രാഹുകാലത്തിനു മുൻപ് പുറപ്പെട്ടോളൂ കുട്ടിയെ…. അവർ ഒരു കരച്ചിൽ ഉള്ളിൽ ഒതുക്കി ചിരിച്ചെന്നു വരുത്തി പറഞ്ഞു…
ഇതാ ഇറങ്ങുകയാണ്….അമ്മെ….അത് പറയുമ്പോഴും ജിതന്റെ മനസ്സിൽ താൻ ആദ്യമായി ഇവിടെ വന്നു കയറിയ നിമിഷം ഓടിയെത്തി…പതിനാറു വയസുള്ളപ്പോൾ താൻ ഇവിടെയെത്തിയപ്പോൾ ഉള്ള അതെ സ്നേഹത്തോടെ.ആര്യദേവി അവനെ യാത്രയാക്കാൻ തുടങ്ങി….
ജിതന്റെ മിഴികൾ കണ്ണീരിനാൽ നനഞ്ഞു …അവൻ റൂമിലേക്ക് വേഗം നടന്നു…അധികം ഒന്നും എടുക്കാനില്ല…. കുറച്ചു ഷർട്ടും മുണ്ടും മാത്രം…പക്ഷെ അവൻ എടുക്കാനുള്ളത് അവിടുന്ന് എന്നെ എടുത്തു കഴിഞ്ഞു…..പ്ലാകുറിശ്ശി ഇല്ലാതെ വിലമതിക്കാൻ ആവാത്ത മന്ത്രങ്ങൾ…അത് ഇപ്പോൾ അവന്റെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു….ആരും ചോദിച്ചു വരാത്ത ആർക്കും അവകാശം ഇല്ലാത്ത മന്ത്രങ്ങൾ….
ജിതൻ ഇല്ലാതിനു….പുറത്തിറങ്ങി തെക്കേ തൊടിയിൽ നാരായൺ നമ്പുതിരിയുടെ കുഴിമാടത്തിൽ അവൻ ഒരു നിമിഷം നിന്നു..അവന്റെ കണ്ണുകളിൽ ചെറുതായി നിർ തിളക്കാൻ തുടങ്ങി…നാരായണൻ നമ്പുതിരിയുടെ കുഴിമടത്തിനു മുകളിൽ നട്ട ചെമ്പകത്തിന്റെ ഇലകൾ മെല്ലെ അനങ്ങാൻ തുടങ്ങി…
പെട്ടെന്ന് ചെമ്പകത്തിൽ നിന്നും ഒരു പൂ അവന്റെ തലയിൽ വന്നു പതിച്ചു..അവനെ അനുഗ്രഹിക്കും പോലെ അവൻ ആ പൂവെടുത്തു ചെമ്പകത്തിന്റെ ചുവട്ടിൽ അർപ്പിച്ചു…
ജിതൻ പുറത്തേക്കു ഇറങ്ങി….അവന്റെ പോക്കു നോക്കി ഉമ്മറത്ത് ആര്യദേവിയും..മുറ്റത്തു ചെമ്പക മരവും നിന്നു…അടുത്ത ക്ഷണം ചെമ്പകം അതിശക്തമായി ഒന്ന് കുലിങ്ങി. അതിൽ നിന്നിരുന്ന ചെമ്പക മേട്ടുകൾ എല്ലാം ഒരുമിച്ചു വിരിഞ്ഞു ….ആ കാഴ്ച കണ്ടു ആര്യദേവിയുടെ കണ്ണുകൾ ആ കണ്ണീരിലും തിളങ്ങി….
അവൻ മുന്നിൽ കണ്ട ഓട്ടോകാരനോട് പറഞ്ഞു പാലക്കാട്”
ഓട്ടോ അവനെയും കൊണ്ട് കുതിച്ചു…കൊയ്ത്തു കഴിഞ്ഞ പാടം അങ്ങകലെ കരിമ്പനകൾ പൂത്തു നിൽക്കുന്ന….അടുത്ത നിമിഷം ഒരു ഇടി വെട്ടി കൂട്ടമായി നിന്നിരുന്ന കരിമ്പനകൾ തിയിൽ വെന്തെരിഞ്ഞു…