രാജമ്മ : നീ എന്തൊക്കെയാ, ഈ പറയുന്നത്. ഇതൊക്കെ ഉള്ളതാണോ
ഞാന്‍ : പിന്നെ ഇല്ലാതെ. അല്ല നീ ബാകി പറ.
രാജമ്മ : എന്ത് പറയാന്‍. ഞാന്‍ ആകെ ഭ്രാന്തു പിടിച്ച പോലെ ആയിരുന്നു. കുറച്ചു കഴിഞ്ഞു എന്റെ കെട്ടിയോന്‍ കുളി കഴിഞ്ഞു വന്നു.
കെട്ടിയോന്‍ : അല്ല, നീ എപ്പോ വന്നു
രാജമ്മ [ഗൌരവത്തോടെ] :കുറച്ചു നേരം ആയി
കെട്ടിയോന്‍ : എന്നാ നീ ചോറ് എടുത്ത് വെക്ക്. വിശക്കുന്നു
രാജമ്മ : തനിയെ എടുത്ത് കഴിക്കാന്‍ നോക്ക്, എനിക്ക് മേലാ
കെട്ടിയോന്‍ : നിനക്ക് എന്ത് പറ്റി. എനിക്കും വല്ലാത്ത ഒരു ക്ഷീണം
രാജമ്മ : [നല്ല ക്ഷീണം കാണും എന്നു ഞാന്‍ മനസ്സില്‍ പറഞ്ഞു.] എനിക്ക് തലവേദന ആണ്
കെട്ടിയോന്‍ : എന്നാ വല്ലോം കഴിച്ചു കിടക്കാന്‍ നോക്ക്
രാജമ്മ : എന്നെ ആരും കിടത്താന്‍ നോക്കണ്ട
കെട്ടിയോന്‍ : അല്ല നിനക്കിതെന്തു പറ്റി
രാജമ്മ : ഒന്നും പറ്റിയില്ല. എന്നെ പറ്റിക്കാന്‍ നോക്കണ്ടാ
കെട്ടിയോന്‍ : നീ എന്താ ഈ പറയുന്നത്. വയ്യെങ്കി പോയി കിടക്ക്
ഞാന്‍ : നീ എന്തിനാ അങ്ങനെ ഒക്കെ പറയാന്‍ പോയത്. നിന്റെ കെട്ടിയോനു ഡൌട്ട് അടിക്കില്ലേ
രാജമ്മ : എടാ, അത് പറഞ്ഞാ നിനക്ക് മനസ്സിലാകില്ല. ആ സമയത്ത് അങ്ങനെ ഒക്കെ പ്രതികരിച്ചു പോകും
ഞാന്‍ : എന്നിട്ട്
[ഇതിനു ശേഷം ഉള്ള കാര്യങ്ങള്‍ രാജമ്മ എന്നോട് പറഞ്ഞത് പോലെ ആണ് ഞാന്‍ എഴുതുന്നത്. ഇനി മുതല്‍ ഞാന്‍ എന്നാല്‍ രാജമ്മയാണ്]
രാജമ്മ : അതും പറഞ്ഞു അയാള്‍ ഭക്ഷണം എടുക്കാന്‍ കിച്ചെണിലേക്ക് നടന്നു. ആകെ തളര്‍ന്ന ഞാന്‍ കട്ടിലില്‍ കിടന്നു. അതിനു ശേഷം അങ്ങേരു ഭക്ഷണം കഴിച്ചു ഡ്യൂട്ടിക്ക് പോയി. എന്റെ കെട്ടിയോന്‍ എന്നോട് ചെയ്തതിനു പകരം ആയി എന്തെങ്ങിലും ചെയ്യണം എന്നെനിക്ക് തോന്നി. ഇങ്ങനെ തളര്‍ന്നാല്‍ എന്റെ ജീവിതം തന്നെ ഇല്ലാതാകും എന്നാല്‍ തോന്നല്‍ എനിക്ക് കരുത്തേകി.
ഞാന്‍ കിച്ചെനിലേക്ക് നടന്നു. സുമിന കതകടച്ചിരുന്നു. ഞാന്‍ എഴുന്നേറ്റു ഭക്ഷണം കഴിച്ചു. മനസ്സ് ശരി അല്ലാത്തത് കൊണ്ട് ഭക്ഷണം കഴിച്ച ഉടനെ ഞാന്‍ കിടന്നു. നല്ല പോലെ ഉറങ്ങി. വൈകീട്ട് അലാറം അടിഞ്ഞപ്പോള്‍ ആണ് ഞാന്‍ എഴുന്നേറ്റത്. ഉടനെ ഫ്രഷ് ആയി യുണിഫോം ഒക്കെ ഇട്ടു റെഡി ആയി. അപ്പോഴേക്കും ഞാന്‍ കുറച്ച് ഒക്കെ നോര്‍മല്‍ ആയിരുന്നു. കുറച്ച് മേക് അപ്പ് ഒക്കെ ഇട്ടു ഞാന്‍ ഒരുങ്ങി.