അപസര്‍പ്പക വനിത 2
Apasarppaka vanitha Part 2 bY ഡോ.കിരാതന്‍
ആദ്യമുതല്‍ വായിക്കാന്‍ click here
വൈഗ എന്ന ഞാനും കാദറിക്കയും നെറ്റി ചുളിച്ച്കൊണ്ട് ആ ടെക്റ്റ് സന്ദേശം വായിച്ചു
“…വെയിറ്റ് ബഡ്ഡിസ്സ്..നൊ കില്ലിങ്ങ്….ദ വൈ ഫൈ പാസ്സ് വേര്‍ഡ് ….രാഹൂല്‍168…”.
മാഡം രാഹുല്‍ ഈശ്വറിന്റെ വൈ ഫൈ പാസ് വേര്‍ഡാണ് ഞങ്ങള്‍ക്ക് കൈമാറീരിക്കുന്നത്. മാഡം സൂത്രത്തില്‍ അവന്റെ പാസ്സ് വേര്‍ഡ് ചോദിച്ചീട്ടുണ്ടാകും. എന്തായാലും ഈ പാസ്സ് വേര്‍ഡ് വഴി ഞങ്ങളുടെ ഫോണിലൂടെ ഒരു ഹാക്കിങ്ങ് സോഫ്റ്റ് വെയര്‍ വച്ച് രാഹുലിന്റെ ഫോണീലേക്ക് കയറി എല്ലാ ഡാറ്റയും എടുക്കാനാണ് സന്ദേശത്തിന്റെ ഉള്ളടക്കം.
നിമിഷ നേരം കൊണ്ട് ഞങ്ങള്‍ പ്രവര്‍ത്തനമാരംഭിച്ചു. രാഹുലിന്റെ ഫോണില്‍ നിന്ന് ഡാറ്റയും കോണ്‍ട്ടാക്റ്റ്സ്സും എന്റെ ഫോണിലേക്ക് പ്രവഹിക്കാന്‍ തുടങ്ങി. കാദറിക്കക്ക് തന്റെ പ്രിയപ്പെട്ട റിവോള്‍വര്‍ ഉപയോഗിക്കാന്‍ കഴിയാത്തതില്‍ വല്ലാത്ത വിഷമം മുഖത്ത് പരന്നു. എതിരാളിയുടെ ചുടു ചോര ചീറ്റി ഒഴുകുന്നത് കാണാന്‍ പറ്റാത്തതിനിലാണ് ആ വിഷമം എന്നെനിക്ക് മനസ്സിലായി. നിറയൊഴിച്ച് കഴിഞ്ഞാല്‍ എതിരാളിയുടെ മുറിവിലൂടെ രക്തം ചീറ്റി ഒഴുകുന്നത് കാണാന്‍ വലിയ രസമാണെന്നാണ് മൂപ്പരുടെ പക്ഷം.
ഞാന്‍ ആ വാഷ് റൂമിന്റെ മാഡം കയറിയ ക്യൂബിക്കിളിന്റെ അടുത്തതില്‍ തന്നെ കയറി. കാദറിക്കയും ഒപ്പം വന്നു. സിനിമയിലെ ക്ലൈമാക്സ്സിലെ കോമാളിയെ പോലെ ടോയിലെറ്റിന്റെ കമ്മോടില്‍ കാദറിക്ക ഇരുന്നു. ഷേര്‍ളി മാഡത്തിന്റെ വെള്ളി പാദസരം കിലുങ്ങുന്ന ശബ്ധം ഞങ്ങളിലേക്ക് ഒഴുകി വന്നു. എന്റെ ആകാംക്ഷ വര്‍ദ്ധിച്ചു. വാനിറ്റി ബാഗില്‍ നിന്ന് ചെറിയ പേനാ കത്തിയെടുത്ത് സിന്‍റ്റെക്ക്സില്‍ തീര്‍ത്ത മറ ഞാന്‍ ചെറുതായി തുരന്നു. ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാനുള്ള എന്റെ ആക്രാന്തം കണ്ട് കള്ള ചിരിയോടെ കാദറിക്ക മൂളിപ്പാട് പാടാന്‍ തുടങ്ങാന്‍ പോകുന്ന അവസ്സരത്തില്‍ ഞാന്‍ അയാളുടെ വായ പൊത്തിപിടിച്ചു. കാദറിക്ക കൈ മാറ്റികൊണ്ട് പതുക്കെ ചിരിച്ചു.