ഇത് പറഞ്ഞു കൊണ്ട് മാനേജർ ബെൽ അമർത്തി. ഷാനു അകത്ത് വന്നു.
മാനേജർ : ഷാനു ആ മാർട്ടിനോട് വരാൻ പറയു.
ഷാനു പുറത്തേക്ക് പോയി പെട്ടെന്നു തന്നെ മാർട്ടിൻ ക്യാബിനിലേക്ക് വന്നു.
മാനേജർ : മാർട്ടിൻ താൻ ഇന്ന് മുതൽ സൂരജിനെയും കൂടെ കൊണ്ട് പോകണം നീയാണ് സൂരജിന്റെ ട്രെയിനർ
മാർട്ടിൻ : ഓക്കേ സർ
മാനേജർ : ഇറങ്ങാറായോ ?
മാർട്ടിൻ : ബാഗ് പാക്ക് ചെയ്യുകയായിരുന്നു സർ ഒരു 10 മിനിറ്റ്.
മാനേജർ : ഓക്കേ പെട്ടെന്നിറങ്ങാൻ നോക്കു. പിന്നെ സൂരജിന് ലഞ്ച് വാങ്ങിച്ച് കൊടുക്കണം.
മാർട്ടിൻ : ഓക്കേ സർ.
ശേഷം മാനേജർ സൂരജിനോട് പറഞ്ഞു
മാനേജർ : എനി വേ ദിസ് ഈസ് യുവർ ഫസ്റ്റ് ഡേ ഇൻ ദിസ് ഓഫീസ്. വെൽക്കം ടു ഔർ ഓഫീസ് ആൻഡ് വിഷ് യു ഓൾ സക്‌സസ് ഇൻ ദിസ് ഫീൽഡ് ഗുഡ് ലക്ക്.
(തുടരും)