സെക്യൂരിറ്റി റൂമിൽ കയറി ഒരു തുടലും താഴും എടുത്തു…സദാശിവ നീ പേടിക്കണ്ടാ…നീ എനിക്ക് ജോലി വാങ്ങി തന്നവനാ,,,പക്ഷെ നിനക്കൊന്നും സംഭവിക്കില്ല….നീ തത്ത പറയുന്നത് പോലെ സത്യം ഇന്ദിര മാടത്തിനോട് പറഞ്ഞാൽ മതി..ആ നന്ദ ഗോപാൽ പുറത്തു പോകാൻ അനുവദിക്കരുത് ഞാൻ വരുന്നത് വരെ….ഗേറ്റിനു പുറത്തിറങ്ങി ഗേറ്റു താഴും തുടലും ഇട്ടു പൂട്ടി.കീഴ്പ്പെടുത്തിയ മല്ലന്മാരെയും കൊണ്ട് കാർലോസ് നേരെ ഇന്ദിരയുടെ മുന്നിൽ എത്തി.ചീറി പാഞ്ഞു വരുന്ന മാർക്കോസിന്റെ വണ്ടി സിറ്റൗട്ടിൽ ഇരുന്നു കൊണ്ട് ഇന്ദിര കണ്ടു.നെറ്റി പൊട്ടി ചോരവാർന്നിറങ്ങുന്ന മുഖവുമായി വരുന്ന മാർക്കോസിനെ കണ്ടപ്പോൾ സംഗതി അത്ര പന്തിയല്ല എന്ന് ഇന്ദിരക്ക് തോന്നി.ഇന്ദിര ഗേറ്റിനടുത്തേക്കു വന്നു.എന്താ മാർക്കോസ്?എന്ത് പറ്റി…
അത് മാഡം…നമ്മുടെ ഡിസ്റ്റലറിയിൽ നിന്നും ഗേറ്റുപാസും ബില്ലുമില്ലാതെ വൈൻ കടത്താൻ ശ്രമിച്ച ഡ്രൈവരന്മാരാണ് ഇതിനകത്ത്..ആ നന്ദഗോപാലും കൂടി അറിഞ്ഞുകൊണ്ടുള്ള കളിയാണിത് മാഡം….
നമ്മുടെ ഡിസ്റ്റലറി എന്ന പ്രയോഗം ഇന്ദിരക്ക് നന്നേ അങ്ങ് ബോധിച്ചു….മാർക്കോസിനോട് കൂടുതൽ ആദരവ് തോന്നി.ഞാൻ ദാ വരുന്നു മാർക്കോസ്….ആ നെറ്റി കഴുകി ഫാസ്റ്റ് എയ്ഡ് എന്തെങ്കിലും വെക്കൂ…..അവന്മാർ വണ്ടിയിൽ തന്നെ ഇരിക്കട്ടെ.ഫസ്റ്റ് എയ്ഡ് കഴിഞ്ഞു ഇന്ദിരയെയും കൂട്ടി വണ്ടി ഡിസ്റ്റലറിക്ക് പോകാൻ നേരം ഇന്ദിര പറഞ്ഞു നേരെ കുമിളി പോലീസ് സ്റ്റേഷനിലേക്ക്…..
നന്ദഗോപാൽ വീട്ടിലേക്കു പോകാൻ പ്ലാന്റിൽ നിന്നിറങ്ങി കാറിൽ ഗേറ്റിലെത്തിയപ്പോൾ മുന്നിൽ താൻ മുമ്പേ പറഞ്ഞയച്ച ലോഡും ലോറികളും…നന്ദഗോപാൽ ഇറങ്ങി സെക്യൂരിറ്റി ഗേറ്റിൽ ചെന്നു..സദാശിവൻ….എന്ത് പറ്റി ഗേറ്റു തുറക്കാത്തതെന്താ….ഈ ലോഡ് വിടാഞ്ഞത് എന്താ….
അത് സാറേ ഞാൻ ഗേറ്റു തുറക്കാൻ നോക്കിയപ്പോൾ ഗേറ്റു പുറത്തു നിന്നും ആരോ തുടലും താഴുമിട്ടു പൂട്ടിയിരുന്നു.
എന്നിട്ടു ഈ വണ്ടിയുടെ ഡ്രൈവറന്മാർ ഒക്കെ എവിടെ?
അറിയില്ല സാറേ..അവന്മാർ വണ്ടി ഒതുക്കിയിട്ടു എങ്ങോട്ടു പോയെന്നു കണ്ടില്ല,…
അപ്പോഴേക്കും ഡിസ്റ്റലറിയുടെ മുന്നിൽ ഇന്ദിരയുടെ പ്രാഡോയും പുറകിൽ പോലീസ് ജീപ്പും വന്നു നിന്നു.നന്ദ ഗോപാൽ തീരെ പ്രതീക്ഷിച്ചില്ല ഇത്.മാർക്കോസ് ഗേറ്റു തുറന്നു പോലീസ് കാർ അകത്തു കയറി ,വണ്ടിയും അതുപോലെ തന്നെ ഉടമസ്ഥയുടെ പരാതിപ്രകാരം നന്ദഗോപനെയും അറസ്റ്റു ചെയ്തു…