ആദ്യ രാത്രിയിലെ അടി (നർമ്മകഥ )

Posted by

”ആദ്യ രാത്രിയിലെ അടി, !! (നർമ്മകഥ )

Adya Raathriyile Adi bY ഷൗക്കത്ത് മെെതീൻ

”കല്യാണം കഴിഞ്ഞു,
ആളുകളെല്ലാം പിരിഞ്ഞു,
പന്തലഴിച്ചു,
ബിരിയാണി ചെമ്പ് കഴുകി,
സന്ധ്യ കഴിഞ്ഞു,
രാത്രി വന്നു,
”ഹാവൂ ആശ്വാസമായി,!!
ഈ രാവിന് വേണ്ടിയല്ലേ
ബാല്യത്തിനേയും കൗമാരത്തിനേയും ഉപേക്ഷിച്ച് യൗവ്വനം വരേയും കാത്തിരുന്നത്, !!?
മണിയറയിൽ ഞാൻ കാത്തിരുന്നു ആ കാലൊച്ചകൾക്കായി, !
കെെകൾ രണ്ടും തലയിണയുടെ മുകളിൽ വച്ച് വലതു കാൽ ഇടത്തേ കാലിന് മുകളിലാക്കി കട്ടിലിൽ ഞാൻ മലർന്ന് കിടന്നു, !!
ഒരു കുളിരോടെ,
രോമാഞ്ചത്തോടേ,
ഒരു കളളച്ചിരിയോടെ, !!
ആലോചിച്ചു,!
ആദ്യം എവിടെ സ്പർശിക്കണം, ?
കെെവിരലിൽ ?
വേണ്ടാ ,
തോളിൽ,
വേണ്ടാ,
കവിളിൽ,
വേണ്ടാ,
കുന്തം, !!പിന്നെവിടെ ഞാൻ മനസ്സിനോട് ദേഷ്യപ്പെട്ടു, ,!!
പെട്ടന്നതാ വാതിലിൽ ഒരു കാൽ പ്പെരുമാറ്റം, !
നമ്മുടെ ഓളെത്തി , പാലുമായി, !
ഞാൻ ചാടി എണീറ്റു, കട്ടിലിൽ ചമ്രം പഠിഞ്ഞിരുന്നപ്പോൾ അവൾ ചോദിക്കുവാ ,
”കാത്തിരുന്ന് മുഷിഞ്ഞോ ??
”നീണ്ട ഇരുപത്തഞ്ച് വർഷക്കാലം കാത്തിരുന്ന എനിക്ക് ഈ കാത്തിരിപ്പ് ഒരു കാത്തിരിപ്പാണോ ??!
”അവൾ ചിരിച്ചില്ലാ, പകരം വാതിലടച്ച് കൊളുത്തിട്ട് വന്ന് ഒരൊറ്റ കരച്ചിൽ, അതും എന്റെ കാലിലേക്ക് വീണ്, !
ഞാൻ കുനിഞ്ഞ് നോക്കി, ബിരിയാണി ചെമ്പിന് പെയിന്റടിച്ച് കമിഴ്ത്തി വച്ചേക്കുന്ന പോലെ തോന്നി അവളുടെ പുറം കണ്ടപ്പോൾ !!
എന്തു പറ്റി ? ഞാൻ ചോദിച്ചു, !
”എന്നോട് ക്ഷമിക്കണം, എന്നെ ഒന്ന് സഹായിക്കണം ??
”ഞാനവളെ പിടിച്ചെഴുന്നേല്പ്പിച്ച് ചോദിച്ചു, !
”എന്താ തുറന്ന് പറയു, ??
” എനിക്കൊരു പ്രണയമുണ്ടായിരുന്നു, !
”അതു ശരി, ആഹാ, കേൾക്കട്ടെ, !
”ബാപ്പയും ആങ്ങളമാരും സമ്മതിച്ചില്ലാ, അവരെ ഭയന്ന് ഞാനത് മറച്ച് വച്ചു, പലപ്പോഴും വിചാരിച്ചതാ കല്ല്യാണത്തിന് മുമ്പ് നിങ്ങളോട് പറയണമെന്ന്, !
” ഓകെ, പറ്റിയില്ലാ, അല്ലേ, സാരമില്ലാ അതിരിക്കട്ടെ ഇപ്പം എന്താ പ്രശ്നം ?
”ഞാൻ ==== ഞാൻ == അയാളുടെ ഒപ്പം പൊയ്ക്കോട്ടേ, പുറത്ത് കാറുമായി അയാൾ വന്നിട്ടുണ്ട് , !! എന്നെ പോകാൻ അനുവദിക്കണം, !!
ഞാൻ ഞെട്ടി,
പക്ഷേ പുറത്ത് കാണിച്ചില്ലാ,
കൊളളാലോ, എന്റെ അനുവാദത്തിനും അനുഗ്രഹ
ത്തിനും വേണ്ടിയാണോ ഈ കരയിലെ ജനങ്ങളെ വിളിച്ച് ബിരിയാണി വച്ച് കൊടുത്തത്, ! ?
എന്നോട് ക്ഷമിക്കു, !ഞാൻ നിങ്ങടെ കാല് പിടിക്കാം, !
”പിന്നേ നിന്നോട് ക്ഷമിച്ച് ,നിന്നെ കാമുകനൊപ്പം യാത്രയാക്കാൻ വേണ്ടിയല്ലേ
എന്റെ ബാപ്പ എന്നെ ജനിപ്പിച്ചത്, !”

”പരിഹസിക്കാനുളള സമയമല്ലിത് എനിക്ക് പോകണം, !!
”ഓകെ, ഞാൻ ഡ്രസ്‌ മാറി,
അവളോട് ചോദിച്ചു,
അയാൾ എവിടെയുണ്ട്, എനിക്കൊന്ന് സംസാരിക്കണം, ! നീ അവനെ വിളിക്ക്, !
ബ്ളൗസിനുളളിൽ ഒളിപ്പിച്ചു വച്ച മൊബെെലെടുത്ത് അവൾ സംസാരിച്ചു,!!
വീടിന്റെ മുന്നിലെ വഴിയിൽ അയാൾ കാറുമായി കാത്ത് നില്ക്കുന്നുണ്ടെന്ന് അവൾ പറഞ്ഞതനുസരിച്ച് ഞാൻ പുറത്തേക്കിറങ്ങി, !!
ഭാര്യയുടെ കാമുകനെ കാണാൻ,
ഒരു ഭർത്താവിന്റെ ഗതികേടേയ്,
ലോകത്ത് ഒരു ഭർത്താക്കന്മാർക്കും ഇങ്ങനെ ഒരു ഗതി ഉണ്ടായിക്കാണില്ലാ, അതും ആദ്യരാത്രിയിൽ, !
ഞാൻ ഇടവഴിയിലെത്തി,
അവിടെ നിർത്തിയിട്ടിരുന്ന കാറിനുളളിൽ മൂന്ന് യുവാക്കൾ മൊബെെലിൽ നോക്കി കൊണ്ടിരിക്കുന്നു, !!
”ആരാണ് ഫെെസൽ ”? ഞാൻ ചോദിച്ചു,

മൂന്ന് പേരും മുഖമുയർത്തി , ഡോർ തുറന്ന് ഇറങ്ങി വന്നു, !!
”ഞാനാണ് ഭായ്, നല്ല ഉയരവും തടിയുമുളള ഒരു യുവാവ് മുന്നിലേക്ക് വന്നു, !!
” എന്നെ മനസ്സിലായില്ലേ, തന്റെ കാമുകിയുടെ ഭർത്താവാണ്, ആദ്യരാത്രി യുടെ തിരക്കിലായിരുന്നു, അപ്പോഴാണ് അവൾ പറഞ്ഞത്,”അവൾക്ക് ആദ്യരാത്രിയല്ലാ വലുത്, കാമുകനാണെന്ന്, ,
ഞാനിപ്പോൾ എന്താ ചെയ്യേണ്ടത്, ??
സാറ് ക്ഷമിക്കണം, അവളെന്റെ പെണ്ണാണ്, എനിക്കവളില്ലാതെ പറ്റില്ലാ, ഞങ്ങളെ ജീവിക്കാനനു വദിക്കണം, !!
”മറ്റൊരുത്തന്റെ ഭാര്യയാകുന്നതു വരെ കാത്തിരിക്കേണ്ടി വന്നല്ലോ തനിക്ക്, ഏതായാലും ഒരു കാര്യം ചെയ്യ്, ഒരു രണ്ട് ദിവസം താൻ വെയ്റ്റ് ചെയ്തേ പറ്റു, കാരണം, 25 വർഷമായിട്ട് കാത്തിരുന്ന് കിട്ടിയ ആദ്യരാത്രിയാണ്, കാമുകൻ വന്ന് കൊളമാക്കരുത്, ! താനിപ്പോൾ പോ !!
തിരിഞ്ഞ് നടക്കാൻ ഭാവിച്ച എന്നോട് അവൻ അലറി,
”എന്റെ പെണ്ണിന്റെ മേൽ കെെവെയ്ക്കരുത്,
താൻ വിവരമറിയും, !!
”ഭാ, പരട്ടേ, ! നിനക്കെന്റെ ഭാര്യയെ വേണം അല്ലേടാ നായേ, !!എന്നാക്രോശിച്ച് ഞാൻ തിരിഞ്ഞു,
പിന്നെ അവിടെ നടന്നത് അടിയുടെ പൊടി പൂരം,
അര മണിക്കൂർ
നല്ല മെയ് വഴക്കത്തോടെ പഠിച്ച അഭ്യാസം ഞാനങ്ങ് പുറത്തെടുത്തു,
തകർത്തു,
കാമുകനും കൂട്ടുകാരും നിലത്ത് വീണു, കാമുകന്റെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് അവനെ പൊക്കി എടുത്ത് കാറിന്റെ ബോണറ്റിനോട് ചേർത്ത് നിർത്തി
മൂക്കിന് രണ്ട് ഇടി കൂടി കൊടുത്തീട്ട് മൊബെെലെടുത്ത് കെെയ്യിൽ കൊടുത്തു,

”വിളിക്കെടാ അവളെ, ?അവളോട് ഇറങ്ങി വരാൻ പറ, !!
അവൻ വിളിക്കേണ്ട താമസം അവൾ വലിയൊരു സൂട്കെയ്സുമായി ഇറങ്ങി വന്നു,
ഗൾഫുകാരനെ പോലെ,!!
”അടികൊണ്ട് അവശനായ കാമുകനേയും ചങ്ങതിമാരേയും കണ്ട് അവൾ പകച്ചു,!!
”അവളടുത്ത് വന്നതും, സർവ്വത്ര ദേഷ്യവും പുറത്ത് ചാടി, ഞാനവളുടെ ഇരു കരണത്തും മാറി മാറി നാലഞ്ചെണ്ണം പൊട്ടിച്ചു, വീട്ടിൽ
”കേറി പോടി പിശാചേ ,
എന്റെ ഭാവം കണ്ടതേ അവളോടി
വീട്ടിലേക്ക്,
രംഗം പന്തിയല്ലെന്ന് കണ്ട് കാമുകന്റെ കൂട്ടുകാർ സ്ഥലം വിട്ടു,
കാമുകൻ രക്ഷപെടാൻ കാറിൽ കയറി,
ഞാനവനെ പിടിച്ച് പുറത്തേക്കിട്ടു,
”എന്റെ ഭാര്യയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചതിന് ,തന്റെ പേരിൽ ഞാൻ കേസ് കൊടുക്കും, !!”
”ഉപദ്രവിക്കരുത് ഞാൻ ഒരു ശല്യത്തിനും വരൂലാ, !
ഓകെ, താനൊരു കാര്യം ചെയ്യ്,
ദാ, ഈ സൂട്കെയ്സ് എടുത്ത് മണിയറയിൽ കൊണ്ട് വയ്ക്ക്, !അയാൾ മടിച്ചു, പിന്നെ സൂട്കെയ്സുമെടുത്ത് നടന്നു,
എന്റെ പിന്നാലേ,!
ബഹളം കേട്ട് അവളുടെ ബാപ്പയും ആങ്ങളമാരും പുറത്തേക്ക് വന്നു,
”ആരാത്, ബാപ്പ ചോദിച്ചു,!
”എന്റെ കൂട്ടൂകാരനാ കാണാൻ വന്നതാ, !!
”ഇതെന്താ ഓന്റെ തലയിൽ ഒരു ചുമട്, ??
”അവൻ ഗൾഫീന്ന് വരുന്ന വരവാ എനിക്ക് കുറച്ച് സമ്മാനങ്ങൾ കൊണ്ടു വന്നതാ, !!
”സൂട്കെയ്സ് വീടിന്റെ തിണ്ണയിൽ വച്ച്
വെടി കൊണ്ട പന്നിയെ പോലെ , ഭാര്യയുടെ കാമുകൻ തിരിഞ്ഞൊരോട്ടം,
ആ ഓട്ടം അവസാനിച്ചത് ഷാർജയിലാ, ഓൻ കുടുംമ്പ സമേതം സുഖമായി ഗൾഫിൽ കഴിയുന്നു,
അതല്ല തമാശ,
ഇന്നലെ ഫെയ്സ് ബുക്കിൽ എനിക്കൊരു റിക്വസ്റ്റ് വന്നു,
”പാവം ഭാര്യയുടെ ആ പഴയ കാമുകൻ ,!!
റിക്വസ്റ്റ് സ്വീകരിക്കണോ ?? ഏതായാലും ഭാര്യയോടും കൂടീ ചോദിച്ചിട്ടാകാം, ! അതല്ലേ അതിന്റെ ശരി, !!
=========
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്,!!

Leave a Reply

Your email address will not be published. Required fields are marked *