സുമേച്ചിക്കു ഓർമ്മയുണ്ടോ മായ ചേച്ചി മരിക്കുന്നതിനു തലേ ദിവസം നമ്മൾ പോയപ്പോൾ മായേച്ചി പറഞ്ഞത്
ആ … ഞാനോർക്കുന്നു മറിയേ മായയുടെ മകൻ മരിച്ചിട്ടില്ലാ എന്നും അവൻ എവിടെയെങ്കിലും വളരുന്നുണ്ടാകും നമ്മൾക്കു പറ്റു മെങ്കിൽ സംരക്ഷണം കൊടുക്കണമെന്നും …… അന്നു ഞാൻ വിചാരിച്ചു മായ സമനില തെറ്റിയ ആളല്ലെ പിച്ചും പേയും പറയുകയാണെന്നേ തോന്നിയുള്ളൂ പിന്നീട് അത് എന്റെ മനസ്സിൽ കടന്നു പുകഞ്ഞു കൊണ്ടിരുന്നു….. ഈ അടുത്തിടെയായി ചില സംഭവങ്ങൾ ഉണ്ടായി ഞാൻ മായയുടെ അമ്മാവനെ കണ്ടിരുന്നു …”എന്നെ കണ്ടതും അവളുടെ അമ്മാവൻ എന്റെ അരികെ വന്നു…. അന്നത്തെ അവസ്ഥകൾ പറഞ്ഞു ഒരുപാടു സങ്കടപ്പെട്ടു. പിന്നെ മായെടെ കുട്ടി മരിച്ചിട്ടില്ലാ എന്നും മായയെ ‘ കെട്ടിക്കാൻ വേണ്ടി അതിനെ അനാഥാലയത്തിൽ ‘ ചേർത്തെന്നും പറഞ്ഞു പിന്നെ പിന്നെ അവരുടെ കുടുംബം ക്ഷയിച്ചു കൊണ്ടിരുന്നതും: കുടുബത്തിൽ പല അപകട മരണങ്ങളും ഉണ്ടായതും …..അഞ്ചെട്ടു വർഷം മുന്നെ കുട്ടിയെ ഏൽപ്പിച്ച അനാഥാലയത്തിൽ പോയതും കുട്ടി മിസ്സിംഗ് ആയതും ഒക്കെ പറഞ്ഞു …. കണ്ടെത്തിയാൽ മായയുടെ പേരിലുള്ള അവകാശങ്ങൾ കുട്ടിയുടെ പേരിൽ എഴുതി കൊടുത്തതിനു ശേഷം കണ്ണsഞ്ഞാൽ മതിയെന്നും പറഞ്ഞു …….
ബാബൂനെ കണ്ടപ്പോൾ മായേനെ കാണുന്ന അതേ പോലുണ്ട് പക്ഷെ അവനെ കുറിച്ചറിയാൻ നിനക്കും ഇതേ വരെ പറ്റിയില്ലല്ലോ ……
ആരു പറഞ്ഞു പറ്റിയില്ലാ എന്നു ?” ..എന്നിട്ടു മറിയ ചേച്ചി പോയി അലമാരിയിൽ നിന്നും ഒരു ഫയൽ കൊണ്ടു വന്നു സുമേച്ചി ഒന്നു ഇതു നോക്കിയേ എന്നു പറഞ്ഞു ….
ടീച്ചർ അതു മറിച്ചു നോക്കി ഇതെന്താ എനിക്കൊന്നും മനസ്സിലാകുന്നില്ലാ
സുമേച്ചിക്കു ഇതു മനസ്സിലാവില്ല ….. ഇതാണ് DNA റിപ്പോർട്ട്
മൂന്നു പേരുടേ ഉണ്ട് ഒന്ന് ജയന്റെ അനിയൻ ജയപാലന്റെ രണ്ട് ചേച്ചി കണ്ടെന്നു പറയുന്ന മായേച്ചീടെ അമ്മാവന്റെത് പിന്നെ നമ്മുടെ ബാബൂവിന്റേത്
നീ ഇതു എങ്ങനെ സംഘടിപ്പിച്ചു
ആദ്യം പറഞ്ഞ രണ്ടു പേരും ഇവിടെ അടുത്തുള്ള ആശുപത്രിയിൽ ഒരേ സമയം ചികിത്സയിൽ ഉണ്ടായിരുന്നു.പിന്നെ അവർ അറിയാതെ അവരെക്കൊണ്ട് തന്നെ DNA ടെസ്റ്റിനുള്ള കാര്യങ്ങൾ നീക്കി…… ഇന്നലെ ഇത് എന്റെ കൈയിലും കിട്ടി……
ഹമ്പടി നീ വേറെ ലെവൽ ആളാ…… എന്നിട്ട് നമ്മുടെ സംശയങ്ങൾക്ക് ‘വല്ല തുമ്പും ഇതിലുണ്ടൊ
തുമ്പല്ല ക്ലീൻ എവിഡൻസ് …… മായേച്ചീടെ പുരുഷ അവതാരമാണ് ബാബു എന്നുള്ളതിന്റെ എവിഡൻസാണ് ഇത് …….ഇനി വേണമെങ്കിൽ നമുക്ക് ആ ഓർഫനേജിൽ ഒന്നു പോയി അന്നു മിസ്സിംഗ് ആയ കട്ടീടെ പേരും ഒന്നു ചോദിച്ചു മനസ്സിലാക്കാം
ടീച്ചറാന്റിയും ഞാനും മറിയ ചേച്ചിയും 3
Posted by