തീർച്ചു. മോഹൻ രവിയുടെ കണ്ണുകളിലേക്ക് നോക്കി. അവിടെ പ്രതീക്ഷയുടെ തിളക്കം അയാൾ കണ്ടു. നീ പറഞ്ഞത് ഞാൻ അനുസരിക്കാം. നാളെതന്നെ നമുക്ക് ഡോക്ടറെ കാണാം.
വെരിഗുഡ് മോഹൻ പൂഞ്ചിരിച്ചു. ഡോക്ടർ ബെഞ്ചമിന്റെ കൺസൾട്ടിംഗ് സെന്ററിൽ മുൾമുനയിൽ എന്നപോലെ ഇരിക്കുകയായിരുന്നു ഇന്ദു. തൊട്ടടുത്ത് മോഹനും നന്ദനയും ഉണ്ട്. രവിയുമായി ഡോക്ടർ അകത്തെ മുറിയിലേക്ക് പോയതാണ്. സമയം കുറെ ഏറെയായിരുന്നു. എന്തായിരിക്കും പ്രശ്നം? ഇന്ദുവിന് ആധിയായി അപ്പോൾ വാതിൽ തുറന്ന് ഡോക്ടർ ബഞ്ചമിൻ അകത്തേക്കു വന്നു. വല്ലാത്ത പിരിമുറുക്കമായിരുന്നു അപ്പോൾ ഡോക്ടറുടെ മുഖത്ത് എന്താ ഡോക്ടർ അവന്റെ പ്രശ്നം..?
മോഹൻ ആകാംക്ഷയോടെ തിരക്കി. ഡോക്ടർ അവർക്കെതിരെയുള്ള കസേരയിൽ ഇരുന്നു. സത്യത്തിൽ നമ്മളൊക്കെ കരുതിയതിലും സങ്കീർണ്ണമാണ് രവിയുടെ പ്രശ്നം. അയാളുടെ മനസ്സിൽ വല്ലാതൊരു അവസ്ഥ രൂപപ്പെട്ടു കിടക്കുകയാണ്. അതാണ് രവിക്ക് ഇന്ദുവിനോട് അത്തരത്തിലുള്ള ഒരു വികാരം തോന്നാത്തത്.
ഒരുപാട് ശ്രമിക്കുന്നുണ്ട്. അയാൾക്കുപക്ഷേ കഴിയുന്നില്ലന്ന് മാത്രം. ഡോക്ടർ പറഞ്ഞു. ഞാനതിന് എന്താ ചെയ്തത്. ഇന്ദു ആധിയോടെ തിരക്കി. താനൊന്നും ചെയ്തിട്ടില്ല. ഇന്ദുവിനെ രവി ഇഷ്ടപ്പെടാനുള്ള കാരണം നിങ്ങൾക്കറിയാമോ. ഇന്ദുവിന് രവിയുടെ അമ്മയുടെ ഒരു വിദൂരഛായ ഉണ്ടായിരുന്നു. അമ്മയെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന ആളായിരുന്നു രവി. അയാളുടെ ചെറുപ്പത്തിൽ അമ്മ മരണപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ അമ്മയെന്ന വികാരം അയാളുടെ മനസ്സിൽ എപ്പോഴും വല്ലാതൊരു മൂർദ്ധന്യാവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. എല്ലാമുഖങ്ങളിലും അമ്പരപ്പായിരുന്നു.
ഇന്ദുഭാര്യയാണെന്നും ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നും അതിയായ മോഹത്തോടെയാണ് രവി ഓരോ പ്രാവശ്യവും ഇന്ദുവിനെ സമീപിക്കാറുള്ളത്. പക്ഷേ ഇന്ദുവിന്റെ വലത് മൂലയുടെ മുകളിലേക്കുള്ള മറ്റുകാണ് രവിയെ തളർത്തുന്നത്. കാരണം അതേ സ്ഥാനത്ത് അയാളുടെ അമ്മയ്ക്കും ഒരു മറുക് ഉണ്ടായിരുന്നു.