾ എടുത്തു തീരും മുമ്പ് മഴ പെയ്തു ,,,,,
ഗ്യാസ് ഒന്നും ഇല്ല
അത് കൊണ്ട് തന്നെ വിറകടുപ്പാണ് ആശ്രയം ,
ഗ്യാസ് ഒക്കെ ഉണ്ടായിരുന്നു അതൊരു കാലം…
ഇന്ന് ബാപ്പയ്ക്ക് കഞ്ഞി ഉണ്ടാക്കി കൊടുക്കാൻ പറ്റിയില്ല ,
എന്റേത് സാരമില്ല പല രാത്രിയും എന്റെ ഭക്ഷണം വായു മാത്രമാണ് ..
ബാപ്പയ്ക്ക് രാവിലെ ഉണ്ടാക്കിയ രണ്ട് ദോശ കഴിക്കാൻ കൊടുത്തു …
എനിക്ക് തിന്നാൻ ഉണ്ടോ എന്ന് ആംഗ്യഭാഷയിൽ ബാപ്പ ചോദിച്ചു ..
ഉണ്ടെന്ന് കള്ളം പറഞ്ഞു ഞാൻ.
ബാപ്പയ്ക്ക് വന്ന് നോക്കാൻ പറ്റില്ലല്ലോ ,
നിങ്ങൾ ആരെയാ നോക്കുന്നത് ?.. കൂട്ട്ക്കാരെ
ബാക്കി എല്ലാരും എവിടെ എന്നാണോ ?..
ഞാൻ ബാപ്പയ്ക്ക് മരുന്ന് കൊടുത്തു വന്നിട്ട് പറയാം ട്ടോ..
മഴ പെയ്തത് കൊണ്ട് നല്ല തണുപ്പുണ്ട് ഈ ജനാല തുറന്ന് ഉറങ്ങുന്നത് പന്തിയല്ല..,,
ജനാല അടയ്ക്കാൻ പുറത്തേക്ക് കൈ നീട്ടിയപ്പോൾ പ്രതീക്ഷിച്ച പോലെ ഒരു കിതപ്പ് ഞാൻ കേട്ടു …
ആരോ ഉണ്ട് ഇന്നും..
ഇരുട്ടിന്റെ മറവിൽ ഇവനൊക്കെ
ഓർത്തപ്പോൾ ശരീരം അരിശം കൊണ്ട് എനിക്ക് അടിമുടി വിറച്ചു ……
മുത്തെ… എന്നുള്ള പതിഞ്ഞ ശബ്ദം കേട്ടപ്പോൾ കാർക്കിച്ചു തുപ്പി ജനാല ഞാൻ വലിച്ചടച്ചു ,,
അത് കഴിഞ്ഞപ്പോൾ അതാ
വാതിലിൽ തുടരെ മുട്ട് തുറന്നു നോക്കാൻ മടിച്ചു ഒരു ചുമരിന്റെ വാതിലിന്റെ പിന്നിൽ ഞാൻ ധൈര്യവതിയാണ് ,,
അത് പതിയെ നിലച്ചു ,,
ബാപ്പ ഉറങ്ങിയോ എന്നറിയാൻ പോയി നോക്കിയപ്പോൾ കണ്ണ് നിറഞ്ഞൊഴുകുന്നത് കണ്ടു …
എന്ത് പറഞ്ഞാണ് ബാപ്പയെ അശ്വസിപ്പിക്കാ…. അതോന്നും ബാപ്പയുടെ നെഞ്ചിലെ നീറ്റൽ അണയ്ക്കില്ല ..
എന്റെ മുറിയിൽ വന്ന്
പായ വിരിക്കുമ്പോഴാണ്
വീണ്ടും വാതിലിന് മുട്ടൽ ഞാൻ വാതിലിന് അടുത്ത് പോയി നിന്നു ..
ഒരുപാട് പേരുടെ ശബ്ദ്ദങ്ങളും കേൾക്കാം പുറത്തു ..
തുറക്കേടി വാതില് …