എന്തെങ്കിലും ചെയ്തില്ലെങ്കിൽ പയ്യന്റെ ഭാവി പോകും. നിങ്ങൾ എത്രയും പെട്ടെന്ന് ഒരു വക്കീലിനെ ഏർപ്പാടാക്കണം, പോലീസിനെയും കാണണം. മലയാളി പ്രിൻസിപ്പൽ പറഞ്ഞു. കോളേജിന് ഇതിൽ നേരിട്ടിടപെടാൻ ബുദ്ധിമുട്ടാണ്. കഞ്ചാവ് കേസാണ്. കോളേജിന്റെ ഇമേജിനെ അത് ബാധിക്കും. എന്നാലാവുന്ന സഹായം ഞാൻ ചെയ്യാം, അയാൾ സുജയുടെ നിസ്സഹായാവസ്ഥ കണ്ടു പറഞ്ഞു. പിന്നെ മലയാളി സംഘടാകളെ അയാൾ വഴി ചെന്ന് കണ്ടു. അറിയാൻ കഴിഞ്ഞത്, കേസ് പോലീസ് ഫ്രെയിം ചെയ്തിട്ടുണ്ട് , കേസ് കോടതിയിൽ വരുമ്പോൾ ജാമ്യം കിട്ടാൻ വേണ്ടി നല്ല വക്കീൽ വേണ്ടി വരും നല്ല കാശാക്കും, പോലീസുമായി സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്, കുറഞ്ഞത് നാലഞ്ചു വർഷമെങ്കിലും ജയിലിൽ കിടക്കാനുള്ള വകുപ്പുണ്ട്, കുറഞ്ഞത് ഒരു ലക്ഷം രൂപയെങ്കിൽം കൊടുത്താൽ കേസ് വളരെ സീരിയസ് ആകാതെ നോക്കാം. പ്രോസിക്യൂട്ടർക്കും ഒരു ലക്ഷം വേണ്ടി വരും, അങ്ങനെയെങ്കിൽ,കേസ് വരുമ്പോൾ, അയാൾ ഉഴപ്പും, ജാമ്യം കിട്ടും. സുജയ്ക്കു തല കറങ്ങുന്ന പോലെ തോന്നി . ഇപ്പോൾ തന്നെ ആറേഴു ലക്ഷം രൂപയ്ക്കു കടമുണ്ട്. ഇനി ഇതെവിടുന്നാ. പോലീസ് സ്റ്റേഷനിൽ നിന്നപ്പോൾ പോലീസുകാർ തന്റെ ശരീരം കൊട്ടിപ്പറിക്കും പോലെയാണ് അവൾക്കു തോന്നിയത്. കേസൊതുക്കാൻ വേറെയും വഴിയുണ്ടെന്നു ആ വിടനായ ഇൻസ്പെക്ടർ ദ്വയാര്ഥച്ചുവയോടെ പറഞ്ഞപ്പോൾ, താൻ ഉരുകിയൊലിച്ചതു അവൾ അറിഞ്ഞു. പിന്നെ കന്നടയിൽ അവർ പരസ്പരം പറഞ്ഞു ചിരിച്ചതൊന്നും അവൾക്കു മനസ്സിലായില്ല. പക്ഷെ കൂടെ വന്ന മലയാളി സമാജങ്കാര് വല്ലാതാകുന്നതിൽ നിന്ന് കേൾക്കാൻ കൊള്ളാത്തതാണ് അവർ പറഞ്ഞെന്നുറപ്പാണ്. പിന്നെ ശരീരം ഇവന്മാർക്ക് കൊടുക്കുകയാണെങ്കിൽ, ആ സ്റ്റേഷനിലെ മുഴുവൻ പോലീസുകാർക്കും, പ്രോസിക്യൂട്ടർക്കും,പിന്നെ താനറിയാത്ത പലർക്കും കൊടുക്കേണ്ടി വരും. ശ്യാം രക്ഷപ്പെടുമെന്ന് പറയാനും പറ്റില്ല. പിന്നെ ഈ വൃത്തികെട്ടവന്മാർ മേഞ്ഞ ശരീരവും കൊണ്ട് നാട്ടിൽ പോകുന്നതിനേക്കാളും ഒരു വേശ്യയായി ബാംഗ്ലൂരിലോ , മുംബായിലോ ജീവിക്കേണ്ടി വരും. സംഗീതയെ കുറിച്ചോർത്തവൾ വിങ്ങിപ്പൊട്ടി. ‘പെങ്ങളെ ഇത് ശരിയാവില്ല,