
“യ്യോ..ദാ അതിങ്ങെത്തി” രോഹിണി ഉറക്കെ പറഞ്ഞു. മഴ ശക്തമാകുന്നതും ആ ഗോളം തങ്ങളുടെ തറവാടിനു മീതെ ചുറ്റുന്നതും അവര്‍ കണ്ടു.
“രോഹിണി.എനിക്ക് പേടി ആകുന്നു..എന്താണെടീ അത്….” ശ്രീലക്ഷ്മി പൂക്കുല പോലെ വിറച്ചു.
“അ..അറിയില്ല..അ…അതെവിടെപ്പോയി…കാണുന്നില്ല…” രോഹിണി വിയര്‍ത്ത് കുളിച്ചിരുന്നു.
ഇരുവരും ശ്വാസമടക്കിപ്പിടിച്ച് നോക്കി. അവിടേക്ക് വന്ന തീഗോളം അപ്രത്യക്ഷമായിരിക്കുന്നു.
“എവിടെപ്പോയി? നമുക്ക് തോന്നിയതാണോ ഇനി?” ശ്രീലക്ഷ്മി കിതച്ചുകൊണ്ട് സ്വയം ചോദിച്ചു.
“അല്ല..അത് ഇവിടെ വന്നതാണ്..പക്ഷെ പിന്നെ എങ്ങോട്ടോ പോയി….”
പെട്ടെന്ന് ശക്തമായി ഒരു ഇടി മുഴങ്ങി. മിന്നലിന്റെ പ്രകാശത്തില്‍ അവര്‍ തങ്ങളുടെ പറമ്പ് വ്യക്തമായി കണ്ടു. ഇടിയുടെ പിന്നാലെ ആ തീഗോളം വീണ്ടും പ്രത്യക്ഷമായി.
“രോഹിണി…ദാ..അത് വീണ്ടും വന്നു..”
അവളെ ഇറുകെ പിടിച്ചുകൊണ്ട് ശ്രീലക്ഷ്മി ഉറക്കെ പറഞ്ഞു. ഇരുവരും വിറച്ചുകൊണ്ട് നോക്കി. ആ ഗോളം കറങ്ങിക്കറങ്ങി പനയുടെ മീതെ വന്നു നില്‍ക്കുന്നത് അവര്‍ കണ്ടു. പെട്ടെന്ന് അതിനടുത്ത് നിന്ന ഒരു കൂറ്റന്‍ കൊന്നത്തെങ്ങ് കടപുഴകി നിലത്ത് വീണു. അത് വീഴുന്ന ശബ്ദം കേട്ട് ഇരുവരും ബോധരഹിതരായി നിലത്തേക്ക് വീണു.
…..{തുടരും}…..
www.kambikuttan.net