കാലം മായ്ക്കാത്ത ഓർമ്മകൾ part 3
Kalam maykkatha Ormakal part-03 bY: Kalam Sakshi
ദയവ് ചെയ്ത് എല്ലാവരും എന്നോട് ഷമിക്കണം. ഈ കഥയുടെ 2nd പാർട്ട് എഴുതിയത് മൊബൈലിൽ ഉള്ള ടെക്സ്റ്റ് എഡിറ്റർ കൊണ്ടാണ്. അതിൽ നിന്നും കോപ്പി ചെയ്ത് ഇവിടെ പേസ്റ്റ് ചെയ്തപ്പോൾ പകുതി മാത്രമേ പേസ്റ്റ് ആയുള്ളൂ. ക്ലിപ്ബോർഡ് ലിമിറ്റഡ് കഴിഞ്ഞത് കൊണ്ടാവാം. അത് ഞാൻ ശ്രേധിക്കാതെ സബ്മിറ്റ് ചെയ്തു. അത് കൊണ്ടാണ് കഥയുടെ വ്യക്തമായ രൂപം നിങ്ങൾക്ക് തരാൻ കഴിയാതെ പോയത്. കമന്റ് ചെയ്തവർക്കെല്ലാം നന്ദി കമന്റ്കൽ എല്ലാം ഞാൻ വായിക്കുന്നുണ്ട്. എല്ലാവർക്കും മറുപടി തരാൻ സാധിക്കാത്തത്.അല്പം തിരക്ക് ഉള്ളത് കൊണ്ടാണ്.
ഇനിയും 3 മണിക്കൂറിൽ കൂടുതൽ എടുക്കും ഏർണാകുളത്തെത്താൻ എത്താൻ. ഏർണാകുളത്തിൽ നിന്നും എങ്ങോട്ട് അവൻ ആലോചിച്ചു. അടുത്ത സ്റ്റോപ്പിൽ നിന്നും ഒരു പത്രം വാങ്ങി അവൻ ക്ലാസിഫൈഡ് പേജ് നോക്കി. ഒരുപാടു വാണ്ടഡ്കൽ അവൻ നോക്കി വെച്ചു എറണാകുളത്ത് എത്തിയാൽ ഫോൺ വിളിച്ച് നോക്കാം എന്ന് അവൻ വിചാരിച്ചു. അങ്ങനെ ഏകദേശം പത്ത് മണിയോടെ ട്രെയിൻ എറണാകുളം എത്തി. ട്രെയിൻ ഇറങ്ങി അവൻ പാർക്കിങ് ഏരിയയിലേക്കാണ് പോയത് ശബ്ദങ്ങൾ ഇല്ലാതെ ഫോൺ വിളിക്കാൻ. അവൻ ഫോൺ എടുത്ത് ഓരോന്നായി വിളിച്ചു നോക്കി. ആദ്യത്തെതൊക്കെ വിളിച്ചപ്പോൾ ആരും ഫോൺ അറ്റൻഡ് ചെയ്യുന്നില്ല. മറ്റു ചിലത് എറണാകുളത്ത് അല്ല അതിന്റെ ഓഫീസ്. ഒടുവിൽ ഒരെണ്ണം കിട്ടി പ്ലസ്ടുവും sslc യുമാണ് ക്വാളിഫിക്കേഷൻ ചോദിച്ചിരിക്കുന്നത്. അതിൽ വിളിച്ചപ്പോൾ ഒരു പയ്യനാണ് എടുത്തതെന്ന് തോന്നുന്നു. എടുതയുടനെ ഹലോ ദിസ് ഈസ് ബിഎംഎം ഹൗ ക്യാൻ ഐ ഹെല്പ് യു. ഞാൻ നിങ്ങളുടെ ഒരു പത്ര പരസ്യം കണ്ട് വിളിക്കുകയാണ് അവൻ മറുപടി നൽകി. അതെ സർ മാർക്കറ്റിംഗ് സ്റ്റാഫ്സിനെയാണ് റിക്രൂട്ട് ചെയ്യുന്നത് തങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇന്ന് 1 മണിക്ക് മുമ്പ് നിങ്ങളുടെ പ്ലസ്ടു സർട്ടിഫിക്കറ്റ് കോപ്പിയും ഒരു ഫോട്ടോയുമായി ബന്ധപ്പെടുക അഡ്രസ്സ് ഞാൻ മെസ്സജ് ചെയ്യാം. ഓക്കേ സർ അവൻ പറഞ്ഞു. അവൻ കാൾ കട്ട് ചെയ്ത് ആലോചിച്ചു പോകണോ അഹ് ഏതായാലും പോയിനോക്കാം ഏതായാലും എങ്ങനെയെങ്കിലും എവിടെയെങ്കിലും കേറിയല്ലേ പറ്റു. കീ…കീ… അഡ്രസ്സ് മെസ്സേജ് വന്നു. അവൻ മെസ്സേജ് ഓപ്പൺ ചെയ്ത് വായിച്ചു. ആലുവായിലാണ് സ്ഥാപനം. അവൻ അടുത്ത് നിന്ന ഒരു ആളോട് ചോദിച്ചു ‘ഈ ആലുവ പോകാൻ ബസ്’. നേരെ പോയി ലെഫ്റ് തിരിഞ്ഞാൽ മതി അവിടെ ഒരു ബസ് സ്റ്റോപ്പ് ഉണ്ട് അവിടെ നിന്നാൽ മതി അയാൾ പറഞ്ഞു. അവൻ നേരെ ബസ് സ്റ്റോപ്പിലേക്ക് നടന്നു….