ആൺകുട്ടികൾക്കുള്ള മുറികൾ ഒന്നാം നിലയിലാണ് അവിടെയും അഞ്ചുമുറികൾ നിങ്ങൾക്കായി മാറ്റി വച്ചിരിക്കുന്നു.. എല്ലാ മുറികളും ടോയ്ലറ്റ് സൗകര്യം ഉള്ളതാണ്.. പിന്നെ ഇത് നിങ്ങളുടെ സ്ഥാപനം ആണ് പരമാവധി വൃത്തി ആക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തം ആണ്.. നിങ്ങളെ കൂടാതെ 6 പള്ളികളിൽ നിന്നും ഉള്ള കുട്ടികളും അധ്യാപകരും എത്തിയിട്ടുണ്ട് അതുകൊണ്ട് മറ്റുള്ളവർക്ക് ശല്യം ആകാതെ എല്ലാവരും ശ്രദ്ദിക്കണം.. ഇനി ബാക്കി നിർദശങ്ങൾ നിങ്ങളുടെ വികാരി അച്ചൻ തരുന്നതായിരിക്കും.” ഡയറക്ടർ അച്ചൻ പറഞ്ഞു നിർത്തി..
“ഈശ്വരാ വികാരിയച്ചൻ സംസാരിക്കാൻ തുടങ്ങിയാൽ ഉടനെ നിർത്തില്ല ഇനിയ രാവിലെ പത്തു മാണി വരെ ഇവിടെ നിന്ന് ഈ കത്തി കൂടി കേൾക്കേണ്ടി വരുമോ ” എന്റെ അടുത്ത് നിന്ന സോജൻ എന്റെ ചെവിയിൽ പയ്യെ പറഞ്ഞു.. ഞാൻ പുഞ്ചിരിച്ചതേ ഉള്ളു..
വികാരിയച്ചൻ: “എല്ലാവരും നമ്മുടെ ഡയറക്ടർ അച്ചൻ . .ഇവിടെ എല്ലാവരും നല്ല കുട്ടികളായി ബഹളം ഒന്നും ഉണ്ടാക്കാതെ ഓരോ റൂമിലേക്ക് പൊക്കൊളു… സൊഫീയ ടീച്ചറും മോളി ടീച്ചറും പെൺകുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ .. റൂബി സിസ്റ്ററിന്റെ കാലിനു വേദന ഉണ്ടെന്നു തോന്നുന്നു സിസ്റ്റർ ഇന്ന് റസ്റ്റ് എടുക്കട്ടേ..നിങ്ങൾ കുട്ടികളെ ഈരണ്ടു പേരെ ആക്കി ഓരോ റൂമിലും ആക്കു.. മുകളിലത്തെ നിലയിൽ സോജൻ സാറും സച്ചിൻ സാറും കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കൂ …ആരും റൂമും ടോയ്ലറ്റും ഒന്നും വൃത്തികേടാക്കാതെ സൂക്ഷിക്കണം കേട്ടോ…അധ്യാപകരും പ്രത്യേകം ശ്രദ്ദിക്കുക..”
സോജൻ : എടാ സച്ചി നമുക്ക് ഒരു മുറിയിൽ കൂടാം ..ഈ പീക്കിരി പിള്ളേരുടെ കൂടെ എങ്ങനെ തങ്ങും..
സോജൻ അത് പറഞ്ഞപ്പോ എന്റെ മനസ്സില് ഉണ്ടായിരുന്ന പ്രതീക്ഷ പോയി.. എങ്ങനെ എങ്കിലും ജോബിയെ എന്റെ മുറിയിൽ കിടത്തം എന്നായിരുന്നു എന്റെ പ്ലാൻ ..ഇവാൻ അത് കുളമാക്കി..മുഖത്തെ അമർഷം മറച്ചു വച്ച് ഞാൻ സമ്മതിച്ചു.. ഞങ്ങൾ മുകളിൽ പോയി ഒരു സൈഡ് മുറി എടുത്തു ബാഗു കൽ വച്ചു .. കുട്ടികൾക്കും അവരുടെ മുറികൾ കാണിച്ചു കൊടുത്തു.. ജോബി നിരാശ്ശയോടെ എന്നെ നോക്കി.. എന്റെ നിസ്സഹായ അവസ്ഥ അവനും മനസ്സിലായെന്നു തോന്നി…മറ്റൊരു സാഹചര്യം ആയിരുന്നെങ്കിൽ ഞാൻ സോജന്റെ കമ്പനി ഇഷ്ടപ്പെട്ടേനെ… ഏതായാലും ഈ സാഹചര്യത്തിൽ അവന്റെ താല്പര്യത്തെ തള്ളി പറഞ്ഞാൽ സോജനും സംശയം ആകും.. ഏതായാലും വരുന്നത് വരുന്നിടത്തു വച്ച് കാണാം എന്ന് കരുതി ഞാൻ സോജന്റെ കൂടെ മറ്റു കുട്ടികൾക്ക് റൂമുകൾ കാണിച്ചു കൊടുത്തു..
“ആഹാ നിങ്ങൾ അധ്യാപകര് രണ്ടു പേരും ഒരു മുറിയിൽ കൂടിയോ .. ?” തിരിഞ്ഞു നോക്കി വികാരിയച്ചനാണ് .
“അതുപിന്നെ അച്ചോ കുട്ടികൾക്ക് അവർ പഠിക്കുന്ന കാര്യങ്ങൾ ഓക്കേ ചർച്ച ചെയ്യാൻ ഓക്കേ ഉണ്ടാവുമല്ലോ അത് കൊണ്ട് ഞങ്ങൾ ഒരു മുറിയിൽ ആയതാണ്” സോജൻ പെട്ടന്ന് ന്യായീകരണം കണ്ടെത്തി..
“സോജൻ സാറേ നിങ്ങൾ അദ്ധ്യാപകരുടെ സൂത്രപ്പണി എന്റെ അടുത്ത് ആണോ ഇറക്കുന്നേ ..താഴെ സോഫിയ ടീച്ചറും മോളി ടീച്ചറും ഇത് തന്നെ ആണ് പറഞ്ഞത് ..ഞാൻ അവരെ രണ്ടു മുറിയിൽ ആക്കിയിട്ടു വരുന്ന വഴിയാണ്…. റൂബി സിസ്റ്ററിന്റെ കാലില് നീരുണ്ട് അത് കൊണ്ട് സോഫിയ ടീച്ചറിനെ റുബിയമ്മയുടെ റൂമിൽ ആക്കി ..സാറമ്മാണരും രണ്ടു കോർണർ മുറിയിൽ തങ്ങു അതല്ലെ കുട്ടികളെ നോക്കാൻ സൗകര്യം ?? ” വികാരിയച്ചൻ പറഞ്ഞു നിർത്തി ..