നേര്‍വഴി-3

Posted by

നേര്‍വഴി-3

Nervazhi by saathaan @kambimaman.net 


To read previous parts | PART-01 | PART-02 |


ഞാനും അവളും കൂടി കാറില്‍ കയറി അവളുടെ വീടിനെ ലക്ഷ്യമാക്കി യാത്ര തുടങ്ങി.ഏകദേശം ഒരു മണിക്കൂര്‍ വരുന്ന ആ യാത്രയില്‍ ഞങ്ങള്‍ കുറെ കാര്യങ്ങള്‍ സംസാരിച്ചു .അവള്‍ സംസരികുമ്പോള്‍ ഞാന്‍ കാറിന്‍റെ കണ്ണാടിയില്‍ കൂടി ആ സുന്ദരമായ മുഖവും അതില്‍ മിന്നി മറയുന്ന ഭാവങ്ങളും ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാന്‍ .എന്‍റെ മറുപടി ഇല്ലഞ്ഞിട്ടോ എന്തോ അവളുടെ ചോദ്യം വന്നു………

അവള്‍: ഞാന്‍ കാരണം ഇക്കായ്ക്ക് ബുദ്ധിമുട്ടായി അല്ലെ?
ഞാന്‍: ഒരിക്കലുമില്ല നിന്നെ പോലെ ഉള്ള ഒരു സുന്ദരികുട്ടിക്കുവേണ്ടിയല്ലേ കുഴപ്പമില്ല……..
അവള്‍ എന്നെ അത്ഭുദത്തോടെ ഒന്ന് നോക്കി പിന്നെ ആ മുഖത്ത് ഒരു ചെറു പുഞ്ചിരി വിടര്‍ന്നു ,അതിന്റെ പ്രതിബിംബം എന്നോണം എനിക്കും ചിരി വന്നു,കാര്‍ ഓടിക്കുന്നതിനാല്‍ നേരിട്ട് അവളുടെ മുഖത്ത് നോക്കി സംസാരിക്കാന്‍ സാധിച്ചില്ല.അവള്‍ക്ക് തമാശ ഇഷ്ടമാണ് എന്ന് എനിക്ക് മനസ്സിലായി,പക്ഷെ ഇപ്പോള്‍ ആ പാവത്തിന്റെ ജീവിതത്തില്‍ നടക്കുന്നതൊന്നും സന്തോഷിക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ ആയിരുന്നില്ലല്ലോ.പക്ഷെ ഇനി അവള്‍ സങ്കടപ്പെടാന്‍പ്പാടില്ല,അവളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ച് പറ്റുമെങ്കില്‍ അവളെ എന്‍റെ ഭാര്യ ആക്കണം എന്ന് ഞാന്‍ മനസ്സില്‍ ഉറപ്പിച്ചു .ഇത് ഇവളോട്‌ പറഞ്ഞാല്‍ ഇവള്‍ക്ക് എന്നെ ഇഷ്ടമാകുമോ .അതുമല്ല ഈ ഒരു സാഹചര്യത്തില്‍ ഇതു പറയുന്നത് അനുയോജ്യമാകില്ല ,അങ്ങനെ ഞാന്‍ പല തലത്തില്‍ ആലോചിച്ചു,എന്‍റെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് അവളുടെ അടുത്ത ചോദ്യം …….
അവള്‍: ഞാന്‍ കാരണം ഇക്കയുടെ മനസമാധാനം കൂടി പോയി അല്ലെ?
ഞാന്‍: ദേ പെണ്ണേ കുറെ നേരം ആയി നീ ഇതിനെ കുറിച്ച് പറയുന്നു,എനിക്ക് ഒരു സമാധാനകുറവും ഇല്ല മറിച്ചു സന്തോഷം മാത്രേ ഉള്ളു ,ഇനി ആ ടോപിക്കിനെ കുറിച്ച് നീ മിണ്ടി പോകരുത് കേട്ടോ …..
അവള്‍ :ഉം
ഞാന്‍: ഞാന്‍ ചോദിക്കാന്‍ മറന്നു നിന്‍റെ അനിയത്തിടെ പേര് എന്ത?
അവള്‍ :റെജീന
ഞാന്‍: എത്ര വയസ്സായി അവള്‍ക്ക് ?
അവള്‍ :10
ഞാന്‍ : നീ എന്ത് പഠിക്കുന്നു?
അവള്‍: ബി.എ ഇംഗ്ലീഷ്,പക്ഷെ ഇപ്പോള്‍ ഉമ്മയ്ക് വയ്യാത്തകൊണ്ട് ഞാന്‍ കോളേജില്‍ പോകുന്നില്ല,പടച്ചോന് പോലും വേണ്ടാത്തവര ഞങ്ങള്‍,അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ഇങ്ങനെ ഒക്കെ സംഭവിക്കുമായിരുന്നോ….
ഇത്രയും പറഞ്ഞു അവള്‍ വിതുമ്പാന്‍ തുടങ്ങി
ഞാന്‍: ഇനി നീ കരയണ്ട നിന്‍റെ കൂടെ ഇനി മുതല്‍ ഞാന്‍ ഉണ്ട് മരണം വരെ…..
അറിയാതെ എന്‍റെ വായിന്നു വന്ന വാക്ക് കേട്ടു ഞെട്ടിയ അവള്‍ എന്‍റെ മുഖത്തേക്ക് നോക്കി.ഞാന്‍ വണ്ടി സൈഡില്‍ പാര്‍ക്ക്‌ ചെയ്തു അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു
ഞാന്‍:നിന്നോട് ഇങ്ങനെ ഒരു സാഹചര്യത്തില്‍ ഇത് ഞാന്‍ പറയണം എന്ന് കരുതിയതല്ല ,ഞാന്‍ നിന്നെ ആദ്യം കണ്ടപ്പോള്‍ നിന്‍റെ ശരീര സൌന്ദര്യം കണ്ടായിരുന്നു ആകര്‍ഷിക്കപ്പെട്ടത്‌ പക്ഷെ നിന്നെ കുറിച്ച് ഇത്രേം അറിഞ്ഞപ്പോള്‍ ഞാന്‍ അതിലുപരി നിന്‍റെ മനസിനെ ഇഷ്ടപ്പെടാന്‍ തുടങ്ങി,ഇതുവരെ എല്ല പെണ്ണുങ്ങളേയും വെറും കാമം ശമിപ്പിക്കാന്‍ മാത്രം ഉള്ള ഉപാധിയായി കണ്ട ഞാന്‍ നിന്നെ ലഭിക്കാന്‍ അര്‍ഹന്‍ ആണോ എന്നൊന്നും എനിക്കറിയില്ല എങ്കിലും ഞാന്‍ പറയുവ എനിക്ക് നിന്നെ വളരെ ഇഷ്ടമായി കല്യാണം കഴിക്കണം എന്ന ആഗ്രഹവും ഉണ്ട്,നിനക്ക് എന്നെ ഇഷ്ടമായില്ലെങ്കിലും പറ,എനിക്ക് വിഷമം ആകില്ല അനേകം പെണ്ണുങ്ങള്‍ടെ കൂടെ കിടന്ന എനിക്ക് ആതിനുള്ള യോഗ്യത ഇല്ല എന്ന് ഞാന്‍ കരുതിക്കോളാം……
ഞാന്‍ ഇത്രയും പറഞ്ഞപ്പോള്‍ അവള്‍ എന്നെ നോക്കി പറഞ്ഞു
അവള്‍: അങ്ങനെ അല്ല ഇക്കാ…..
ഞാന്‍:പിന്നെ നിനക്ക് വേറെ ആരെയെങ്കിലും …….?
അവള്‍:ഇല്ല
ഞാന്‍:പിന്നെന്താണ് പ്രശ്നം?
അവളുടെ കണ്ണില്‍ നിന്നും കണ്ണുനീര്‍ പൊഴിയാന്‍ തുടങ്ങിയിരുന്നു,മുഖത്ത്‌ ആകമാനം ദുഃഖം നിഴലിച്ചു,അവള്‍ പറഞ്ഞു തുടങ്ങി
അവള്‍: എനിക്ക് ഇക്കയെ ഇഷടം ആകാഞ്ഞിട്ടല്ല,നിര്‍ഭാഗ്യവതി ആയ ഞാന്‍ കാരണം ഇക്കയുടെ ജീവിതം കൂടി നശിച്ചു പോകണ്ട അതാ……
ഇത്രയും പറഞ്ഞുകൊണ്ട് അവള്‍ വിതുംബി കരയാന്‍ തുടങ്ങി,ഞാന്‍ അവളെ സമാധാനിപ്പിക്കാനായി ആ ഓമന മുഖം എന്‍റെ മാറോടണച്ചു ആ മനോഹരമായ കാര്‍കൂന്തലില്‍ തലോടികൊണ്ടിരുന്നു,ഒരു കൊച്ചു കുട്ടിയെ പോലെ എന്‍റെ മാറോട് ചേര്‍ന്ന് കരയുകയായിരുന്നു അവള്‍ അപ്പോഴും,ഇതു വരെ എന്‍റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കാത്ത ഒരു അനുഭൂതി ആയിരുന്നു അപ്പോള്‍ എനിക്ക് ലഭിച്ചുകൊണ്ടിരുന്നത് ,കുറച്ചു കഴിഞ്ഞു അവള്‍ എന്നില്‍ നിന്നും അകന്നു മാറി എന്നെ നോക്കി പറയുവാനായി വന്നു
ഞാന്‍: ഇനി നീ ഒന്നും പറയണ്ട എനിക്ക് എത്രയും അറിഞ്ഞാല്‍ മതി,പിന്നെ ഈ ഭാഗ്യവും നിര്‍ഭാഗ്യവും ഒന്നും ഒന്നും നമ്മളല്ലല്ലോ നിശ്ചയിക്കുന്നത്,എന്തോക്കെ ആയാലും എനിക്ക് നിന്നെ വേണം എന്‍റെ ഭാര്യ ആയിട്ട്,ഇതു വരെ ഉള്ള കുത്തഴിഞ്ഞ ജീവിതം ആയിരിക്കില്ല ഇനി മുതല്‍ എന്‍റെതു,നിന്നെ സ്നേഹിച്ചു നിനക്ക് വേണ്ടി മാത്രം ഉള്ളതായിരിക്കും …..
അവള്‍ ഒന്നും മിണ്ടിയില്ല മറിച്ച് ആ കണ്ണുകളില്‍ ആരാധനയും,സ്നേഹവും എല്ലാം കലര്‍ന്ന ഒരു വികാരം ആയിരുന്നു എനിക്ക് കാണാന്‍ കഴിഞ്ഞത്,ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ പറയാതെ തന്നെ പ്രണയം പങ്കുവെച്ചു,ആ നിഷ്കളങ്കമായ മുഖത്ത് അതിനു ശേഷം ഞാന്‍ ഒരു ചുമ്പനം നല്‍കി,അവള്‍ പെട്ടന്ന് എന്നെ തള്ളി മാറ്റി തല കുനിച്ചു ഇരുന്നു ,അവളെ നന്നായി കിതക്കുന്നുണ്ടായിരുന്നു…
ഞാന്‍ : ഞാന്‍ ചെയ്തത് തെറ്റാണെങ്കില്‍ സോറി ….
അവള്‍: അയ്യോ അങ്ങനെ അല്ല ഇക്ക കല്യാണത്തിന് മുന്‍പ് എതൊക്കെ തെറ്റാണു….
ഞാന്‍: അപ്പോള്‍ കല്യാണത്തിനു സമ്മതം ആണ് അല്ലെ ……….?
അതിനു മറുപടി ഒരു നല്ല പുഞ്ചിരി ആയിരുന്നു
അവള്‍:അയ്യോ സമയം ഒരുപാടായി
ഞാന്‍: ശരിയാണെല്ലോ നമുക്ക് പെട്ടന്ന് പോകാം
ഞാന്‍ കാര്‍ സ്റ്റാര്‍ട്ട്‌ ആക്കി അവളുടെ വീടിനെ ലക്ഷ്യമാക്കി കുതിച്ചു,ഏകദേശം 20 മിനിറ്റ് യാത്രയ്ക്ക് ശേഷം ഒടുവില്‍ അവളുടെ വീട് എത്തി,ഒരു ഓട് ഇട്ട ചെങ്കല്‍ കൊണ്ട് ഉണ്ടാക്കിയ വീട് ആയിരുന്നു അത് .കാര്‍ വരുന്ന ശബ്ദം കേട്ട് അവളുടെ അമ്മയും അനുജത്തിയും വീടിനു വെളിയിലേക്ക് ഇറങ്ങി വന്നു .ഞങ്ങള്‍ രണ്ടു പേരും കാറില്‍ നിന്നും പുറത്തിറങ്ങി ,ആ സ്ത്രീയുടെ മുഖത്ത് ദുഃഖവും ക്ഷീണവും നന്നയി പ്രതിഫലിക്കുന്നുണ്ടായിരുന്നു.അവളുടെ കൂടെ എന്നെ കണ്ട അവരുടെ മുഖത്ത് ഞാന്‍ ആര് എന്നാ സംശയ ഭാവം ആയിരുന്നു,അവര്‍ ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി .
അവര്‍:ആരാ മോളെ ഇത്?
അവള്‍: ഈ ഇക്ക നമ്മളെ സഹായിക്കാനായി വന്ന ആളാണ്‌ ഉമ്മ
അവര്‍ :നീ കൂട്ട്കാരിടെ വീട്ടില്‍ പോയിട്ട് എന്തായി ?
അവള്‍ :അവളുടെ അച്ഛന് ഇപ്പോള്‍ കുറച്ചു പ്രശ്നങ്ങള്‍ ഉണ്ട് അത് കൊണ്ട് കുറച്ചു നാള്‍ കഴിഞ്ഞു പണം തരാം എന്ന് പറഞ്ഞു ,പിന്നെ ഈ ഇക്ക സഹായിക്കാം എന്ന് പറഞ്ഞത് കൊണ്ട് ഇക്കയെ കാണാന്‍ പോയത് ,തിരിച്ചു വരാന്‍ ബസ്സ് ഒന്നും ഇല്ലാത്ത കൊണ്ടാണ് ഇക്ക എന്നെ കൊണ്ട് വിട്ടത് ….
ആ സ്ത്രീ അപ്പോള്‍ കൈ കൂപ്പി നിരകന്നുകളോടെ പറഞ്ഞു
അവര്‍:ആരും ചെയ്യാത്ത സഹായം ആണ് മോനെ നീ ഇപ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത് ,അന്നെ പടച്ചോന്‍ കാക്കും….
ഞാന്‍ : അയ്യോ അങ്ങനെ സഹായം എന്ന് പറയരുത് അമ്മ …..
അങ്ങനെ വിളിക്കാമോ എന്ന് അറിയില്ല എനിക്ക് ….?
അവര്‍ :വിളിക്കാം നീ എനിക്ക് എന്‍റെ മോനെ പോലെ തന്നെ ആണ്…..
ഞാന്‍: അങ്ങനെ ആണല്ലോ ,അപ്പോള്‍ ഇതു ഈ മകന്‍റെ കടമ ആണ് അല്ലാതെ സഹായം അല്ല,അത് കൊണ്ട് ഇനി അതിനെ കുറച്ചു പറയണ്ട ,നിങ്ങളുടെ പ്രശ്നങ്ങള്‍ ഇനി മുതല്‍ എന്‍റെ കൂടെ ആണ്…..
ഈ സമയം ഫര്‍ഹാന ഞാന്‍ പറയുന്നത് കേട്ട് അത്ഭുതത്തോടെയും ,ആകാംഷയോടെയും എന്‍റെ മുഖത്തേക്ക്‌ നോക്കുക ആയിരുന്നു,ആ സ്ത്രീയുടെ മുഖത്ത് ഒരു ആശ്വാസവും കാണാന്‍ സാധിച്ചു എന്‍റെ വാക്കുകളില്‍ നിന്ന്,കാര്‍ വന്ന ശബ്ധം കേട്ടിട്ടോ എന്തോ കുറച്ചു ആളുകള്‍ ഞങ്ങളുടെ സമീപത്തേക്ക് വന്നു,അവരുടെ മുഖത്തെല്ലാം ഒരു തരം പരിഹാസ ഭാവവും കോപവും എല്ലാം ആയിരുന്നു.കുറച്ചു കഴിഞ്ഞു അവരില്‍ ഒരാള്‍ സംസാരിച്ചു തുടങ്ങി .
അയാള്‍: ഇതുവരെ തള്ളയും മോളും നാടുകരെ പറ്റിച്ചിട്ടെ ഉണ്ടായിരുന്നുള്ള് ഇപ്പോള്‍ പുതിയ ബിസ്സിനെസ്സ് തുടങ്ങി ഈ നാടിനെ നാറ്റിക്കാനാണോ ഭാവം?
ഞാന്‍: ഡോ കുറച്ചു കൂടി മാന്യമായിട്ടു സംസാരിക്കണം …….
പെട്ടന്ന് ആള്‍ക്കാരുടെ ഇങ്ങനെ ഉള്ള വര്‍ത്തമാനം കേട്ട് ആ അമ്മയും മകളും നന്നായി ഭയപെട്ടു,അവര്‍ കരഞ്ഞുകൊണ്ട്‌ പറഞ്ഞു.
അവര്‍: ഈ മോന്‍ ഞങ്ങളെ സഹായിക്കാനായി വന്നതാണ്‌ അരുതാത്തതൊന്നും പറയരുതേ ……..
അപ്പോള്‍ അവരില്‍ ഒരാള്‍ പറഞ്ഞു
അയാള്‍: കയ്യോടെ സംഗതി പിടി കൂടിയപ്പോള്‍ അവള്‍ പറയുന്നത് കേട്ടില്ലേ സഹായിക്കാന്‍ വന്നതാണെന്ന് …
ഈ പാതിരാത്രിയില്‍ ആണോടി സഹായം ?അമ്മയുടെയും മകളുടെയും അഴിഞ്ഞാട്ടം ഇവിടെ നടക്കില്ല,സത്യം പറയെടി ആരാടി ഇവന്‍?
അവര്‍:ഞാന്‍ സത്യമാണ് പറഞ്ഞത് …….
വേറെഒരാള്‍: സത്യം പറയെടാ നീയും ഇവളും തമ്മില്‍ എന്താണ് ബന്ധം?
ആരാട നീ ?
സത്യം പറയാതെ നീ ഇവിടുന്നു പോകില്ല ……
എനിക്ക് ചോര എല്ലാം കൂടി ശരീരം മുഴുവന്‍ തിളച്ചു കയറി അവരുടെ സംസാരം കേട്ട്
ഞാന്‍: ഞാന്‍ ഇവളുടെ ആര് എന്ന് അല്ലെ നിനക്കൊക്കെ അറിയേണ്ടത് ഞാന്‍ ആണ് ഇവളെ കല്യാണം കഴിക്കാന്‍ പോകുന്ന ആള്‍,പിന്നെ എന്‍റെ പേര് സാം അലക്സ്‌ .ഇവിടുത്തെ ഒരു മന്ത്രിയുടെ മകനാ.ഇതിലും കൂടുതല്‍ എന്തെങ്കിലും അറിയണോട നിനക്കൊക്കെ?പിന്നെ നീയൊക്കെ പറഞ്ഞെല്ലോ ഞാന്‍ ഇവിടെ നിന്നും പോകില്ല എന്ന്,ഞാന്‍ വിചാരിച്ച നീയൊന്നും രണ്ടു കാലില്‍ വീട്ടില്‍ പോകില്ല ………..,എന്താ സംശയം ഉണ്ടോ?
ഇത്രയും പറഞ്ഞപ്പോഴേക്കും അവരുടെ മുഖത്ത് എനിക്ക് ഭയം കാണാന്‍ സാധിച്ചു ,പിന്നെ അവിടെ നിന്ന ആരും ഒന്നും പറഞ്ഞില്ല തമ്മില്‍ തമ്മില്‍ എന്തോ പിറുപിറുത്തു കൊണ്ട് അവര്‍ പോകാന്‍ തുടങ്ങി,അപ്പോള്‍ അവളും അമ്മയും എന്നെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു,അവരുടെ കണ്ണുകള്‍ നിറഞ്ഞു തുള്മ്പുന്നുണ്ടായിരുന്നു,,അവരെന്നോട് എന്തോ പറയാനായി വരുന്നതിനു മുന്പ് ഞാന്‍ അവരോടു പറഞ്ഞു
ഞാന്‍:അമ്മ എന്നോട് ക്ഷെമിക്കണം,ഞാന്‍ അവരുടെ വാ അടക്കാന്‍ വേണ്ടി പറഞ്ഞതല്ല ,എനിക്ക് ഫര്‍ഹാനയെ കണ്ട മാത്രയില്‍ തന്നെ ഇഷ്ടപ്പെട്ടതാണ്,ഇതു അവളോട്‌ ഞാന്‍ പറയുകയും ചെയ്തു ,പക്ഷെ ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ അമ്മയോട് ഇതു പറയണം എന്ന് കരുതിയതല്ല ,നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം തീര്‍ത്തു സാവകാശം പറയാം എന്ന് കരുതിയതാണ് പക്ഷെ പറയേണ്ടതായി വന്നു …..,എന്നെ അമ്മക്ക് ഇഷ്ടമായില്ലെങ്കില്‍ വേണ്ട….
അവര്‍: മോനെ എനിക്ക് ഇഷ്ടമാകാഞ്ഞിട്ടല്ല ഞങ്ങളുടെ ജീവിതം നേരിട്ട് കണ്ടിട്ടും ഇതു തെന്നെ ആണോ നിന്‍റെ നിലപാട്
ഞാന്‍: ഞാന്‍ പണവും,പത്രാസും നോക്കി അല്ല ഇവളെ ഇഷ്ടപ്പെട്ടത് എന്തോ എനിക്ക് തന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു വികാരം ഇവളോട്‌ തോന്നി പോയി അത് കൊണ്ടാ…..പിന്നെ നിങ്ങളുടെ കഷ്ടപ്പാട് എല്ലാം ഞാന്‍ മാറ്റും….
അവര്‍: അവളുടെ ഇഷ്ടം കൂടി അറിയാതെ എങ്ങനെയാ മോനെ ഞാന്‍ തീരുമാനം പറയുന്നെ?
ഇതും പറഞ്ഞു അവര്‍ ഫര്‍ഹാനയെ നോക്കി ,അവള്‍ തല കുനിച്ചു നിന്നതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല
ഞാന്‍: അവള്‍ക്കും സമ്മതം ആണ് അമ്മ
അവര്‍: എന്നാലും മോനെ നിന്‍റെ വീട്ടില്‍ സമ്മതിക്കുമോ ?
ഞാന്‍: എന്‍റെ അച്ഛനും അമ്മയ്കും എന്‍റെ ഇഷ്ടം ആണ് വലുത് അവര്‍ സമ്മതിക്കും ……
ഇത്രയും പറഞ്ഞു ഞാന്‍ ഫര്‍ഹാനയെ നോക്കിയപ്പോള്‍ അവള്‍ തല ഉയര്‍ത്തി ചെറുതായി പുഞ്ചിരിച്ചു,അവളുടെ അമ്മയുടെ മുഖത്ത് നിന്നും അതുവരെ ഉണ്ടായിരുന്ന ദുഃഖം എല്ലാം മാറിയിരുന്നു.അവര്‍ പറഞ്ഞു എന്‍റെ റബ്ബേ എന്‍റെ മോളുടെ ജീവിതമെങ്കിലും നല്ല രീതിയില്‍ ആകണേ………….

സാത്താൻ @www.kambikuttan.net

Leave a Reply

Your email address will not be published. Required fields are marked *