ശരീരമില്ലാത്ത വേതാളം ചിരിച്ചു. എന്നാല്‍ അതൊന്നു കാണട്ടെ എന്ന മട്ടില്‍. എങ്കിലും കഥ പറയാന്‍ തുടങ്ങി.
“പണ്ട് സഹ്യപര്‍വത നിരകള്‍ക്ക് പടിഞ്ഞാറായി കിടക്കുന്ന കയ്പ്പയ്ക്ക നെടുകെ മുറിച്ച ആകൃതിയിലുള്ള ഒരു ദേശത്തിനെ വടക്കുള്ള ഗോസായിമാര്‍ കരേല എന്ന് വിളിച്ചു പോന്നു. സ്ഥലം വിളി കേട്ടിരുന്നില്ല. അവിടെ പരശുരാമന്‍ കുടിയിരുത്തി എന്ന് അവര്‍ പറഞ്ഞു പരത്തിയ ഒരു ഇല്ലത്ത് ധവളബീജന്‍ എന്നൊരു നംബൂരി പാര്‍ത്തിരുന്നു. അരി വയ്ക്കുന്നതില്‍ വിരുതന്‍ ആയതിനാല്‍ അങ്ങേരെ എല്ലാവരും പോറ്റി എന്ന് വിളിച്ചു പോന്നു. വിളിച്ചവരെ ഒക്കെ അദ്ദേഹം തീറ്റിപ്പോറ്റി. ബീജം എന്നാല്‍ വിത്ത്. ധവളം എന്നാല്‍ വെളുത്തത്. സംഗതി ശെരിയാണ് എന്ന് അകത്തുള്ള ആള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരുട്ടത്ത് എങ്ങിനെ കണ്ടോ ആവോ?. എന്തരോ എന്തോ!. ചങ്ങാതി അരി മാത്രമല്ല എല്ലാതരം വെപ്പുകളിലും മിടുക്കന്‍ ആയിരുന്നത്രെ.
അദ്ദേഹത്തിനു മുണ്ടി നീര് എന്ന അസുഖം ഉണ്ടായിരുന്നു. സാധാര ആളുകള്‍ക്ക് താടിയിലും കഴുത്തിലുമൊക്കെ നീര് വരുമ്പോള്‍ ഇദ്ദേഹത്തിനു വൃഷണങ്ങളില്‍ ആയിരുന്നു നീര്. പാനി എന്ന വിളിപ്പേരും ഈ അസുഖത്തിനുണ്ട്. രാവിലെ പാടവരമ്പത്തും മറ്റും മൂത്രമൊഴിക്കാന്‍ ഇരിക്കുന്ന ഇദ്ദേഹം കാണുന്നവര്‍ക്ക് ഒരു സമസ്യ ആയിരുന്നു. ഇദ്ദേഹം എന്താണ് ഒരു അമ്മിക്കുഴ വരമ്പത്ത് കുത്തിനിര്‍ത്തി അതിന്മേല്‍ ഇരിക്കുന്നത് എന്ന് പലരും ചിന്തിച്ചിരുന്നുവത്രേ. എന്തായാലും അദ്ദേഹം പാനിമേല്‍ പാറിക്കളിക്കുന്ന കാഴ്ച കാണാത്തവര്‍ നാട്ടില്‍ കുറവായിരുന്നു. പാനിക്ക് മുന്നിലും അതിന്റെ ഒരു ചെറിയ വേര്‍ഷന്‍ തൂങ്ങിക്കിടന്നിരുന്നു. അത് വച്ചു ചെറ്റ പോക്കല്‍ ആയിരുന്നു ഇദ്ദേഹത്തിന്റെ ഹോബി. വെടി കൊണ്ട പെണ്ണുങ്ങള്‍ക്കെല്ലാം അദ്ദേഹം പൂജ ചെയ്യുന്ന അമ്പലത്തില്‍ പായസവും മറ്റും ഫ്രീ ആയിരുന്നു. അതിന്റെ കണക്ക് ആദ്ദേഹം തേവരുടെ വകയില്‍ പെടുത്തി. കണ്ണ് തുറക്കാത്ത ദൈവങ്ങളെ എന്ന പാട്ട് നിലവിലുള്ള കാലമായിരുന്നതിനാല്‍ തേവര്‍ കണ്ണ് തുറന്നുമില്ല കള്ളക്കണക്ക് കണ്ടുമില്ല. കണക്കായിപ്പോയി എന്ന് പോറ്റിയും. ചില പെണ്ണുങ്ങള്‍ തിരിച്ചു പോറ്റിയെയും വയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ആരോ മരിച്ചതിന്റെ പുല അടിയന്തിരം കഴിയാത്തതിനാല്‍ അമ്പലത്തില്‍ കയറാതെ പോറ്റി മുങ്ങി നടക്കുകയായിരുന്നു. അന്നേരം വഴിയില്‍ വച്ച് അദ്ദേഹത്തിന്‍റെ സുഹൃദ് വലയത്തിലെ ഒരുത്തി ചോദിച്ചു.
വിക്രമാദിത്യനും വേതാളവും – 3
Posted by