സുജയ്ക്കു ആദ്യം കാര്യം മനസ്സിലായില്ല, സാറെ എന്റെ എന്ത് സഹായവും നിങ്ങൾക്കാവശ്യപ്പെടാം,” നിഷ്കളങ്കമായി അവൾ മറുപടി പറഞ്ഞു. സുജയ്ക്കു കാര്യം പിടി കിട്ടിയില്ലെന്നു നോബിളിന് മനസ്സിലായി, “സുജ എന്നാ കേസ് ഇനി കോടതിയിൽ വരുന്നത്?”അടുത്ത വെള്ളിയാഴ്ച വരുമെന്നാ പോലീസ് പറഞ്ഞത്.” “ഇന്ന് ബുധനാഴ്ച, അപ്പൊ ഇനി ഒരാഴ്ചയും രണ്ടു ദിവസവും, അല്ലേ ?”. “അതേ സാർ” അവൾ പറഞ്ഞു. “അപ്പൊ സുജ ഒരു കാര്യം ചെയ്യൂ, ഒരാഴ്ച ഇവിടെ നിൽക്കാം, കേസ് സുജയ്ക്കും മനസ്സിലാകും, സുജ ബാംഗ്ലൂരിൽ ചെന്നറിഞ്ഞ കാര്യം എന്നോടും വിശദമായി പറയാം, എന്നിട്ടു, അടുത്ത ബുധനാഴ്ച നമ്മൾ ഒരുമിച്ചു ബാംഗ്ലൂർക്കു പോകുന്നു. വ്യാഴാഴ്ച പ്രോസിക്യൂട്ടറിനെ കാണുന്നു, ഒരു ലക്ഷം നമ്മൾ കൊടുക്കുന്നു, വെള്ളിയാഴ്ച കേസ് വരുമ്പോൾ, ഞാൻ ഹാജരാകും, പയ്യന് ജാമ്യവും വാങ്ങിച്ചു കൊണ്ട് ഒന്നിച്ചു കേരളിത്തിലേയ്ക്ക് മടക്കം, എന്ത് പറയുന്നു.?” ഒറ്റ ശ്വാസത്തിൽ അയാൾ പറഞ്ഞു നിർത്തി, വളരെ ലാഘവത്തോടെ. “ഒരാഴ്ച ഇവിടെ നിൽക്കാം”, എന്ന കാര്യം സുജയുടെ മനസ്സിൽ ഒരു ഇടി വെട്ടുണ്ടാക്കി. അയാളുടെ കൂടെ കിടക്കണം എന്നല്ലേ അയാൾ ഉദ്ദേശിച്ചത്? ആ എസി മുറിയിലും അവൾ വയർത്തു കുളിച്ചു. അവൾ മാത്യുവിനെ നോക്കി, “സുജ, നീ ഒന്ന് കൊണ്ടും പേടിക്കണ്ട, നീ ബാംഗ്ലൂരെയിൽ പോയി എന്ന് ഞാൻ വീട്ടിൽ പറഞ്ഞോളാം. പിന്നെ, സംഗീത, ഇപ്പൊ, അച്ഛന്റെ അടുത്ത്, ആശുപത്രിയിലല്ല? അവർ അവിടെ സേഫ് ആയിരിക്കും. ഇരു ചെവി പോലും ഇതറിയില്ല.” ശ്യാം തിരിച്ചു വരുമ്പോൾ, ഇനി പഠിക്കുന്നില്ലെങ്കിൽ, നമ്മുടെ ബാങ്കിൽ തന്നെ ഒരു ജോലി, പ്രയാസമുള്ള കാര്യമല്ല.” മാത്യുവും കൂടി അറിഞ്ഞോണ്ടാണിതെന്നു അവൾക്കു ഉറപ്പായി. അവളുടെ വിഷണ്ണയായ ഇരുപ്പു കണ്ടിട്ടു, നോബിൾ പറഞ്ഞു, “അല്ല, സുജ, ഞാൻ പറഞ്ഞന്നേ ഉള്ളു, തീരുമാനം നിന്റെയാണ്, നിന്നെയാരും, നിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ല. നിനക്ക് വേറെ എന്തെങ്കിലും വഴിയുണ്ടെങ്കിൽ നിനക്കതു ഇപ്പോൾ പറയാം, നമ്മൾ എതിർക്കില്ല.” മാത്യു അദ്‌ഭുദത്തോടെ നോബിളിനെ നോക്കി, “ഇയാളെന്താ ഈ പറയുന്നത്, കൈയിൽ വന്ന തേൻകുടമാണ്, ഇനി പെണ്ണിന് വേറെന്തെങ്കിലും തോന്നിയാൽ, പിന്നെ ഒരു അവസരം ഇല്ല”. പക്ഷെ അയാൾ മൗനം പാലിച്ചു. നോബിൾ ഒന്നും കാണാതെ ഒന്നും പറയില്ലെന്ന് അയാൾക്ക് നന്നായി അറിയാം. ആ വിശാലമായ ഹാളിലെങ്ങും നിശബ്ദത നിറഞ്ഞു. സുജ തല കുനിച്ചിരിപ്പാണ്. അവൾ തന്റെ ദുര്യോഗത്തെ ശപിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇത്രയും കാലം കളങ്കപ്പെടാത്ത തന്റെ ചാരിത്ര്യം ഇവിടെ ഈ മധ്യവയഷകന്മാരുടെ കുരുട്ടു ബുദ്ധിയിൽ തട്ടി നഷ്ടപ്പെടാൻ പോകുന്നു. അവൾ തന്നെ പ്രേമം കൊണ്ട് സമീപിച്ച ഒട്ടനവധി യുവകോമളന്മാരെ കുറിച്ചോർത്തു. താൻ പഠിക്കുമ്പോഴും, യാത്രാ ചെയ്യുമ്പോഴും ഒക്കെ തന്നെ സമീപിക്കുകയായിരുന്നു അവരുടെയൊക്കെ മുഖം അവളുടെ മനസ്സിലൂടെ കടന്നു പോയി. നോബിളിന്റെ ഹ്ര്യദ്യമായ ശബ്ദം അവളെ മൗനത്തിൽ നിന്നുണർത്തി, “സുജയ്‌ക്കെന്നല്ല, സുജയെപ്പോലുള്ള ഏതൊരു പെണ്ണിനും ഉത്തരം പറയാൻ പ്രയാസമുള്ള കാര്യമാണിതെന്നറിയാം.