അല്ല മറിയേ നീ ചെക്കനെ നിന്റെ വിരൽത്തുമ്പിൽ കെട്ടിയിട്ടിരിക്കാണല്ലോ
സുമേച്ചി ആരതി മോളെയും അങ്ങിനെ കെട്ടിയിട്ടിരിക്കൂവാണല്ലൊ
നീ എന്താ മറിയെ അങ്ങിനെ പറയുന്നത് ആരതി മോളെ കെട്ടിയിടേ
പിന്നെന്താ മോളുടെ കൂട്ടുകാരിടെ കല്യാണത്തിനു പോകാൻ സമ്മതിക്കാത്തത്
ചേച്ചി വാ നമുക്ക് അകത്തിരിക്കാം
അവർ രണ്ടു പേരും വിടിനുള്ളിലേക്ക് കയറി ഹാളിൽ ചെന്നിരുന്നു
അവളു കാലത്തേ നിന്റെ അടുത്തേക്ക് പോന്നപ്പോൾ തന്നെ എനിക്കു മണത്തതാ
നിന്നെ കൊണ്ട് എന്തെങ്കിലും കാര്യം സാധിപ്പിച്ചെടുക്കാൻ വേണ്ടിയാകും ആ പോക്കെന്ന്. എന്ത് പറഞ്ഞാ നിന്നെ കുപ്പീലാക്കിയത്
സ്ഥിരം നമ്പറു തന്നെ മോളെന്ന് വെറുതെ വിളിക്കുകയാ എന്നു പറഞ്ഞാ…. ങ്ങ സ്നേഹവുമില്ല…… എന്നു തന്നെ
വിട്ടേക്കാം അല്ലെ ചേച്ചീ
മറിയക്കറിയാല്ലൊ അവളാ എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് മനസ്സുണ്ടായിട്ടല്ല
അവളെ ഹോസ്റ്റലിൽ വിട്ടത് എന്റെ മുരട്ടു സ്വഭാവം അവളിൽ വെറുപ്പുണ്ടാവാതിരിക്കാനാ ….. പിന്നെ ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും കണ്ടിരിക്കാമല്ലൊ അതാ പോകണ്ടാന്നു പറഞ്ഞത്
പക്ഷെ അവൾ എപ്പോഴും നിന്നെ കൂട്ടു പിടിച്ചു അതെല്ലാം തകർക്കും
ആ….. വിഷമം ആവണ്ടാ എന്നു വിചാരിച്ചു ഒന്നു മിണ്ടീം പറഞ്ഞുമിരിക്കാൻ ചേച്ചീടെഅടുത്തു വന്നാൽ പിന്നെ ചേച്ചീടെ ദേഷ്യം എന്റെ മേലെല്ലെ തീർക്കണത്
ഞാൻ മാത്രമല്ല നീയും എന്നെ വിടാറില്ല
ചേച്ചിക്കു ഓർമ്മയുണ്ടോ നമ്മൾ പഠിക്കുമ്പോൾ റൂമിൽ വെച്ച് തമാശയായി മായേച്ചി പറഞ്ഞത്
എന്ത്
മായേച്ചി ഒരു പുരുഷനായിരുന്നെങ്കിൽ നമ്മളെ രണ്ടു പേരേയും ഒരുമിച്ച് കല്യാണം കഴിച്ച് ഒപ്പം കൂട്ടിയേനെ എന്ന്
ഞാനും അന്നു മുതൽ മായയെ പുരുഷനായി സങ്കൽപ്പിച്ച് നമ്മളെ കല്ല്യാണം കഴിച്ചിരുന്നെങ്കിൽ എന്ന് സ്വപ്നവും കാണാറുണ്ടായിരുന്നു . അതു ഒക്കെ ഒരു ചാപല്യങ്ങൾ……
സുമേച്ചി ഞാനും ചേച്ചിയെപ്പോലെ മായചേച്ചിയെ മോഹിച്ചിരുന്നു.
ആ…. അതൊക്കെ ഒരു കാലം പിന്നെയല്ലെ മായ ജയനുമായി അടുപ്പത്തിലാകുന്നതും രജിസ്ട്രർ മാര്യേ ജ് കഴിച്ച് ഒപ്പം താമസിക്കുന്നതും പിന്നീട് മായ ഗർഭിണിയായി 8 മത്തെ മാസത്തിലല്ലെ ജയൻ അപകടത്തിൽ പെട്ട് മരിക്കുന്നതും മായയെ അവരുടെ വീട്ടുകാർ കൊണ്ടു പോയതും പ്രസവിച്ചു കുട്ടി മരിക്കുന്നതും ……..കുട്ടി കൂടി മരിച്ചതോടെ മായയുടെ സമനില തെറ്റിയതും പിന്നീട് നിത്യരോഗിയായതും നേരം കിട്ടുമ്പോൾ നമ്മൾ മായേച്ചീടെ അടുത്തു പോകാറുള്ളതും ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു …….