പക്ഷെ ബാബൂ നോട് ഇത്ര അടുത്തിട്ടും അവനെപ്പറ്റിയുള്ള ഒരു കാര്യവും വിട്ടു പറയുന്നില്ല: … അവൻ എന്നെങ്കിലും വിട്ടു പറയുന്ന അന്ന് നമുക്ക് ഇക്കാര്യം അവനോടും പറയാം ….എന്തായാലും ഈ ആഴ്ച്ച തന്നെമായേടെ വീട്ടിലും ‘ഓർഫനേജിലും ഒന്നു പോകണം
അല്ല മറിയേ അത്രയും കാലം അവൻ നമ്മുടെ അടുത്തുണ്ടാകുമോ
ചേച്ചി അതോർത്ത് വിഷമിക്കണ്ട അവൻ ഓർഫനാണെന്നുള്ള കാര്യം നമുക്കറിയാല്ലൊ .നമ്മൾ കൊടുക്കുന്ന സ്നേഹവും പരിഗണനയും വിട്ടു അവൻ പോവില്ല. കാരണം, അന്നു ചേച്ചി അവനോട് വഴിയിൽ വച്ച് എന്തോ ചോദിച്ചപ്പോൾ അവൻ ഓടിപ്പോയില്ലെ ….. അതേപ്പറ്റി അവനോട് ഞാൽ തിരക്കിയപ്പോൾ അവൻ പറഞ്ഞിരുന്നു ഞാൻ ഇവിടെയുള്ള ധൈര്യത്തിലാ വന്നതെന്ന് പിന്നെ സുമേച്ചിയോടും അവനു സ്നേഹവും ബഹുമാനവും ഉണ്ടെന്നും അവന്റെ ജീവിതത്തിൽ ഏറ്റവും സ്വാധീനിച്ചതും നമ്മൾ രണ്ടു പേരുമാ എന്നും ……. ഇത്രയും പോരെ
ഓ…. മതി, മതി ::എങ്ങനെ സ്വാധീനിച്ചെന്നാ പറഞ്ഞത്
ഓചേച്ചി’ വിചാരിക്കണ പോലല്ല ….. നമ്മളായിട്ടല്ലെ പിച്ചി നോക്കിയത്
പിന്നെ ഇന്നു നമ്മുടെ അന്വേഷണം വിജയിച്ചതിന്റെ ആഘോഷം ചേച്ചീം മോളും ഉച്ചക്ക് ഇങ്ങോട്ട് പോരെ ഭക്ഷണം കഴിച്ചു ഇന്നു ഒരുമിച്ചു പുറത്തു പോയി സിനിമയൊക്കെ കണ്ടിട്ടു തിരിച്ചു വരാം എന്നാൽ ശരി ….. പിന്നെ ആതിരമോളെ വെള്ളിയാഴ്ച്ച കൊണ്ടു ചെന്നാക്കാം എന്നുള്ള കാര്യം മറക്കണ്ട
അതു ‘നമുക്ക് ഒരിമിച്ചു കൊണ്ടാക്കാം അന്നു തന്നെ ഓർഫനേജിലും പോകാം ……
അമ്മച്ചിയെ ബസ്റ്റാന്റിൽ വിട്ടു ബസ് കയറ്റി കൊടുത്തു കുറച്ചു നേരം അവിടെ ഇരുന്നു. പിന്നെ സ്‌കൂട്ടർ എടുത്തു കൊച്ചി കായലിന്റെ അരികിൽ പോയി.. അവിടെ കായലിലെ ബോട്ടുകൾ പോകുന്നതും നോക്കി അവിടെ ഇരുന്നു സമയം പോയതറിഞ്ഞില്ല.. സമയം 2 മണി ഇന്നു ചേച്ചിടെ വായിൽ നിന്നും നല്ലതു കേൾക്കാം . ഞാൻ വിട്ടിലേക്ക് തിരിച്ചു 20 മിനുട്ടു കൊണ്ട് വീട്ടിൽ എത്തി മുൻവശത്ത് ടീച്ചറാന്റി ഇരിപ്പുണ്ട്. ടീച്ചറാന്റി വിളിച്ചു പറഞ്ഞു ദേടീ മറിയേ നിന്റെ മായാവതാരം പ്രത്യക്ഷപ്പെട്ടു. ഞാൻ ഓർത്തു മായാവതാരമോ എന്തു കുന്തമെങ്കിലും ആകട്ടെ ഞാൻ വണ്ടി വീടിന്റെ സൈഡിൽ വച്ച് സിറ്റൗട്ടിൽ വന്നിരുന്നു. അപ്പോൾ മറിയ ചേച്ചി അവിടേക്ക് വന്നു എന്നിട്ടു പറഞ്ഞു …
സാറ് ഇതുവരെ എവിടെയാ തെണ്ടാൻ പോയത് ……
ഞാൻ വെറുതെ കായലിന്റെ അവിടെ ഇരുന്നിരുന്നതാ
കൈ കഴുകി വാ ഭക്ഷണം കഴിക്കാം
ഞാൻ ഹാളിലേക്ക് നടന്നു അവിടെ ആരതി ഭക്ഷണം കൊണ്ടുവന്നു വയ്ക്കുന്നു.