അമ്മയുടെ പ്രതികാരം1

Posted by

അമ്മയുടെ പ്രതികാരം1

Ammayude prathikaram bY രാവണൻ

ണിം….ണിം…..മെല്ലെ പൂജാമുറിയിൽ നിന്നും മണി മുഴങ്ങി…ജിതൻ ആവണി പലകയിൽ നിന്നും മെല്ലെ എഴുനേറ്റു.ഇന്നത്തോടെ ഈ മനയിലെ വാസം തീരുകയാണ്തീരുകയാണ്…
പ്ലാകുറിശ്ശി മനയിലെ തന്റെ അവസാന ദിവസം…ഒരു വ്യാഴവട്ടം ആയി ഇവിടെ കുടിട്ടു…ഇല്ലം ക്ഷയിച്ചു. ഇല്ലത്തിന്റെ അരൂഢം മാത്രം ക്ഷയിച്ചില്ല…
ഒരു കാലത്തു പേരുകേട്ട മന്ത്രവാദ തറവാട്തറവാട് ആയിരുന്നു പ്ലാകുറിശ്ശി അങ്ങ് ദൂരെ ദിക്കിൽ നിന്നും പോലും ആളുകൾ മന്ത്രവാദ തിനും ബാധ ഒഴിപ്പിക്കലിനും ഇവിടെ വരും ..ഇപ്പോൾ ഒന്നും ഇല്ല നാരായണൻ നബുതിരി മരിച്ച ശേഷം അധികം ആരും അവിടെ കാല് കുത്തറില്ല ..
ഒരുകാലത്തെ ഓർമപ്പെടുത്തി ആ നാലുകെട്ട് ഇപ്പോഴും ഉണ്ട്..കാലം മായ്ക്കാത്ത മുറിവുകൾ ഇനിയും കുടി ചേർന്നിട്ടില്ല .അധമക്രിയക്കു വേണ്ടി നാരായണൻ നമ്പുതിരിയുടെ മകൻ വിനായകൻ പുറത്തു പോകുന്നത് വരെ ആ മനയും അവിടെയുള്ള ദൈവത്താൻ മാരും നാട്ടിലെ കണ്മണിയായിരുന്നു..ഇപ്പോൾ നാട്ടരുടെ കണ്ണിലെ കരടും അത് തന്നെയാണ്….
ജിതൻ മെല്ലെ പൂജ മുറിയുടെ വാതിൽ ചേർത്തടച്ചു..ഇനി ഈ മുറി ആരെങ്കിലും തുറക്കുമോ ആവൊ….
ജിതേന്ത്ര…മോനെ….

ആര്യദേവി അന്തർജനത്തിന്റെ നിട്ടിയുള്ള വിളിയാണ് ജിതനെ ബോധമണ്ഡലത്തിൽ എത്തിച്ചത്…
എന്താ അമ്മെ….അവൻ ഓടി അമ്മയെ പോലെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ആര്യദേവി അന്തർജനത്തിന്റെ അടുത്തെത്തി….

Leave a Reply

Your email address will not be published. Required fields are marked *